മരണം തിരഞ്ഞെടുക്കുന്നതിനുള്ള അവകാശം: ഗവര്‍ണര്‍ ഒപ്പിട്ടതോടെ നിയമമായി

കാലിഫോര്‍ണിയ: സ്വയം മരണം തിരഞ്ഞെടുക്കുന്നതിനുള്ള രോഗിയുടെ അവകാശവും അതിനാവശ്യമായ മരുന്നു കുറിച്ചു നല്‍കുന്നതിനു ഡോക്ടര്‍മാര്‍ക്കുള്ള അവകാശവും അംഗകീരിക്കുന്ന ബില്‍ ഗവര്‍ണര്‍ ഒപ്പിട്ടതോടെ നിയമമായി. ജനുവരി ഒന്നു മുതല്‍ നിയമം പ്രാബല്യത്തില്‍ വരും.
നീണ്ടു നിന്ന അഭ്യൂഹങ്ങള്‍ക്കും ആശങ്കകള്‍ക്കും വിരാമമിട്ട് കാലിഫോര്‍ണിയ ഡെമോക്രാറ്റിക് ഗവര്‍ണര്‍ ജെറി ബ്രൗണ്‍ എന്റ് ഓഫ് ലൈഫ് ഓപ്ഷന്‍ ആക്ടില്‍ (എന്‍ഡ് ഓഫ് ലൈഫ് ഓപ്ഷന്‍ ആക്ട്) ഒക്ടോബര്‍ അഞ്ച് തിങ്കഴാള്ച ഒപ്പു വച്ചു. സ്വയം മരണം വരിക്കുന്നതിനു അവകാശം നല്‍കുന്ന അഞ്ചാമത്തെ സംസ്ഥാനമാണ് കാലിഫോര്‍ണിയ. റോമന്‍ കത്തോലിക്ക ചര്‍ച്ചും, മറ്റു പല മതവിഭാഗങ്ങളും ഈ ബില്‍ നിയമമാകുന്നതിനെതിരെ ഗണ്യമായി പ്രതിഷേധം ഉയര്‍ത്തിയപ്പോള്‍, റോമന്‍ കത്തലിക് സെമിനാരിയിലെ മുന്‍ വിദ്യാര്‍ഥിയായിരുന്ന ഗവര്‍ണര്‍ ബ്രൗണ്‍ ബില്‍ നിയമാക്കുമോ എന്നത് വലിയ ചര്‍ച്ചാ വിഷയമായിരുന്നു.
പാവപ്പെട്ട രോഗികള്‍ക്കു ചികിത്സ നല്‍കി പണം ചിലവാക്കുന്നതിനു പകരം ആത്മഹത്യ ചെയ്യുന്നതിനാവശ്യമായ മരുന്നു കുറിച്ചു നല്‍കാനുള്ള അവകാശം ഡോക്ടര്‍മാര്‍ക്കു നല്‍കുന്നത് ഇന്‍ഷ്വറന്‍സ് കമ്പനികള്‍ ദുരുപയോഗം ചെയ്യുമോ എന്ന ആശങ്കയും പ്രകടിപ്പിക്കപ്പെട്ടിരുന്നു.
ലുക്കീമിയ രോഗത്താല്‍ അസഹനീയമായ വേദന അനുഭവപ്പെട്ടിരുന്ന ബ്രട്ടണി മെനാന്‍ഡ് ജീവിതം അവസാനിപ്പിക്കുന്നതിനു കാലിഫോര്‍ണിയയില്‍ നിന്നും ഓറിഗണിലേയ്ക്കു പോകേണ്ടി വന്നതും, അവിടെ നിയമാനുസൃതം മരിച്ചതുമാണ് ഇങ്ങനം ഒരു നിയമം കാലിഫോര്‍ണിയയില്‍ കൊണ്ടു വരുന്നതിനും പാസിക്കുന്നതിനും നിയമസഭാ സാമാജികരെ പ്രരിപ്പി്ച്ചത്. ആറു മാസത്തില്‍ കൂടുതല്‍ ജീവിക്കുകയില്ല എന്നു ഡോക്ടര്‍മാര്‍ വിധിയെഴുതിയ രോഗികള്‍ക്കു മാത്രമാണ് ഈ അവകാശം അനുവദിക്കപ്പെട്ടിരിക്കുന്നത്.

Top