ലണ്ടൻ :കായിക കേരളത്തെ ഞെട്ടിച്ച് ഒളിമ്പ്യന്‍ ബോബി അല്യോഷ്യസിനെതിരെ ഗുരുതരമായ അഴിമതി ആരോപണങ്ങളുടെ ഞെട്ടിക്കുന്ന വാർത്തകൾ വീണ്ടും വീണ്ടും പുറത്തുവരുകയാണ് . മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ പത്രത്തിന്റെ മാനേജിങ് എഡിറ്റര്‍ ഷാജന്‍ സ്‌കറിയക്കയുടെ ഭാര്യയുമായ ഒളിമ്പ്യന്‍ ബോബി അലോഷ്യസിനെതിരെയാണ് ഗുരുതരമായ ക്രമക്കേതുകൾ വീണ്ടും ഉയര്‍ന്നിരിക്കുന്നത്.ബോബി അലോഷ്യസ് നടത്തിയ ക്രമക്കേടുകൾക്കും ചട്ടലംഘനങ്ങൾക്കും ധനസമ്പാദനത്തിനും കൂടുതൽ തെളിവുകൾ പുറത്ത് വന്നിരിക്കുന്നത് . തന്റെ നേത്യത്വത്തിൽ കൺസൾട്ടൻസി സ്ഥാപനം നടത്തുന്നതായി വ്യക്തമാക്കി ബോബി ലണ്ടനിലെ പരസ്യ കമ്പനികൾക്ക് നൽകിയ കത്ത് പുറത്ത്. താൻ ഇംഗ്ലണ്ടിൽ വന്നത് സർക്കാർ ചെലവിലാണെന്നും കസ്റ്റംസ് ഉദ്യോഗസ്ഥ ആണെന്നുമുള്ള വസ്തുത കത്തിൽ ബോബി മറച്ച് വയ്ക്കുന്നു.
കഴിഞ്ഞ അഞ്ച് വർഷമായി യുകെയിൽ സ്ഥിരതാമസമാക്കിയിരിക്കുന്ന ആളാണെന്ന് ബോബി കത്തിൽ പറയുന്നു. മാത്രമല്ല യുകെയിൽ വിദ്യാർത്ഥികളെ റിക്രൂട്ട് ചെയ്യുന്ന കൺസൾട്ടൻസി താൻ തന്നെയാണ് നടത്തുന്നതെന്നും കത്തിൽ ബോബി അലോഷ്യൽ പറയുന്നുണ്ട്. താൻ കൂടി പങ്കാളിയായി പ്രവർത്തിക്കുന്ന ഒരു വെബ് പോർട്ടലിലേക്ക് പരസ്യം അഭ്യർത്ഥിച്ചുകൊണ്ടുള്ള ഒരു ബിസിനസ് ലെറ്ററിലാണ് ബോബി സത്യങ്ങൾ സമ്മതിക്കുന്നത്.
കേന്ദ്ര സർക്കാരിന്റെ 34 ലക്ഷം രൂപയും സംസ്ഥാന സർക്കാരിന്റെ 15 ലക്ഷം രൂപയും കൈപ്പറ്റി യുകെയിൽ ഉപരിപഠനത്തിനായി പോയ ബോബി ഈ പണം ഉപയോഗിച്ച് അവിടെ ബിസിനസ് സംരംഭങ്ങൾ നടത്തുകയായിരുന്നുവെന്ന് കത്ത് തെളിയിക്കുന്നു. കരാർ ലംഘനം നടത്തി യുകെയിൽ തുടർന്ന വിവാദ താരം മടങ്ങിയെത്താൻ ആവശ്യപ്പെട്ട് സ്‌പോർട്ട്‌സ് കൗൺസിൽ കത്തെഴുതുന്ന 2008 ലാണ് ബോബിയുടെ കത്ത് എന്നതും ശ്രദ്ധേയമാണ്.
കസ്റ്റംസ് മുഖ്യ കമ്മീഷണര്‍ക്കാണ് തെളിവുകള്‍ സഹിതം വിശദമായ പരാതി നല്‍കിയട്ടുള്ളത്. യുകെയില്‍ പഠനത്തിനും പരിശീലനത്തിനുമായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സഹായം തേടിയ കാലത്ത് ബ്രിട്ടനിലെത്തി സ്വകാര്യ കമ്പനി തുടങ്ങിയെന്നാണ് പരാതി. കൗണ്‍സിലില്‍ നിന്നു ലഭിച്ച 15 ലക്ഷം രൂപ മറിച്ചുവെച്ചാണ് ദേശിയ കായിക വികസന ഫണ്ടില്‍ നിന്നും 34 ലക്ഷം സ്വന്തമാക്കിയതെന്നും പരാതിയില്‍ പറയുന്നു.
2003 മുതലുള്ള ചട്ടലംഘനങ്ങളാണ് ബോബി നടത്തിയിരിക്കുന്നത് എന്ന് വ്യക്തമാക്കുന്നത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുടെ 45 ലക്ഷം സ്വീകരിച്ച് പഠനത്തിനായി എത്തിയ ബോബി അലോഷ്യസ് ക്രമവിരുദ്ദമായി ഭര്‍ത്താവ് ഷാജന്‍ സ്‌കറിയയുമായി ചേര്‍ന്ന് സ്വകാര്യ കമ്പനി രൂപികരിക്കുകയായിരുന്നു. ഷാജന്‍ സ്‌കറിയുമായി ചേര്‍ന്ന് രൂപികരിച്ച യുകെ സ്റ്റഡി പബ്ലിക് ലിമിറ്റഡ് എന്ന കമ്പനിയുടെ രേഖകളും പുറത്ത് വന്നിരുന്നു . ബോബി അലോഷ്യസ് നല്‍കിയ ഓണ്‍ലൈന്‍ പരസ്യങ്ങളും പരാതിക്കൊപ്പം മുൻപ് വിജിലൻസിന് കൈമാറിയിരുന്നു
യുകെയിലെ പഠനത്തിനു ശേഷം കേരളത്തിലെ കായിക താരങ്ങള്‍ക്ക് പരിശീലനം നല്‍കാമെന്ന കരാറിലാണ് സംസ്ഥാന സര്‍ക്കാരിന്റെ പതിനഞ്ച് ലക്ഷം കൈപ്പറ്റിയത്. ഇത് മറച്ചുവച്ചുകൊണ്ട് ദേശിയ കായിക ഫണ്ടില്‍ നിന്ന് 34 ലക്ഷത്തിലധികം രൂപയും കൈപ്പറ്റി. ഇതുള്‍പ്പെടെയുള്ള കഴിഞ്ഞ പത്ത് വര്‍ഷകാലത്തെ അഴിമതി ആരോപണങ്ങള്‍ വിജിലന്‍സ് അന്വേഷിക്കണമെന്നാണ് കഴിഞ്ഞ ഭരണ സമിതി ആവശ്യപ്പെട്ടിരിക്കുന്നത്.
സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ബോബി അലോഷ്യസിനെ പിണറായി സര്‍ക്കാര്‍ പരിഗണിച്ചിരുന്നെങ്കിലും അഴിമതിയുടെ മുള്‍മുനയില്‍ നില്‍ക്കുന്നതിനാല്‍ ഈ നീക്കം ഉപേക്ഷിക്കുകയായിരുന്നു. മാതൃഭൂമി ന്യൂസാണ് ബോബി അലോഷ്യസ് നടത്തിയ ചട്ട ലംഘനങ്ങളെ കുറിച്ചുള്ള വാര്‍ത്ത പുറത്ത് വിട്ടത്. അതീവ ഗുരുതരമായ ആരോപണങ്ങളാണ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ ഭരണ സമിതി അംഗം സലീം പി ചാക്കോ നല്‍കിയ പരാതിയില്‍ ഉണ്ടായിരുന്നത് .