കുട്ടികളുടെ സുരക്ഷിതത്വത്തിന് ഹോട്ട് ലൈൻ നമ്പർ

ബിജു കരുനാഗപ്പള്ളി

അബുദാബി:കുട്ടികളുടെ സുരക്ഷിതത്വത്തിന് ആഭ്യന്തര മന്ത്രാലയം 116111ഹോട്ട്‌ലൈന്‍ നമ്പറും സ്മാര്‍ട് ഫോണുകളില്‍ ‘ഹെമയാതി’ എന്ന പേരില്‍പ്രത്യേകം ആപ്ലിക്കേഷനും പുറത്തിറക്കി. ബാലപീഠന കേസുകള്‍ റിപ്പോര്‍ട്ട്ചെയ്യുന്നത് സുഗമമാക്കുന്നതിനാണ് പുതിയ ആപ്ലിക്കേഷനും നമ്പറുംരൂപകല്‍പന ചെയ്തത്. ആപ്ലിക്കേഷന്‍ ശിശുസംരക്ഷണ കേന്ദ്രത്തിന്റെവെബ്‌സൈറ്റിലും ലഭ്യമാണ്. കുട്ടികള്‍ യു എ ഇയുടെ ഭാവി തൂണുകളാണ്.അതുകൊണ്ട് മുന്തിയ പരിഗണനയും പരിചരണവും ശ്രദ്ധയും നല്‍കുന്നതിനാണ്പുതിയ സംവിധാനങ്ങള്‍ ഒരുക്കിയതെന്ന് ഉപ പ്രധാനമന്ത്രിയുംആഭ്യന്തരമന്ത്രിയുമായ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്‌യാന്റെഓഫീസ് സെക്രട്ടറി ജനറലുമായ മേജര്‍ ജനറല്‍ ഡോ. നാസര്‍ ലകര്‍ബാനി അല്‍നുഐമി വ്യക്തമാക്കി. ടോള്‍ഫ്രീ നമ്പര്‍, സ്മാര്‍ട്‌ഫോണ്‍ ആപ്ലിക്കേഷന്‍ വഴിപരാതി ലഭിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹംഅറിയിച്ചു. പുതിയ സേവനത്തിന്റെ ഉദ്ഘാടനത്തിന് ശേഷം 500 കോളുകളാണ്ഹോട്ട്‌ലൈന്‍ സെന്ററില്‍ ലഭിച്ചത്. കേസുകള്‍ വിലയിരുത്തി രഹസ്യ സ്വഭാവംസ്വീകരിക്കുന്നതിനായി ഒരു പ്രത്യേക ടീമിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചിത്രം : ഡോ. നാസർ  ലക്‌രിബാനി അൽനു  ഐമി

Top