കാഴ്ചക്കാരില്ല; 35 വർഷം ഡബ്ലിനെ സിനിമ കാട്ടിയ കമ്പനി അടച്ചു പൂട്ടുന്നു

സ്വന്തം ലേഖകൻ

ഡബ്ലിൻ: മൂന്നു പതിറ്റാണ്ടിലേറെ ഡബ്ലിനിലെ സിനിമാ പ്രേമികളുടെ ഇഷ്ട തീയറ്ററായിരുന്ന ഡബ്ലിൻ സ്‌ക്രീൻ സിനിമാ തീയറ്റർ അടച്ചു പൂട്ടുന്നു. കാഴ്ചക്കാർ കുറഞ്ഞതിനെ തുടർന്നു കഴിഞ്ഞ വർഷം തീയറ്റർ അടച്ചു പൂട്ടുമെന്നു ഐഎംസി തീയറ്റർ കമ്പനി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ കമ്പനി അടച്ചു പൂട്ടൽ പ്രഖ്യാപിച്ചിരിക്കുന്നത്.
തീയറ്റർ ജീവനക്കാരുടെ സംഘടനയായ എസ്‌ഐപിടിയു തീയറ്റർ അടച്ചു പൂട്ടുന്ന സാഹചര്യത്തിൽ ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുള്ള നിർദേശങ്ങളുമായി രംഗത്ത് എത്തിയിട്ടുണ്ട്. തീയറ്റർ ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കുക ഇല്ലെങ്കിൽ ഇവരെ മറ്റേതെങ്കിലും തീയറ്ററിലേയ്ക്കു മാറ്റുക എന്നിവയാണ് ഇവർ നിർദേശങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബറിൽ തന്നെ ജീവനക്കാരെ മാറ്റുന്നതിനുള്ള ചർച്ചകളും സംഘടനകളും അധികൃതരും തമ്മിൽ ആരംഭിക്കുകയും ചെയ്തിരുന്നു.
ജീവനക്കാരെ സവോയ് സിനിമയിലേയ്ക്കു മാറ്റുന്നതു സംബന്ധിച്ചുള്ള ധാരണായാണ് കഴിഞ്ഞ ദിവസം ഇവിടെ ഉണ്ടായത്. ഇതേ തുടർന്നു ഇതു സംബന്ധിച്ചു അന്തിമ തീരുമാനം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ, സ്ഥാപനം തകർച്ചയിലായ സാഹചര്യം മനസിലാക്കി അധിക കൂലി നൽകണമെന്ന ആവശ്യം തങ്ങൾ പിൻവലിക്കുകയാണെന്നു തൊഴിലാളി യൂണിയൻ നേതാക്കൾ പ്രഖ്യാപിച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top