കരാര്‍ രേഖ: തൃശ്ശൂര്‍ സ്വദേശിക്ക് അഞ്ചരലക്ഷം ഇന്ത്യന്‍രൂപ ലഭിച്ചു

ഷാര്‍ജ: ഷാര്‍ജ നോട്ടറി പബ്ലിക് മുഖേന കരാര്‍ രേഖയുാക്കി മുപ്പതിനായിരം യു എ ഇ ദിര്‍ഹം ( അഞ്ചരലക്ഷം ഇന്ത്യന്‍രൂപ) വാങ്ങി നിശ്ചിത സമയത്ത് തിരികെ നല്‍കാത്തതിന് ഷാര്‍ജ എക്‌സിക്യൂഷന്‍ കോടതിയില്‍ നല്‍കിയ കേസില്‍ തൃശ്ശൂര്‍ സ്വദേശി നരക്കാട്ടില്‍ അലിക്ക് കോടതി വിധിയെ തുടര്‍ന്ന് മുപ്പതിനായിരം ദിര്‍ഹം ( അഞ്ചരലക്ഷം ഇന്ത്യന്‍രൂപ) ലഭിച്ചു.
സുഹൃത്തായ എറണാകുളം സ്വദേശി ബക്കര്‍, നരക്കാട്ടില്‍ അലിയില്‍ നിന്നും മുപ്പതിനായിരം യു എ ഇ ദിര്‍ഹം ( അഞ്ചരലക്ഷം ഇന്ത്യന്‍രൂപ) വാങ്ങിയ ശേഷം 2013 മാര്‍ച്ച് മാസം 13 ന് പണം തിരികെ നല്‍കാമെന്ന് പറഞ്ഞ് കരാര്‍ ഉാക്കിനല്‍കുകയായിരുന്നു. എന്നാല്‍ നിശ്ചിത സമയത്ത് പണം തിരികെ നല്‍കാതെ വന്നപ്പോള്‍ ഷാര്‍ജയിലെ അലി ഇബ്രാഹീം അഡ്വക്കേറ്റ്‌സിലെ നിയമ പ്രതിനിധി സലാം പാപ്പിനിശ്ശേരി മുഖേന ഷാര്‍ജ എക്‌സിക്യൂഷന്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയായിരുന്നു.
കടമായി വാങ്ങിയ തുക നിശ്ചിത സമയത്ത് നല്‍ കാത്തതിനാല്‍ പ്രസ്തുത തുകയും കോടതി ചിലവുകളും ആവിശ്യപ്പെട്ടാണ് കേസ് നല്‍കിയത്. തുക അടക്കുന്നില്ലെങ്കില്‍ അറസ്റ്റ് വാറ് പുറപ്പെടുവിക്കണമെന്നുമായിരുന്നു കേസില്‍ ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ എതിര്‍കക്ഷിക്ക് വേി കോടതിയില്‍ ഹാജരായ വക്കീല്‍ വാദിച്ചത് എതിര്‍കക്ഷിയായ ബക്കറിന് വഞ്ചന സംഭവിച്ചുവെന്നും അറബി ഭാഷ അറിയാത്തയാളെ കമ്പനിയുടെ പേപ്പറാണെന്ന് തെറ്റിധരിപ്പിച്ച് ഒപ്പിട്ട് വാങ്ങിയ രേഖയാണന്നും ആയിരുന്നു.
എന്നാല്‍ ഈ വാദം തള്ളിയ കോടതി തൃശ്ശൂര്‍ സ്വദേശി നരക്കാട്ടില്‍ അലിക്ക് മുപ്പതിനായിരം ദിര്‍ഹവും ( അഞ്ചരലക്ഷം ഇന്ത്യന്‍രൂപ) കോടതി ചെലവുകളും നല്‍കാന്‍ വിധിച്ചു. എതിര്‍കക്ഷി ഈ വിധിക്കെതിരെ അപ്പീല്‍കോടതിയെ സമീപിച്ചെങ്കിലും അപ്പീല്‍കോടതിയും കീഴ് കോടതി വിധി ശരിവെക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് മുപ്പതിനായിരം ദിര്‍ഹം നല്‍കിയത്.
ഇത്തരം ഇടപാടുകളില്‍ കരാറുകള്‍ ഇംഗ്ലീഷിലും അറബിയിലും മാതൃഭാഷയിലും ഉാക്കിയാല്‍ എതിര്‍കക്ഷിയുടെ വക്കീല്‍ വാദിച്ച വാദങ്ങളെ ഒഴിവാക്കാന്‍ സഹായകമാവുമെന്ന് സാമൂഹികപ്രവര്‍ത്തകനും നിയമ പ്രതിനിധിയുമായ സലാം പാപ്പിനിശ്ശേരി പറഞ്ഞു.

Top