ബിബ്ലിയ ‘24 – നാഷണൽ ഗ്രാൻ്റ് ഫിനാലെ, ലൂക്കൻ ടീം ജേതാക്കൾ

കാവൻ : അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ – ബിബ്ലിയ 24 കാവൻ ബാലിഹേസ് കമ്യൂണിറ്റി ഹാളിൽ നടന്നു. അയർലണ്ടിലെ നാലു റീജിയണലെ ഒൻപത് കുർബാന സെൻ്ററുകളിൽ നിന്നുള്ള ടീമുകൾ വാശിയോടെ പങ്കെടുത്ത മത്സരത്തിൽ പ്രഥമ നാഷണൽ കിരീടം ടീം ലൂക്കൻ സ്വന്തമാക്കി. ഡബ്ലിൻ റീജിയണൽ തലത്തിലും ലൂക്കൻ കുർബാന സെൻ്റർ വിജയികളായിരുന്നു.

കാസിൽബാർ (ഗാൽവേ റീജിയൺ) കുർബാന സെൻ്റർ രണ്ടാം സ്ഥാനം നേടി, ഗാൽവേ റീജിയണിൽ രണ്ടാം സ്ഥനം നേടിയ ടീമാണ്. മൂന്നാം സ്ഥാനം കോർക്ക് കുർബാന സെൻ്ററും (കോർക്ക് റീജിയൺ) സ്ലൈഗോ കുർബാന സെൻ്ററും (ഗാൽവേ റീജിയൺ) പങ്കുവച്ചു. ഒന്നാം സ്ഥനം നേടിയ ലൂക്കൻ കുർബാന സെൻ്ററിൻ്റെ ടീം അംഗങ്ങൾ – ബ്രയൻ മാത്യു ബിനീഷ്, ജെറാൾഡ് മാർട്ടിൻ, അന്നാ ജോബിൻ, ആഗ്നസ് മാർട്ടിൻ, നിസ്സി മാർട്ടിൻ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രണ്ടാം സ്ഥനം നേടിയ കാസിൽബാർ കുർബാന സെൻ്ററിൻ്റെ ടീം അംഗങ്ങൾ – ഈമെൻ സോജൻ, ഈവോൺ സോജൻ, ജൊറോൺ വർഗ്ഗീസ്, സൗമ്യ. മുന്നാം സ്ഥനം നേടിയ കോർക്ക് കുർബാന സെൻ്ററിൻ്റെ ടീം – ക്രിസ്റ്റീൻ ഷൈജു, ഡിയ ലിസ്ബേത്ത് അനിഷ്, എവിലിൻ മോബിൻ, ക്രിസ്റ്റ ജോസഫ്, ഷൈനി എബ്രാഹം സ്ലൈഗോ കുർബാന സെൻ്ററിൻ്റെ ടീം. – സങ്കീർത്തനാ ഷാജു, ആദം ആൻ്റണി അലൻ, ആരോൺ ജോസഫ് വർഗ്ഗീസ്, ജെഫ് ജോമോൻ, ദീപ വി. ജയിംസ് ഫെബ്രുവരി 17 ശനിയാഴ്ച് ഉച്ചകഴിഞ്ഞ് ഒരു മണിക്ക് ബിബ്ലിയ മത്സരം കാവൻ സെൻ്റ് പാട്രിക്ക് ആൻ്റ് ഫെലിം കത്തീട്രൽ അഡ്മിനിസ്ട്രേറ്റർ വെരി റവ ഫാ. കെവിൻ ഫേ ഉത്ഘാടനം ചെയ്തു. സീറോ മലബാർ നാഷണൽ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഫാ. സെബാസ്റ്റ്യൻ വെള്ളാമത്തറ അദ്ധ്യക്ഷനായിരുന്നു.

ആദ്യന്ത്യം ആവേശോജ്വലമായ ക്വിസ് മത്സരങ്ങൾ ക്വിസ് മാസ്റ്ററായ ഫാ. സെബാൻ സെബാസ്റ്റ്യൻ നിയന്ത്രിച്ചു. ഓഡിയോ വിഷൽ റൗണ്ടുകൾ ഉൾപ്പെടെ എട്ട് റൗണ്ടുകളായാണു മത്സരങ്ങൾ നടന്നത്. വിജയികൾക്കുള്ള സമ്മാനദാനം അയർലണ്ട് സീറോ മലബാർ സഭയുടെ നാഷണൽ കോർഡിനേറ്റർ ഫാ. ജോസഫ് ഓലിയക്കാട്ട് നിർവ്വഹിച്ചു. ഫാ. ഷിൻ്റോ സന്നിഹിതനായിരുന്നു. ക്രിസ്റ്റുമസിനോടനുബന്ധിച്ച് നടത്തിയ ഓൺലൈൻ പ്രസംഗ മത്സര (ഗ്ലോറിയ 2023) വിജയികൾക്കുള്ള സമ്മാനദാനവും തദ്ദവസരത്തിൽ നടന്നു.

കാറ്റിക്കിസം ഡയറക്ടർ ഫാ. റോയ് വട്ടക്കാട്ട്, അസി. ഡയറക്ടറും കാവൻ വികാരിയുമായ ഫാ. ഫാ. ബിജോ ഞാളൂർ, കാറ്റിക്കിസം നാഷണൽ ഹെഡ്മാസ്റ്റേഴ്സ് കോർഡിനേറ്റർ ശ്രീ. ജോസ് ചാക്കോ, നാഷണൽ പാസ്റ്ററൻ കൗൺസിൽ ട്രസ്റ്റിമാരായ സീജോ കാച്ചപ്പിള്ളി, ജൂലി ചിറയത്ത് കാവൻ കുർബാന സെൻ്റർ ഹെഡ്മാസ്റ്റർ ജോജസ്റ്റ് മാത്യു, ട്രസ്റ്റിമാരായ് സോജി സിറിയക്ക്, സാബു ജോസഫ്. ഡബ്ലിൻ സോണൽ ട്രസ്റ്റി ബിനുജിത്ത് സെബാസ്റ്റ്യൻ, ബിനോയ് ജോസ്, ജോബി ജോൺ, ചിൽഡ്രൻസ് മിനിസ്ട്രി സെക്രട്ടറി ജിൻസി ജിജി, ഫാമിലി അപ്പസ്തോലേറ്റ് സെക്രട്ടറി ലിജി എന്നിവർ നേതൃത്വം നൽകി.

പങ്കെടുത്ത ടീമുകൾക്ക് പിന്തുണയും പ്രോത്സാഹനവുമായി അയർലണ്ടിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഒട്ടേറെ ആളുകൾ പരിപാടിയിൽ പങ്കെടുത്തു. ബൈബിളിനേക്കുറിച്ചും സഭയിലെ വിശുദ്ധരേക്കുറിച്ചും കൂടുതൽ അറിവുനേടാൻ വിശ്വാസസമൂഹത്തെ പ്രാപ് തരാക്കുക എന്ന ലക്ഷ്യത്തോടെ സീറോ മലബാർ സഭയുടെ മതബോധന വിഭാഗം വർഷങ്ങളായി ഡബ്ലിനിൽ സംഘടിപ്പിച്ചുവന്ന ബൈബിൾ ക്വിസ് മത്സരങ്ങൾ ഈ വർഷം അയർലണ്ടിലെ മുഴുവൻ കുർബാന സെൻ്ററുകളിലും സംഘടിപ്പിച്ചു.

അയർലണ്ടിലെ 29 കുർബാന സെൻ്ററുകളിലെ ആയിരത്തി മുന്നോറോളം വിശ്വാസികൾ ബൈബിൾ ക്വിസ് മതസരങ്ങളിൽ പങ്കെടുത്തു. ഓരോ റീജിയണിലും ലൈവ് ക്വിസ് മത്സരങ്ങൾ നടത്തി വിജയികളായ ടീമുകൾ ആണു നാഷണൽ ഗ്രാൻ്റ് ഫിനാലെയിൽ പങ്കെടുത്തത്. എവർ റോളിങ്ങ് ട്രോഫികളും നാഷണൽ തല വിജയികൾക്കുള്ള സമ്മാനങ്ങളും മെയ് പതിനൊന്നിനു നടക്കുന്ന ഓൾ അയർലണ്ട് നോക്ക് തീർത്ഥാടന മധ്യേ വിതരണം ചെയ്യും.

ജനുവരി 6 നു നടന്ന ബൈബിൾ ക്വിസ് മത്സരത്തിൽ നാഷണൽ താലത്തിൽ ഒന്നാം സ്ഥാനം നേടിയർ
സബ്. ജൂനിയേഴ്സ് : ഇവ എൽസ സുമോദ് (നെയിസ് – ഡബ്ലിൻ) , ക്ലെയർ അന്ന ഷിൻ്റൊ (സോർഡ്സ് – ഡബ്ലിൻ)
ജൂനിയേഴ്സ് : എവോ സോജൻ (കാസ്റ്റിൽബാർ – ഗാൽവേ), ആഗ്നസ് ബെനഡിൻ്റ് (സോഴ്സ് – ഡബ്ലിൻ), അനയ മാത്യു (താല – ഡബ്ലിൻ) സീനിയേഴ്സ് : ജൂവ ഷിജോ (ബ്ലാഞ്ചാർഡ്സ്ടൗൺ – ഡബ്ലിൻ) സൂപ്പർ സീനിയേഴ്സ് : അലീന മാഞ്ഞൂരാൻ റ്റോജോ (താല – ഡബ്ലിൻ) ജനറൽ : ദീപ ജയിംസ് (സ്ലൈഗോ – ഗാൽവേ)

Top