എറണാകുളം ജില്ലയിൽ നോറോ വൈറസ് സ്ഥിരീകരിച്ചു.എന്താണ് നോറോ വൈറസ് ? രോഗം പകരുന്നതെങ്ങനെ?

എ​റ​ണാ​കു​ള​ത്ത് നോ​റോ വൈ​റ​സ് സ്ഥി​രീ​ക​രി​ച്ചു. കാ​ക്ക​നാ​ട്ടെ സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ത്ഥി​ക​ള്‍​ക്കാ​ണ് നോ​റോ വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച​തെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് അ​റി​യി​ച്ചു. കാക്കനാട് സ്കൂളിലെ 1, 2 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കാണ് രോഗബാധ ഉണ്ടായത്. മൂന്ന് കുട്ടികൾ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്ന് അധികൃതർ വ്യക്തമാക്കി.

ര​ണ്ട് പേ​രു​ടെ സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്. 67 കു​ട്ടി​ക​ളി​ല്‍ സ​മാ​ന​മാ​യ ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടെ​ത്തി.സ്‌​കൂ​ളി​ല്‍ നി​ന്ന​ല്ല രോ​ഗ ഉ​റ​വി​ട എ​ന്നാ​ണ് നി​ഗ​മ​നം. സ്‌​കൂ​ളി​ന് വേ​ണ്ട നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കി​യി​ട്ടു​ണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വൈ​റ​സ് ബാ​ധ​യു​ള്ള കു​ട്ടി സ്‌​കൂ​ളി​ല്‍ വ​ന്ന​താ​ണ് മ​റ്റു കു​ട്ടി​ക​ള്‍​ക്ക് പ​ക​രാ​ന്‍ കാ​ര​ണം. ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ്.കൂ​ടു​ത​ല്‍ കു​ട്ടി​ക​ളി​ലേ​ക്ക് പ​ക​രാ​തി​രി​ക്കാ​ന്‍ ക്ലാ​സു​ക​ള്‍ ഓ​ണ്‍​ലൈ​ന്‍ ആ​ക്കി. രോ​ഗ​ബാ​ധ ഉ​ള്ള കു​ട്ടി​ക​ള്‍ വേ​ഗ​ത്തി​ല്‍ സു​ഖം പ്രാ​പി​ക്കു​ന്നു​ണ്ടെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു.

എന്താണ് നോറോ വൈറസ് ?

ഉദരസംബന്ധമായ അസുഖം ഉണ്ടാക്കുന്ന വൈറസാണ് നോറോ വൈറസ്. ആമാശയത്തിന്റെയും കുടലിന്റെയും ആവരണത്തിന്റെ വീക്കത്തിനും കടുത്ത ഛര്‍ദ്ദി, വയറിളക്കം എന്നിവയ്ക്കും ഈ വൈറസ് കാരണമാകുന്നു. ആരോഗ്യമുള്ളവരില്‍ നോറോ വൈറസ് കാര്യമായി ബാധിക്കില്ലെങ്കിലും ചെറിയ കുട്ടികള്‍, പ്രായമായവര്‍, മറ്റ് അനുബന്ധ രോഗങ്ങളുള്ളവര്‍ എന്നിവരെ ബാധിച്ചാല്‍ ഗുരുതരമാകാന്‍ സാധ്യതയുണ്ട്.

രോഗം പകരുന്നതെങ്ങനെ?

നോറോ വൈറസ് ഒരു ജലജന്യ രോഗമാണ്. മലിനമായ ജലത്തിലൂടെയും, ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. രോഗബാധയുള്ള വ്യക്തികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും രോഗിയെ പരിചരിക്കുന്നതിലൂടെയും രോഗം പടരും. രോഗ ബാധിതനായ ആളിന്റെ വിസര്‍ജ്യം വഴിയും ഛര്‍ദ്ദില്‍ വഴിയും വൈറസ് പടരും. വളരെപ്പെട്ടന്ന് രോഗം പകരുന്നതിനാല്‍ വളരെയേറെ ശ്രദ്ധിക്കണം.

Top