വാക്‌സിൻ സ്വീകരിക്കുന്ന ഫോട്ടോ ഫോണിലുണ്ടോ…?വീട്ടിലിരുന്ന്  5,000 രൂപ നേടാം ;ചെയ്യേണ്ടത് ഇത്ര മാത്രം

സ്വന്തം ലേഖകൻ

ന്യൂഡല്‍ഹി:  രാജ്യത്ത് കോവിഡിന്റെ മൂന്നാം തരംഗം ആഞ്ഞടിക്കുന്നതിനിടയിൽ വാക്സിനേഷന്‍ പ്രചാരണം  ശക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. 18 വയസ്സിന് മുകളിലുള്ള എല്ലാ പൗരന്മാര്‍ക്കും സർക്കാർ വാക്സിനേഷന്‍ ഉറപ്പാക്കും.

വാക്‌സിൻ എടുത്ത ഫോട്ടോ നിങ്ങളുടെ ഫോണിൽ ഉണ്ടെങ്കിൽ വീട്ടില്‍ ഇരുന്നുകൊണ്ട് 5,000 രൂപ നേടാന്‍ സര്‍ക്കാര്‍ ഇപ്പോള്‍ നിങ്ങള്‍ക്ക് അവസരം നല്‍കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വാക്‌സിൻ സ്വീകരിക്കുന്ന ഫോട്ടോ  നല്ല ടാഗ്‌ലൈന്‍ ഉപയോഗിച്ച്‌  പങ്കിടുന്ന വ്യക്തിക്ക് 5,000 രൂപ ക്യാഷ് പ്രൈസ് ആയി ലഭിക്കു.

my gov ഇന്ത്യയുടെ ട്വിറ്റര്‍ ഔദ്യോഗിക ഹാന്‍ഡിലില്‍ ഇതിനെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്.

നിങ്ങള്‍ക്ക് അടുത്തിടെ വാക്സിനേഷന്‍ ലഭിച്ചിട്ടുണ്ടെങ്കില്‍ ,വാക്സിനേഷന്‍ എടുക്കാന്‍ ദശലക്ഷക്കണക്കിന് ആളുകളെ നിങ്ങള്‍ക്ക് പ്രേരിപ്പിക്കാമെന്ന് ട്വീറ്റില്‍ പറഞ്ഞിട്ടുണ്ട്. വാക്സിനേഷന്‍ ചെയ്ത ഫോട്ടോ രസകരമായ ഒരു ടാഗ്‌ലൈന്‍ ഉപയോഗിച്ച്‌ പങ്കിടുക, 5,000 രൂപ നേടാനുള്ള അവസരം നേടുക!

വാക്‌സിനേഷന്‍ എടുത്ത നിങ്ങളുടെ ഫോട്ടോ പങ്കിടാന്‍, https://bit.ly/3sFLakx എന്ന ലിങ്കില്‍ ക്ലിക്കുചെയ്യുക.

എല്ലാ മാസവും തിരഞ്ഞെടുത്ത 10 ടാഗ്‌ലൈനിന് 5000 രൂപ സര്‍ക്കാരില്‍ നിന്ന് നല്‍കും. നിങ്ങള്‍ക്കോ ​​നിങ്ങളുടെ കുടുംബത്തിലെ ഒരു അംഗത്തിനോ വാക്സിനേഷന്‍ നല്‍കിയിട്ടുണ്ടെങ്കില്‍, വാക്സിനേഷന്റെ പ്രാധാന്യത്തെക്കുറിച്ച്‌ ഒരു നല്ല ടാഗ്‌ലൈന്‍ ഉപയോഗിച്ച്‌ വാക്സിനേഷന്‍ ചിത്രം പങ്കിടുകയും ആളുകളെ പ്രചോദിപ്പിക്കുകയും ചെയ്യാം.

ഈ മത്സരത്തില്‍ പങ്കെടുക്കാന്‍, നിങ്ങള്‍ ആദ്യം myGov.in പോര്‍ട്ടലിലേക്ക് പോകണം. ഇവിടെ നിങ്ങള്‍ ലോഗിന്‍ ടാബില്‍ ക്ലിക്കുചെയ്യണം. ഇതിനുശേഷം, രജിസ്ട്രേഷന്‍ വിശദാംശങ്ങള്‍ പൂരിപ്പിച്ചാൽ മതിയാകും.

Top