ഗൾഫ് :ലോകത്തെ വിറപ്പിച്ച് കൊറോണ പടരുന്നു. കൊറോണ വൈറസ് കാരണമായുള്ള മരണസംഖ്യ 3000 ലേക്ക് നീങ്ങുന്നു. 64 രാജ്യങ്ങളിലാണ് 87,565 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. മരണം 2990 ആണ്. പുതുതായി 1646 കൊറോണ ബാധയാണ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ഡിസംബറില്‍ രോഗം പൊട്ടിപ്പുറപ്പെട്ട ചൈനയിലാണ് 79824 കൊറോണ കേസുകള്‍. ഇവരില്‍ 2870 പേരുടെ നില ഗുരുതരമാണ്. പുതുതായി 35 മരണവും 573 കൊറോണ ബാധയുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ചൈനക്ക് പുറത്ത് 7741 ആണ് കൊറോണ ബാധ. 120 പേര്‍ മരിക്കുകയും ചെയ്തു. ഏറ്റവും ഗുരുതരമായി ബാധിച്ച രാജ്യങ്ങള്‍ ഇവയാണ്. ദക്ഷിണ കൊറിയ (18 മരണം, 3736 രോഗബാധ), ഇറ്റലി (29 മരണം, 1128 രോഗബാധ), ഇറാന്‍ (54 മരണം 978 രോഗബാധ), ജപ്പാന്‍ (11 മരണം 239 രോഗബാധ). ജപ്പാനില്‍ യോക്കോഹാമ തുറമുഖത്ത് പിടിച്ചിട്ട ഡയമണ്ട് പ്രിന്‍സസ് കപ്പലില്‍ 700 കൊറോണ ബാധിതരുണ്ട്. ദക്ഷിണ കൊറിയില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇറാനില്‍ 385 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇറാനിൽ 24 മണിക്കൂറിനിടെ 11പേർ മരിച്ചു. അമേരിക്കയിലും തായ്‌ലൻഡിലും ആദ്യ മരണങ്ങൾ സ്ഥിരീകരിച്ചു. ഞായറാഴ്‌ച അയർലൻഡിലും വൈറസ് ബാധ സ്ഥിരീകരിച്ചതോടെ രോഗം സ്ഥിരീകരിച്ച രാജ്യങ്ങളുടെ എണ്ണം 63 ആയി. കോവിഡ് ബാധിച്ച് ലോകത്ത് മരിച്ചവരുടെ എണ്ണം 2,900 കടന്നു. 86,000 പേർക്ക് വൈറസ് സ്ഥിരീകരിച്ചു.
അമേരിക്കയിൽ ശനിയാഴ്‌ചയും തായ്‌ലൻഡിൽ ഞായറാഴ്‌ചയുമാണ് ആദ്യ മരണങ്ങൾ റിപ്പോർട്ട് ചെയ്‌തത്. ഇറാനിൽ കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 54 ആയി. 978 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഒറ്റദിവസം 385 പേർക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്തെ പ്രധാന തീർഥാടനകേന്ദ്രമായ മഷാദ്, തലസ്ഥാന നഗരം തെഹ്‌റാൻ തുടങ്ങിയ നഗരങ്ങളിലെല്ലാം വൈറസ് പടർന്നതായി ആരോഗ്യമന്ത്രാലയം വക്താവ് കിയാനൗഷ് ജഹൻപൗർ പറഞ്ഞു.
അയർലൻഡിൽ ഇറ്റലിയിൽനിന്നെത്തിയ ആളിലാണ് വൈറസ് കണ്ടെത്തിയത്. ചൈനയ്‌ക്കും ഇറാനും ശേഷം ഏറ്റവും കൂടുതൽ കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്‌തത് ഇറ്റലിയിലാണ്. ഇവിടെ 29 പേർ മരിച്ചു. ദക്ഷിണ കൊറിയയിൽ മരിച്ചവരുടെ എണ്ണം 17 ആയി.
ഇന്ത്യയിൽ മൂന്നുപേരിലാണ് വൈറസ് സ്ഥിരീകരിച്ചത്. അതിനിടെ കോഴിക്കോട്ടുനിന്നുളള സ്ത്രീയെ രോഗബാധ സംശയിച്ച് നിരീക്ഷണത്തിലാക്കി. കൊറോണ വൈറസിന്റെ ഉറവിടരാജ്യമായ ചൈനയിൽമാത്രം 2,870 പേർ മരിച്ചു. 79,824 പേർ രോഗബാധിതരാണ്. അതിനിടെ കോവിഡ് 19ന്റെ പേരിൽ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ എല്ലാ രാജ്യങ്ങളും ജാഗ്രത പുലർത്തണമെന്ന് ലോകാരോഗ്യസംഘടന പ്രസ്‌താവനയിൽ പറഞ്ഞു.
പാകിസ്ഥാനിൽ രണ്ടുപേർക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചതോടെ അഫ്‌ഗാനിസ്ഥാനുമായുള്ള അതിർത്തി അടച്ചു. തിങ്കളാഴ്‌ചമുതൽ ഏഴുദിവത്തേക്കാണ് ബലൂചിസ്ഥാനിലെ–-ചമൻ അതിർത്തി അടച്ചത്.നാലുപേർക്കാണ് പാകിസ്ഥാനിൽ രോഗം സ്ഥിരീകരിച്ചത്. വൈറസ് റിപ്പോർട്ട്‌ചെയ്ത സിന്ധ്, കറാച്ചി, ബലൂചിസ്ഥാൻ പ്രവിശ്യകളിലെ സ്കൂളുകൾ അടച്ചു. ഇറാനിൽനിന്ന് തിരിച്ചെത്തിയ ഇരുനൂറോളംപേർ നിരീക്ഷണത്തിലാണ്.