കുറഞ്ഞ ചിലവില്‍ ബ്രയില്‍ ലിപി വായിക്കാന്‍ സംവിധാനമൊരുക്കി മലയാളിക്കുട്ടികള്‍ അയര്‍ലന്‍ഡിലെ മിടുക്കന്‍മാരായി

ഡബ്ലിന്‍: കൈവിരലുകള്‍ കണ്ണുകളാക്കി പുസ്തകങ്ങള്‍ വായിച്ചു പഠിക്കുന്ന കാഴ്ചയില്ലാത്ത കൂട്ടുകാര്‍ക്കു സഹായവുമായി അയര്‍ലന്‍ഡിലെ സ്ഥിര താമസക്കാരായ രണ്ടു മലയാളിക്കുട്ടികള്‍. കുറഞ്ഞ ചിലവില്‍ ബ്രയില്‍ ലിപി വായിക്കാനുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഒരുക്കിയാണ് അയര്‍ലന്‍ഡിലെ രണ്ടു മിടുക്കന്‍മലയാളിക്കുട്ടികാര്‍ അന്ധരായ ആളുകളുടെ ഹൃദയം കവരുന്ന പുതിയ ഇലക്ട്രോണിക് ഉപകരണവുമായി രംഗത്ത് എത്തിയിരിക്കുന്നത്.
40 യൂറോയ്ക്കു ബ്രയില്‍ ലിപി വായിക്കാന്‍ സാധിക്കുന്ന ഉപകരണമാണ് കുട്ടി ശാസ്ത്രജ്ഞന്‍മാര്‍ തങ്ങളുടെ പരീക്ഷണ ശാലയില്‍ വികസിപ്പിച്ചിരിക്കുന്നത്. മലയാളികളും അയര്‍ലന്‍ഡിലെ സ്ഥിര താമസക്കാരുമായി ജെമിന്‍ ജോസഫ്, ജോയല്‍ ആന്റണി എന്നിവരാണ് ഇപ്പോള്‍ പുതിയ പരീക്ഷണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ലൂക്കാസിലെ കോലിസ്‌റ്റെയില്‍ ഫാഡ്രിഡ്ജിലെ സ്ഥിര താമസക്കാരായ ഇരുവരും ചേര്‍ന്ന് കുറഞ്ഞ ചിലവില്‍ ബ്രെയില്‍ ലിപി വായിക്കാന്‍ സാധിക്കുന്ന ഉപകരണം പുറത്തിറക്കുകയായിരുന്നു.
ബ്രെയില്‍ ലിപി വായിക്കാനുള്ള സോഫ്റ്റ് വെയറിലായി അയര്‍ലന്‍ഡിലെ കുടുംബങ്ങള്‍ക്കു പലപ്പോഴും ആയിരത്തിലധികം യൂറോയാണ് മുടക്കേണ്ടി വരാറുള്ളത്. തങ്ങളുടെ പുതിയ കണ്ടു പിടുത്തത്തിനായി ഏതാണ്ട് 40 യൂറോയില്‍ താഴെ മാത്രമാണ് ചിലവായതെന്നും ഇവര്‍ വ്യക്തമാക്കുന്നു. അതു രീതിയിലുള്ള വൈകല്യമുണ്ടായാലും വിദ്യാര്‍ഥികള്‍ക്കു വിദ്യാഭ്യാസവും പഠനവും അറിവും ലഭിക്കണം എന്ന ലക്ഷ്യം മാത്രമാണ് തങ്ങള്‍ക്കുണ്ടായിരുന്നതെന്നും ഇവര്‍ വ്യക്തമാക്കുന്നു.

Top