ഒരു വയസ്സുക്കാരന്റെ മരണം: എട്ടു വയസുകാരനെതിരെ കൊലക്കുറ്റത്തിനു കേസെടുത്തു

അലബാമ: അമ്മ വീട്ടില്‍ തനിച്ചാക്കിപോയ കുട്ടികള്‍ ഏറ്റുമുട്ടി ഒരു വയസുകാരന്‍ മരിച്ച സംഭവത്തില്‍ എട്ടു വയസുകാരനെതിരെ പൊലീസ് കേസെടുത്തു. എട്ടു വയസുവരെ പ്രായമുള്ള ആറു കുട്ടികളെ വീട്ടില്‍ തനിച്ചാക്കി മാതാവ് നൈറ്റ് ക്ലബിലേയ്ക്കു പോകുകയായിരുന്നു. ഇരുപത്തിയെട്ട് വയസ്സുളള മാതാവ് കേയ്റ്ററ ലൂവിസിനെതിരെ നരഹത്യക്കും തല്‍സമയം വിട്ടിലുണ്ടായിരുന്ന ഒരു വയസ്സുളള പെണ്‍്കുട്ടിയെ അടിച്ചു കൊലപ്പെടുത്തിയ കുറ്റത്തിന് 8 വയസ്സുളള കുട്ടിക്ക് എതിരെ കൊലപാതകത്തിനും കേസ്സെടുത്തതായി അലബാമ പോലീസു പറഞു
സംഭവം നടന്ന് ഒരു മാസത്തിനു ശേഷമാണ ഇവര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മാതാവു പുറത്തു പോയ സമയം കരഞു ബഹളം വെച്ച ഒരു വയസ്സുകാരിയെ എട്ടു വയസ്സുക്കാരന്‍ അടിച്ചും, ചവിട്ടിയും കൊലപ്പെടുത്തിയെന്നാണ് കേസ്സ്. തലക്കും, അന്തരിയാവയവള്‍ക്കും ഗുരുതരമായി പരിക്കേറ്റ കുട്ടി ആശുപത്രിയില്‍ എത്തുന്നതിനു മുമ്പ് മരിച്ചിരുന്നു.

മാതാപിതാക്കളുടെ ഇത്തരം നിരുത്തരവാദപരമായ പ്രവര്‍ത്തികള്‍ ഒരിക്കലും അംഗീകരിക്കാനാവില്ല ഇവര്‍ക്കെതിരെ കേസ്സെടുത്തുതു എല്ലാവര്‍ക്കും ഒരു മുന്നറിയിപ്പായിരിക്കണം ബിര്‍മിംഗഹാം പോലീസുവക്താവു വ്ീന്‍ എഡവേഡ് പറഞു. വീട്ടിലുണ്ടായിരുന്ന മറ്റൊരു അറു വയസുക്കാരനാണ് സംഭവിച്ച വിവരങള്‍ പോലീസിനെ അറിയിച്ചതു. ഇത്രയും പ്രായം കുറഞ കുട്ടിക്കു എതിരെ കൊലപാതകതിന് കേസ്സെടുക്കാനുളള അദ്യ സംഭവമാണ്. അറസ്സറ്റു ചെയത കെയറ്ററ ലൂവിത്ത് 1500 ഡോളര്‍ ജാമ്യം അനുവദിച്ചിട്ടുണ്ടു കേസ്സു നവം 30ന് വിചാരണയെക്കുടുക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top