മെൽബൺ : കോവിഡിൻ്റെ അതിജീവനക്കാലത്ത് കേരളത്തിൽ പ്രയാസമനുഭവിക്കുന്ന കലാകാരൻമാരെ പിന്തുണക്കുകയാണ് ഓസ്ട്രേലിയയിലെ വിപഞ്ചിക ഗ്രന്ഥശാല മെൽബൺ.ഓസ്ട്രേലിയൻ മലയാളികൾക്ക് കഥകൾ പറയാനും, കവിത കൾ പാടാനും വേദിയൊരുക്കാറുള്ള വിപഞ്ചിക ഗ്രന്ഥശാല ‘മെൽബൺ. ഇത്തവണ ഓൺലൈനിലൂടെ കേരളത്തിലെ കലാ സംഘങ്ങൾക്ക് അവസരം നൽകുകയാണ്. യുവ നാടക സംവിധായകൻ അരുൺലാലിൻ്റെ കീഴിൽ ലിറ്റിൽ എർത്ത് തിയ്യറ്റർ മലപ്പുറം അവതരിപ്പിക്കുന്ന നാടകവും, കതിർക്കൂട്ടം എന്ന പേരിൽ അയ്യപ്പദാസും സംഘവും ചേർന്നവതരിപ്പിക്കുന്ന നാടൻ പ്പാട്ടുകളുമുണ്ട്.പ്രശസ്ത മലയാള സിനിമാ താരം സുനിൽ സുഖദ യാ ണ് മുഖ്യ അതിഥി. തൃശൂർ കേരളവർമ്മ കോളേജ് റിട്ട. അധ്യാപികയായ ഭാനുമതി ടീച്ചർ മാനസിക വൈകല്യമുള്ളവർക്കായി നടത്തുന്ന AMHA എന്ന സംഘടനക്കുള്ള സാമ്പത്തിക സഹായവും, 100 കലാകാരൻമാരുടെ വീടുകളിലെത്തി ലൈവ് പ്രോഗ്രാം ചെയ്ത് പതിനായിരം രൂപ വീതം പാരിതോഷികം നൽകുന്ന രംഗചേതന തൃശൂരിന് 4 പേർക്കുള്ള സ്പോൺസർഷിപ്പും വിപഞ്ചിക കേരളപ്പിറവി ദിനാഘോഷത്തിന് നൽകുന്നു. റിമറൻസ് തിയ്യറ്ററിൻ്റെ വല്ലച്ചിറയിലുള്ള നാടക ദ്വീപിൽ നാടകപ്രവർത്തകരായ ശശിധരൻ നടുവിൽ, കെ.വി.ഗണേഷ്, അലിയാർ എന്നിവരുടെ സാന്നിധ്യത്തിൽ ചലച്ചിത്ര സംവിധായകൻ പ്രിയനന്ദനനാണ് പരിപാടിയുടെ ഔദ്യോഗിക പോസ്റ്റർ സുനിൽ സുഖദ ക്ക് നൽകി പ്രകാശനം ചെയ്തത്.
2021 ഒക്ടോബർ 31 ഞായറാഴ്ച ഇന്ത്യൻ സമയം ഉച്ചക്ക് 1.30 ന് (ഓസ്ട്രേലിയൻ സമയം വൈകീട്ട് 7ന് ) ആണ് വിപഞ്ചികയുടെ ഓൺലൈൻ വഴിയുള്ള കേരളപ്പിറവി ദിനാഘോഷം സംഘടിപ്പിക്കുന്നത്
2021 ഒക്ടോബർ 31 ഞായറാഴ്ച ഇന്ത്യൻ സമയം ഉച്ചക്ക് 1.30 ന് (ഓസ്ട്രേലിയൻ സമയം വൈകീട്ട് 7ന് ) ആണ് വിപഞ്ചികയുടെ ഓൺലൈൻ വഴിയുള്ള കേരളപ്പിറവി ദിനാഘോഷം സംഘടിപ്പിക്കുന്നത്
Tags: Covid