ഡൊണാൾഡ് ട്രംപ് റിപബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയാകാൻ സാധ്യതയെന്നു ജോ ബെഡൻ

സ്വന്തം ലേഖകൻ

വാഷിങ്ടൺ ഡിസി: നാളിതുവരെയുള്ള ട്രമ്പിന്റെ പ്രകടനം വിലയിരുത്തിയാൽ റിപബ്ലിക്കൻ പ്രസിഡന്റു സ്ഥാനാർഥിത്വം ട്രംമ്പിനു തന്നെയായിരിക്കുമെന്നു ഡെമോക്രാറ്റിക് പാർട്ടി നേതാവും അമേരിക്കൻ വൈസ് പ്രസിഡന്റുമായ ജോ ബെഡൻ അഭിപ്രായപ്പെട്ടു. ട്രംമ്പിന്റെ തിരഞ്ഞെടുപ്പു പ്രചാരണ രംഗത്തെ മുന്നേറ്റം വളരെ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നതു അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംമ്പ് വിജയിച്ചാൽ പോലും അത്ഭുതത്തിനു അവകാശമില്ലെന്നെന്നും ബെഡൻ വിലയിരുത്തുന്നത്. ഫെബ്രുവരി 18 നു എംഎസ്എൻബിഡി പ്രക്ഷേപണം ചെയ്ത ബൈഡനുമായുള്ള അഭിമുഖത്തിലാണ് ഈ വിവരങ്ങൾ വെളിപ്പെടുത്തിയത്.
അമേരിക്കൻ മെക്‌സിക്കൻ അതിർത്തിയിൽ വൻമതിൽ കെട്ടിയുയർത്തണമെന്നു ട്രമ്പ് അഭിപ്രായപ്പെട്ടതു ശരിയാണെങ്കിൽ അതു ക്രിസ്തീയ മാറ്റമല്ലെന്നും മനുഷ്യബന്ഝങ്ങൾ പുനസ്ഥാപിക്കുന്ന പാലം നിർമിക്കുന്നതാണ് ക്രിസ്തീയ മതധർമ്മമെന്നും മാർപ്പാപ്പ അഭിപ്രായപ്പെട്ടതിനെതിരെ ട്രംമ്പ് നടത്തിയ അഭിപ്രായപ്രകടനം ക്രൈസ്തവർക്കിടയിൽ ചേരിതിരിവുണ്ടാക്കിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വത്തിക്കാനു ചുറ്റും ഒരു മതിൽ ഉണ്ടെന്നും ഒരു വ്യക്തിയുടെ വിശ്വാസം ചോദ്യം ചെയ്യപ്പെടുന്നതു ശരിയല്ലെന്നും ട്രംമ്പിന്റെ തിരഞ്ഞെടുപ്പു കമ്മിറ്റി അഭിപ്രായപ്പെട്ടു.
ഒരു വ്യക്തിയുടെ വിശ്വാസം ചോദ്യം ചെയ്യപ്പെടുന്നതു ശരിയല്ലെന്നും ട്രംമ്പിന്റെ തിരഞ്ഞെടുപ്പു കമ്മിറ്റി അഭിപ്രായപ്പെട്ടു. സൗത്ത് കരോളീനായിൽ നാളെ നടക്കുന്ന പ്രൈമറിയിൽ ഈ സംഭവം പ്രതിഫലിക്കുമെന്നാണ് കരുതുന്നത്. ഇവിടെ ഡൊണാൾഡ് ട്രംമ്പിനു തന്നെയായിരിക്കും നേട്ടമെന്നു സർവേകൾ ചൂണ്ടിക്കാട്ടുന്നു. രാഷ്ട്രീയക്കാരനല്ലാത്ത ഡൊണാൾഡ് ട്രംമ്പിനു അനുകൂലമായ ഒരു രാഷ്ട്രീയ സാഹചര്യമാണ് അമേരിക്കയിൽ ഉരുത്തിരിഞ്ഞു വരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top