ഡബ്ലിൻ :കൊറോണ ആയതിനാൽ അയർലണ്ടില്‍ നിന്നും യാത്ര ചെയ്യാന്‍ കഴിയാതിരുന്ന ഇന്ത്യാക്കാരെയും കൊണ്ടുള്ള ആദ്യ വിമാനം ഇന്ന് വൈകിട്ട് 8.30 മണിക്ക് ഡബ്ലിന്‍ വിമാനത്താവളത്തില്‍ നിന്നും യാത്രയാരംഭിക്കും.
വിസിറ്റിങ് വിസയില്‍ എത്തിയ ഇന്ത്യന്‍ പൗരന്മാരും, രോഗാവസ്ഥയില്‍ ഉള്ളവര്‍ക്കും പുറമെ,ഗര്‍ഭിണികള്‍ ,പ്രായമായവര്‍, കുടുംബാംഗങ്ങളുടെ മരണം മൂലം ഇന്ത്യയിലേക്ക് മടങ്ങേണ്ടവര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരാണ് ഇന്നത്തെ ബാംഗ്ലൂർ -കൊച്ചി ഫ്ളൈറ്റില്‍ മുന്‍ഗണന ലഭിച്ചു യാത്ര ചെയ്യുന്നത്. ഇവരില്‍ ഏറെയും മലയാളികളാണ്.എല്ലാ യാത്രക്കാര്‍ക്കും ഹെല്‍ത്ത് പ്രോട്ടോക്കോള്‍ അനുസരിച്ച് തെര്‍മല്‍ സ്‌ക്രീനിംഗ് നടത്തിയാണ് വിമാനത്തിൽ കയറ്റുന്നത്.
ഇന്ത്യക്കാരെ കയറ്റി അയക്കുന്നതിനായി അയർലണ്ടിലെ ഇന്ത്യൻ അംബാസിഡർ ശ്രീ .സന്ദീപ് കുമാർ എയർപോർട്ടിൽ എത്തിയിരുന്നു .ചെക്കപ്പ് നടത്തി രോഗലക്ഷണമില്ലാത്ത യാത്രക്കാരെ മാത്രമേ വിമാനത്തില്‍ കയറ്റുകയുള്ളൂ.
നേരത്തെ ഡബ്ലിനില്‍ നിന്നും ദല്‍ഹി ബാംഗ്ലൂര്‍ വഴി കൊച്ചിയിലേയ്ക്ക് പുറപ്പെടാന്‍ നിശ്ചയിച്ചിരിക്കുന്ന എയര്‍ ഇന്ത്യാ വിമാനത്തിന്റെ സമയത്തില്‍ വ്യത്യാസമുണ്ടായിട്ടുണ്ടെന്ന് ഡബ്ലിനിലെ ഇന്ത്യന്‍ എംബസി ഇ മെയില്‍ വഴി യാത്രക്കാരെ അറിയിച്ചിരുന്നു.
ഇന്ന് വൈകിട്ട് 5.30 ന് നിശ്ചയിച്ചിരുന്ന എയര്‍ ഇന്ത്യാ വിമാനം മൂന്ന് മണിക്കൂര്‍ വൈകി 8.30 നായിരിക്കും ഡബ്ലിന്‍ എയര്‍ പോര്‍ട്ടില്‍ നിന്നും പുറപ്പെടുക.
വിമാന നമ്പറിലുംവ്യത്യാസമുണ്ട്.Al-1198 ഫ്‌ളൈറ്റിന് പകരം Al-1200 ആയിരിക്കും ഡബ്ലിനില്‍ നിന്നും പുറപ്പെടുക.നിലവില്‍ ഇഷ്യു ചെയ്ത ടിക്കറ്റ് തന്നെ ഉപയോഗിച്ച തന്നയാണ് യാത്ര ചെയ്യുന്നത് .