രാ​ജ്യ​ത്ത് 7,145 കോ​വി​ഡ് രോ​ഗികൾ കൂടി; 289 മരണം; 8,706 രോ​ഗമുക്തർ

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 7,145 കോ​വി​ഡ് കേ​സു​ക​ൾ കൂ​ടി. 8,706 പേ​ർ രോ​ഗ​മു​ക്ത​രാ​യി. 289 പേരാണ് കോവി‍ഡ് ബാധിച്ച് മരിച്ചത്. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 4,77,158 ആ​യി.

നി​ല​വി​ൽ 84,565 സ​ജീ​വ കോ​വി​ഡ് കേ​സു​ക​ൾ രാ​ജ്യ​ത്തു​ണ്ട്. 3,41,71,471 പേ​ർ രോ​ഗ​മു​ക്ത​രാ​യി. കോവിഡിനെ കൂടാതെ ഒമിക്രോൺ രോ​ഗികളുടെ എണ്ണത്തിലും വർദ്ധന ഉണ്ടാകുന്നതിനാൽ രാജ്യത്ത് കനത്ത ജാ​ഗ്രതാ നിർദ്ദേശമാണ് നൽകിയിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top