SMC ബ്രേ പിതൃവേദിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഓണപ്പുലരി കുടുംബ സംഗമ മാമാങ്കം സെപ്റ്റംബര്‍ രണ്ടിന് Ballywaltrim Community Centre, Boghall Road, Bray (കമ്മ്യൂണിറ്റി സെന്ററില്‍ വച്ച്) രാവിലെ 10 മണി മുതല്‍ വൈകുന്നേരം ഏഴുമണിവരെ വിപുലമായ പരിപാടികളോട് SMC Ireland നാഷണല്‍ കോഡിനേറ്റര്‍ ജോസഫ് ഓലിയക്കാട്ടില്‍ അച്ന്റെ സാന്നിധ്യത്തില്‍ നടത്തപ്പെടുന്നതാണ്.
ഓണപ്പുലരി മാമാങ്കത്തോട് അനുബന്ധിച്ച് Mega Super Beats Dublin ഒരുക്കുന്ന സൂപ്പര്‍ഹിറ്റ് ഗാനമേള അരങ്ങേറുന്നതാണ്. അയര്‍ലന്‍ഡ് ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളില്‍ വളരെ പോപ്പുലര്‍ ആയിട്ടുള്ള ഗായികരെ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള സൂപ്പര്‍ ഹിറ്റ് Live ഗാനമേളയാണ് ഇവിടെ അരങ്ങേറുന്നത്. U.K. (യു.കെ)ന്നുള്ള ചെണ്ടമേളം ടീം പരിപാടികള്‍ക്ക് കൊഴുപ്പ് കൂട്ടുന്നതോടൊപ്പം തന്നെ, SMC ബ്രേ family groupെന്റെ നേതൃത്വത്തില്‍ ആരെയും ആശ്ചര്യപ്പെടുത്തുന്ന വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ അരങ്ങേറുന്നതാണ്. തിരുവാതിര ഭരതനാട്യം സിനിമാറ്റിക് ഡാന്‍സ് മാര്‍ഗംകളി, പുലികളി വള്ളംകളി skits, മുതിര്‍ന്നവരുടെയും കുട്ടികളുടെയും വിവിധയിനം കലാപരിപാടികള്‍ എന്നിവ ഇവയില്‍ ചിലത് മാത്രമാണ്. അന്നേദിവസം ഫുട്‌ബോള്‍ പെനാല്‍റ്റി ഷൂട്ടിംഗ്, ബാസ്‌ക്കറ്റ്‌ബോള്‍ ഷൂട്ടിംഗ്, പുരുഷന്മാരുടെയും സ്ത്രീകളുടെയും വടംവലി മത്സരം, ആപ്പിള്‍ ഡാന്‍സ് തുടങ്ങിയ വിവിധയിനം സ്‌പോര്‍ട്‌സ് ആന്‍ഡ് ഗെയിംസുകളും അറേഞ്ച് ചെയ്തിട്ടുണ്ട്. ഇത് ആദ്യമായിട്ടാണ് എസ്എംസി ബ്രേ Pithruvedi നേതൃത്വത്തില്‍ ഓണപ്പുലരി മാമാങ്കം അരങ്ങു തകര്‍ക്കുന്നത്. ഓണപ്പുലരി മാമാങ്കത്തോടെ അനുബന്ധിച്ച് രണ്ട് മാസങ്ങള്‍ക്ക് മുമ്പ് തന്നെ എസ്എംസി ബ്രേയില്‍ വിവിധ ഇനം മത്സരങ്ങള്‍ വേണ്ടത്ര തയ്യാറെടുപ്പുകളും നടത്തിയിരുന്നു.
September 2nd, Chess കോമ്പറ്റീഷന്‍. കളറിംഗ് കോമ്പറ്റീഷന്‍, സ്റ്റോറി റൈറ്റിംഗ് തുടങ്ങി നടത്തപ്പെട്ട വിവിധ മത്സര വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനവും വിതരണം ചെയ്യുന്നതാണ് എന്ന് ഓണപ്പുലരി core കമ്മിറ്റി അറിയിച്ചു. രുചിക്കൂട്ടിന്റെ രാജാവ് എന്ന് അറിയപ്പെടുന്ന സ്‌പൈസ് ഇന്ത്യ, Spice India ഒരുക്കുന്ന വിഭവസമൃദ്ധമായ 25 ഐറ്റംസുള്ള ഓണസദ്യ അന്നത്തെ ഓണസദ്യയുടെ വിശേഷമായി ആരെയും ആകര്‍ഷിക്കുന്നതാണ്.
ബ്രേയുടെയും ഭ്രാന്ത പ്രദേശങ്ങളിലെയും എല്ലാ മലയാളികളുടെയും ആവേശമായ ഓണപ്പുലരി മാമാങ്കത്തിലേക്ക് വളരെയധികം സന്തോഷത്തോടും ആവേശത്തോടും കൂടി പങ്കെടുക്കുവാന്‍ ജാതിമതഭേദമന്യേ എല്ലാവരെയും സ്‌നേഹത്തോടെ സന്തോഷത്തോടും കൂടി സെപ്റ്റംബര്‍ രണ്ടിലെ ഓണപ്പുലരിയിലേക്ക് സംഘാടകര്‍ ക്ഷണിക്കുന്നതായി അറിയിക്കുന്നു.
250 പരം ആളുകള്‍ ഇതോടൊപ്പം തന്നെ ബുക്കിംഗ് ചെയ്ത ഈ പരിപാടിയിലേക്ക് ബുക്കിങ്ങിനു വേണ്ടി താഴെക്കൊടുത്തിരിക്കുന്ന നമ്പറുകളില്‍ ഉടന്‍ ബന്ധപ്പെടുക.
ങീയശഹല: +353 87 977 2324, +353877524903,