മെൽബൺ :ലോകത്ത് കൊറോണ മൂലം ഉണ്ടായിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിമൂലം നേർച്ചയും പിരിവും നിലച്ചതിനാൽ പ്രവാസ ലോകത്ത് സിറോമലബാർ പ്രവാസി രൂപതകൾ വാങ്ങിക്കൂട്ടിയ പള്ളികൾ വൻ കടക്കെണിയിലേക്ക് .പല പള്ളികളും വിൽക്കാൻ നീക്കം നടക്കുന്നതായി റിപ്പോർട്ടുകൾ പുറത്ത് വന്നു .
ഓസ്‌ട്രേലിയയിലെ സിറോമലബാർ രൂപതയിൽപ്പെട്ട കാൻബറായിൽ സ്ഥാപിച്ചിരിക്കുന്ന ഇടവകയാണ് അൽഫോൻസാ പാരിഷ്.പ്രസ്തുത ഇടവകാങ്ങളുടെ എതിർപ്പ് മറികടന്ന് മില്യൻ കണക്കിന് ഡോളർ കൊടുത് വാങ്ങിയ ബില്ഡിങ്ങിൽ സർക്കാർ പൊതുആരാധന അനുവധിക്കാത്ത ഒരു സാഹചര്യം ഉണ്ടായിരിക്കുകയാണ് കൂടാതെ കോവിഡ് മൂലം ആളുകൾ പള്ളിയിൽ വരാത്തതും പൈസ സംഭാവന കൊടുക്കാത്തതും പാരിഷ് കമ്മിറ്റിയെ വലിയ കടത്തിലേക്ക് തള്ളി വിട്ടിരിക്കുകയാണ് എന്ന് പൂവർ ലെയ്റ്റി -പാവം കുഞ്ഞാട് എന്ന സോഷ്യൽ ഗ്രൂപ്പ് ആണ് ഈ വിവരം പുറത്ത് വിട്ടിരിക്കുന്നത് .
കൂടാതെ ഇപ്പോൾ കടം കയറി ലോണുകൾ അടക്കാൻ സാധിക്കാത്തത് കൊണ്ട് സ്‌ഥലം വിൽക്കാനായി കമ്മിറ്റിക്കാർ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. ഇതറിഞ്ഞ നിരവധി വിശ്വാസികൾ ഡയറക്റ്റ് ഡെബിറ്റ് നിറുത്തുകയും ഇംഗ്ളീഷ് പള്ളികൾ പോകുകയും ചെയ്തതോട് കൂടി പള്ളി വൻ കടത്തിലേക്ക് നീങ്ങി കൊണ്ടിരിക്കുകയാണ് എന്നാണ് അറിയാൻ സാധിക്കുന്നത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.
കടം കയറി ബാങ്കുകൾ ഏറ്റെടുക്കുന്ന അവസ്ഥയിൽ ഇനിയും പള്ളിക്ക് സംഭാവന കൊടുക്കുന്നത് ബുദ്ധിമോശമാണ് എന്ന് തിരിച്ചറിഞ്ഞ വിശ്വാസികൾ മനപ്പൂർവം സംഭാവന കൊടുക്കാത്തതും സ്ഥിതി കൂടുതൽ സംങ്കിർണമാക്കി. വിശ്വാസികൾക്ക് പലർക്കും ജോലി നഷട്ടപെടുകയും, ജോലിയുടെ മണീക്കൂറുകൾ കുറക്കുകയും ചെയ്യുമ്പോൾ കുടുംബങ്ങൾ തന്നെ നിലനിൽക്കാനായി നെട്ടോട്ടം ഓടുമ്പോൾ ഒരു ജോലിയും ചെയ്യാതെ മാസം $ 8000 കൊടുത്തു വൈദികനെ തീറ്റിപൊറ്റുന്നത് വിശ്വാസികൾക്കിടയിൽ വൻ എതിർപ്പിന് വകവരുത്തിയിട്ടുണ്ട്.
ഒരു വൈദീകൻ $8000 (Rs 400000) ചിലവ് ഉൾപ്പെടെ കൈപറ്റുമ്പോൾ ജോലി വെറും മാസത്തിൽ 60 മണീക്കൂറുകൾ ആണ് ജോലി ചെയ്‌തുന്നത്. ഈ വൻമ്പിച്ച ചിലവ് കാരണം നന്നായി പോയിരുന്ന ഇടവകളും ലിക്ക്ഡേഷനിലേക്ക് നീങ്ങുകയാണ്.
കോവിഡ് കാരണം മുടങ്ങി പോയ വരുമാനം മൂലം രൂപതയുടെ പ്രവർത്തനങ്ങളും താളംതെറ്റിയ അവസ്ഥയിൽ ആണ്. നോമ്പ് കാലഘട്ടത്തിൽ ധ്യാനത്തിനായി കൊണ്ട് വന്ന പല വൈദീകരും അവരുടെ സഹായികളും എയർപോർട്ട് അടച്ചത് കാരണം ഓസ്‌ട്രേലിയയിൽ കുടുങ്ങി കെടുക്കുകയാണ്. രൂപത ആസ്ഥാനത്ത് പ്രവർത്തിക്കുന്ന നിരവധി വൈദീകരും അവരുടെ മറ്റ് ചിലവുകളും രൂപതയെ വൻ കടക്കണിയിലേക്ക് കൊണ്ട് പോകുമെന്ന് വിശ്വാസികൾ ആശങ്കപെടുന്നു. ഓസ്‌ട്രേലിയയിൽ മാത്രമല്ല UK, കാനഡ, അമേരിക്ക, യൂറോപ്പ്യൻ രാജ്യങ്ങളിൽ തുടങ്ങിയ രൂപതകളുടെയും ഇടവകകളുടെയും സ്ഥിതി ഇതിലും ഭീകരമാണ് എന്നാണ് അറിയാൻ സാധിക്കുന്നത്. കോവിഡ് കാലത്ത് സാധിക്കുമെങ്കിൽ ഈ പാനപാത്രങ്ങൾ (രൂപതകൾ) തിരിച്ചെടുക്കാൻ സിറോമലബർ സിനഡ് ഒരു തീരുമാനം എടുക്കണമെന്ന് വിശ്വാസികൾ ആവിശ്യപ്പെടുന്നു.