കൊവിഡ് വാക്‌സിന് അണുബാധയെ ചെറുക്കാനാവില്ല; ജാഗ്രതയും ശ്രദ്ധയും വാക്‌സിനെടുത്താലും തുടരണം; മുന്നറിയിപ്പുമായി ഐ.സി.എം.ആർ

ചെന്നൈ: കൊവിഡ് വാക്‌സീനുകൾക്ക് അണുബാധയെ പൂർണമായി ചെറുക്കാനാവില്ലെന്ന് ഐ.സി.എം.ആറിന്റെ മുന്നറിയിപ്പ്. വാക്‌സിനുകൾക്ക് രോഗത്തിന്റെ കാഠിന്യം കുറയ്ക്കാനാകും. രോഗ ബാധ തീവ്രമാകാതിരിക്കാനും മരണനിരക്ക് കുറക്കാനുമായാണ് കരുതൽ ഡോസ് നൽകുന്നതെന്നും ഐ.സി.എം.ആർ ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർഗവ.വ്യക്തമാക്കി.

രാജ്യത്ത് കൊവിഡ് വീണ്ടും ഭീതി വിതയ്ക്കുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. . 33 ദിവസങ്ങൾക്ക് ശേഷം പ്രതിദിന കൊവിഡ് കേസുകൾ 10,000 കടന്നതോടെയാണ് ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഒമിക്രോൺ മൂലമാണ് രാജ്യത്ത് കൊവിഡ് കേസുകൾ കുതിക്കുന്നത്. 2-3 ദിവസം കൊണ്ട് തന്നെ കേസുകൾ ഇരട്ടിയാകുന്ന സ്ഥിതിയാണെന്നും ആരോഗ്യമന്ത്രാലയം പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top