കോവിഡ് ബാധിച്ച് മരണപ്പെട്ട പ്രവാസി കുടുംബങ്ങൾക്ക് നഷ്ടപരിഹാരം, അടിയന്തിരമായി തീരുമാനമെടുക്കാൻകേന്ദ്രസർക്കാരിന് ഡൽഹി ഹൈക്കോടതി നിർദേശം; വിധിയിൽ നിർണ്ണായക ഇടപെടൽ നടത്തിയത് പ്രവാസി ലീഗൽ സെൽ

സ്വന്തം ലേഖകൻ

കുവൈറ്റ് സിറ്റി: കോവിഡ് ബാധിച്ച് മരണപ്പെട്ട പ്രവാസി കുടുംബങ്ങൾക്ക് നഷ്ടപരിഹാരം,അടിന്തിരമായി തീരുമാനമെടുക്കാൻ
കേന്ദ്രസർക്കാരിന് ഡൽഹി ഹൈക്കോടതി നിർദേശം
ഈ വിഷയവുമായി ബന്ധ പ്പെട്ട് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡണ്ട് അഡ്വ.ജോസ് അബ്രഹാം നൽകിയ പൊതുതാൽപര്യ ഹർജിയിലാണ് സുപ്രധാനമായ ഹൈക്കോടതി വിധി വന്നിട്ടുള്ളത്. ഡൽഹി ചീഫ് ജസ്റ്റിസ് ഡി എൻ പട്ടേൽ അധ്യക്ഷനായ ജസ്റ്റിസ് ജ്യോതി സിംഗ് ഉൾപ്പെടുന്ന ഡിവിഷൻ ബെഞ്ചിന്റേതാണ് വിധി. പ്രവാസി ലീഗൽ സെല്ലിനു വേണ്ടി അഡ്വ. ശ്രീവിഘ്‌നേഷ് ഹാജരായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രവാസി ലീഗൽ സെൽ സമർപ്പിച്ച ഹർജിയിൽ
കോവിഡ് ബാധിച്ച് മരണപ്പെട്ട പ്രവാസികളുടെ കുടുംബങ്ങൾക്ക് കൂടി ധനസഹായം നൽകുക,
കോവിഡ് മഹാമാരി മൂലം വിദേശത്ത് മരണപ്പെട്ട ഇന്ത്യൻ പ്രവാസികളുടെ കണക്കുകൾ കൃത്യമായി ശേഖരിച്ച് തുടർ നടപടി കൾക്കായി കേന്ദ്ര സർക്കാരിന് സമർപ്പിക്കാൻ വിദേശത്തുള്ള ഇന്ത്യൻ നയതന്ത്ര മിഷനുകൾക്ക് നിർദ്ദേശം നൽകുക,
കോവിഡ് മഹാമാരി മൂലം വിദേശത്ത് മാതാപിതാക്കൾ മരണപ്പെട്ട പ്രവാസികളുടെ
ഇന്ത്യക്കാരായ കുട്ടികൾക്ക് പി എം കെയർ ഫണ്ടിൽ നിന്ന് സാമ്പത്തിക സഹായം നൽകുക എന്നീ വിഷയങ്ങൾ ഉന്നയിച്ചിരുന്നു.ജൂലൈ ആദ്യ വാരത്തിൽ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ
കോവിഡ് ബാധിച്ച് മരണപ്പെട്ട പ്രവാസികളുടെ കുടുംബ ങ്ങൾക്ക് കൂടി നഷ്ടപരിഹാര ആനുകൂല്യങ്ങൾ നൽകണ മെന്നാവശ്യപ്പെട്ട് ദേശീയ ദുരന്ത നിവാരണ അതോരിറ്റി അധ്യക്ഷൻ കൂടിയായ ബഹു. പ്രധാനമന്ത്രി, മെംബർ സെക്രട്ടറി എന്നിവർക്ക് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡണ്ട് അഡ്വ. ജോസ് അബ്രഹാം, ഗ്ലോബൽ വക്താവ് ബാബു ഫ്രാൻസീസ് എന്നിവർ ചേർന്ന് നിവേദനം സമർപ്പിച്ചിരുന്നു. സുപ്രീം കോടതി ആദ്യം അനുവദിച്ച സമയപരിധി തീർന്നിട്ടും പ്രവാസികൾക്ക് അനുകൂലമായ നിലപാട് ബന്ധപ്പെട്ട അധികാരികളിൽ നിന്ന് വൈകിയതിനാലാണ്
പ്രവാസി ലീഗൽ സെൽ ഡൽഹി ഹൈകോടതിയെ സമീപിച്ചതും, ഇപ്പോൾ ഹൈക്കോടതി വിധി പുറപ്പെടുവിച്ചിട്ടുള്ളതും.

ഇന്ത്യൻ ഭരണഘടന പ്രകാരം പൗരന്മാരുടെ മൗലിക അവകാശങ്ങൾ ഉറപ്പുവരുത്താനുള്ള
ബാധ്യത സർക്കാ രിനുണ്ടെന്നും.ഇന്ത്യയിലുള്ള പൗരന്മാരെപ്പോലെ തന്നെ ഇന്ത്യക്ക് പുറത്ത് കഴിയുന്ന പ്രവാസികളായ ഇന്ത്യൻ പൗരന്മാർക്കും സർക്കാരിന്റെ ക്ഷേമപദ്ധതികളിൽ പൂർണ്ണമായ അവകാശ മുണ്ടെന്നും ഏതെങ്കിലും സർക്കാർ പദ്ധതികളിൽ നിന്ന് പ്രവാസികളെ ഒഴിവാക്കി നിർത്തുന്നത് ഭരണ ഘടനയുടെ 14-ാം വകുപ്പായ ‘ തുല്യത ‘ യുടെ ലംഘനമായി പരിഗണിക്കാവുന്നതാണെന്നും, പ്രവാസികൾക്കും സർക്കാർ പദ്ധതികളിൽ സാധാരണ പൗരന്മാർക്കുള്ള
അർഹത ഉള്ളതിനാൽ കോവിഡ് മൂലം ജീവൻ നഷ്ടപ്പെട്ട വിദേശത്ത് താമസിക്കുന്ന ഇന്ത്യൻ പ്രവാസികളുടെ കുടുംബാംഗങ്ങളേയും ആനുകൂല്യത്തിനായി പരിഗണിക്കേണ്ടതാണെന്നും മറിച്ചു ഏതെങ്കിലും വേർതിരിവ് പ്രവാസികളുടെ കാര്യത്തിലുണ്ടായാൽ ഭരണഘടന ലംഘനമാണെന്നും ഹർജിയിൽ ബോധിപ്പിച്ചിരുന്നു.. വിഷയത്തിന്റെ പ്രാധാന്യം പരിഗണിച്ചു കൊണ്ടാണ് ഹൈകോടതിയുടെ വിധി വന്നിട്ടുള്ളത്. ആയതിനാൽ കേന്ദ്ര സർക്കാർ തീരുമാനം ഉടൻ പ്രതീക്ഷിക്കുന്നതായി പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡണ്ട് അഡ്വ. ജോസ് അബ്രഹാം, ഗ്ലോബൽ വക്താവ് ബാബു ഫ്രാൻസീസ് എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.

Top