സൗദിയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗത്തിനെതിരെ ഫത്വ

ജിദ്ദയില്‍ വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനെതിരെ പുരോഹിതന്റെ ഫത്വ. ജിദ്ദയിലെ പള്ളി ഇമാമായ അഹമ്മദ് അല്‍ ഹുസെയ്‌നി അല്‍ ഷഹ്രി ആണ് ഫത്വ ഇറക്കിയത്. വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് സംസാരിക്കുന്നതും ചാറ്റ് ചെയ്യുന്നതും വിഡിയോ കാണുന്നതുമെല്ലാം ഇസ്ലാമിക നിയമപ്രകാരം പാപമാണെന്ന് അല്‍ ഷഹ്രി പറയുന്നു. വാഹനമോടിക്കുമ്പോള്‍ ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നത് അവരവരുടെ തലച്ചോറിനെയും ഹൃദയത്തെയും കണ്ണിനെയും അപമാനിക്കുന്നതിന് തുല്യമാണെന്നും വിനാശകരമായ ഈ പ്രവൃത്തി ഇസ്ലാമിന് നിഷിദ്ധമാണെന്നും ദൈവ നിഷേധമാണെന്നും ഫത്വയിലൂടെ അല്‍ ഷഹ്രി വ്യക്തമാക്കുന്നു.

Top