മക്ക: ഹജ്, ഉംറ തീര്‍ഥാടനത്തിനു പോകുന്ന മാതാപിതാക്കള്‍ക്ക് മക്കളെ സുരക്ഷിതമായി ഏല്‍പിക്കാന്‍ മക്ക ഹറം പള്ളിയില്‍ കുട്ടികള്‍ക്കായി ആദ്യ ഡേ കെയര്‍ സെന്റര്‍ തുറന്നു. നാട്ടില്‍ ബന്ധുക്കളെയോ മറ്റോ ഏല്‍പിച്ച് തീര്‍ഥാടനത്തിനു പോകുമ്പോഴുണ്ടാകുന്ന വിഷമവും ഇതോടെ ഒഴിവാക്കാം.
ചെറിയ കുട്ടികളെ വരെ കൂടെ കൊണ്ടുവരികയും തീര്‍ഥാടന സമയത്തു മാത്രം ഡേ കെയര്‍ സെന്ററില്‍ ആക്കുകയും ചെയ്യാം. കുട്ടികളെ ഡേ കെയര്‍ സെന്ററില്‍ ആക്കിയാല്‍ കര്‍മങ്ങള്‍ സുഗമമായി നിര്‍വഹിക്കാന്‍ സാധിക്കും. ഗ്രാന്‍ഡ് മോസ്‌കില്‍ ചൈല്‍ഡ് കെയര്‍ സെന്റര്‍ എന്ന പേരില്‍ കുട്ടികള്‍ക്കായി ഈ വര്‍ഷം സൗജന്യ നഴ്സറിയും തുടങ്ങി. ആദ്യത്തെ മൂന്ന് മണിക്കൂര്‍ മാത്രമാണ് സൗജന്യം. മൂന്ന് മുറികളുള്ള കേന്ദ്രത്തില്‍ വ്യത്യസ്ത പ്രായക്കാര്‍ക്കുള്ള ഗെയിമുകള്‍ ഒരുക്കിയിട്ടുണ്ട്.