വിവാഹമോചന നിയമത്തില്‍ പുനരാലോചയ്ക്കു സര്‍ക്കാര്‍; റഫറണ്ടം വേണ്ടി വന്നേക്കും

ഡബ്ലിന്‍: ഭാര്യയും ഭര്‍ത്താവും തമ്മില്‍ നാലു വര്‍ഷത്തിലേറെയായി പിരിഞ്ഞു താമസിക്കുന്നെങ്കില്‍ മാത്രം വിവാഹ മോചനം അനുവദിച്ചാല്‍ മതിയെന്ന നിയത്തില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. സാമൂഹിക നീതി വിഭാഗം മന്ത്രി ഫ്രാന്‍സെ ഫിറ്റ്‌സ്‌ജെറാള്‍ഡാണ് ഇതു സംബന്ധിച്ചുള്ള ആലോചനകള്‍ക്കു തുടക്കമിട്ടിരിക്കുന്നത്. രാജ്യത്ത് വിവാഹമോചനം അനുവദിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ കാലാവധിയാണ്. ഇത് പുനപരിശോധിക്കുന്നതിനാണ് ഇപ്പോള്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്.
വിവാഹമോചന നിയമത്തില്‍ മാറ്റം വരുത്തണോ എന്ന കാര്യത്തില്‍ പുനരാലോചന നടത്തേണ്ട സമയമാണ് ഇതെന്നാണ് ഇപ്പോള്‍ സാമൂഹിക ക്ഷേമമന്ത്രി ഫ്രാന്‍സാ ഫിറ്റ്‌സ്‌ജെറാള്‍ഡ് പറയുന്നത്. ഏതാണ് 20 വര്‍ഷം മുന്‍പാണ് വിവാഹ മോചന നിയമത്തില്‍ സര്‍ക്കാര്‍ ആദ്യ ഘട്ട പരിശോധന നടത്തിയത.് 1996 ല്‍ വിവാഹമോചനത്തിലെ നിയമഭേദഗതികള്‍ സര്‍ക്കാര്‍ നിയമമാക്കി മാറ്റുകയും ചെയ്തിരുന്നു.
വിവാഹമോചന നിയമത്തില്‍ ഇപ്പോള്‍ പുനപരിശോധനകള്‍ ആവശ്യമാണെന്നു നിര്‍ദേശിച്ച മന്ത്രി, ഇതാണ് ഏറ്റവും അനുയോജ്യമായ സമയമെന്നും അഭിപ്രായപ്പെട്ടു. നാലുവര്‍ഷം ഒന്നിച്ചു ജീവിക്കാതെ പിരിഞ്ഞു താമസിക്കുന്നവര്‍ക്കു മാത്രമേ രാജ്യത്ത് വിവാഹമോചനത്തിനു കേസ് ഫയല്‍ ചെയ്യാന്‍ അനുവാദമുള്ളൂ എന്നാണ് നിയമം അനുശാസിക്കുന്നത്. ഭാര്യയാണ് കേസ് ഫയല്‍ ചെയ്യുന്നതെങ്കില്‍ ഒരു വര്‍ഷം പിരിഞ്ഞു താമസിച്ച ശേഷം ഇവര്‍ക്കു കേസ് ഫയല്‍ ചെയ്യാവുന്നതാണ്. എങ്കിലും, നാലു വര്‍ഷ കാലയളവിനു ശേഷം മാത്രമേ വിവാഹമോചനം അനുവദിക്കൂ എന്നാണ് നിയമം.

Top