ഡബ്ലിൻ: രാജ്യത്ത് തിരഞ്ഞെടുപ്പു പോര്ാട്ടം കനത്തു തുടങ്ങുമ്പോൾ പ്രതീക്ഷയോടെ കോളീഷ്യനുകൾ. ആരു ജയിക്കുമെന്ന ചോദ്യമാണ് ഇ്‌പ്പോൾ കനക്കുന്നത്. ഒരു മാസം മുമ്പുവരെ ഭരണകക്ഷി വീണ്ടും അധികാരത്തിൽ വരുമെന്ന് ഉറപ്പിച്ചു പറഞ്ഞവർക്കൊന്നും ഇപ്പോൾ ആ ഉറപ്പില്ല. കടന്നു പോയ കൊടുങ്കാറ്റുകൾക്ക് പിന്നാലെ രാജ്യത്ത് മാറ്റത്തിന്റെ വലിയ കാറ്റ് വരുന്നുണ്ടെന്ന സൂചനകളാണ് അഭിപ്രായ വോട്ടെടുപ്പ് ഫലങ്ങൾ നല്കുന്നത്.ഫിനഗേൽ പാർട്ടി ഉയർത്തി വിട്ട വികസനത്തിന്റെ വലിയ സുവിശേഷമൊന്നും ജനം വിശ്വസിച്ചില്ല എന്നാണ് അഭിപ്രായ വോട്ടെടുപ്പ് ഫലങ്ങൾ വെളിവാക്കുന്നത്.
158 അംഗ സഭയിൽ 40 സീറ്റെങ്കിലും സ്വതന്ത്രർ നേടുമെന്നതിൽ എല്ലാ സർവേകളിലും ഉറപ്പു പറയുമ്പോൾ ബാക്കിയുള്ള സീറ്റുകൾക്കായി വേണം രാഷ്ട്രീയ കക്ഷികൾ പൊരുതാൻ.
ഇന്നലെ പുറത്തിറങ്ങിയ ഐറിഷ് ടൈംസ് എം ആർ ബി ഐ പോളിംഗ് ഫലങ്ങൾ അനുസരിച്ച് 63 ശതമാനം പേരും ഭരണമാറ്റം ആവശ്യപ്പെടുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 37 സീറ്റിന്റെ പകിട്ടുമായി മുന്നേറിയ ലേബർ പാർട്ടിയാണ് ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്നത്.വെറും 12 സീറ്റുകളിലാണ് അവരുടെ ജയപ്രതീക്ഷ.
ഒറ്റ സംഖ്യയിലേയ്ക്ക് ഉപപ്രധാനമന്ത്രിയുടെ പാർട്ടി ഒതുങ്ങേണ്ടി വന്നാലും അത്ഭുതപ്പെടാനില്ലെന്ന് പ്രവചനങ്ങൾ പറയുന്നു. നിലവിലുള്ള മന്ത്രിമാരിൽ ബ്രെണ്ടൻ ഹൌളിനും ഏതാനം സഹ മന്ത്രിമാരും ഒഴികെ,എന്തിന് ഉപപ്രധാനമന്ത്രി ജോൺ ബർട്ടൻ പോലും പരാജയ ഭീതിയിലാണ്. അതേ സമയം പ്രധാനമന്ത്രിയുടെ ഫിനഗേൽ വോട്ടിംഗ് ശതമാനം താഴ്ന്നാലും 50 സീറ്റുകൾ വരെ പിടിച്ചേക്കാം എന്ന് പ്രതീക്ഷിക്കുന്നവർ ഏറെയാണ്.ഇന്നലെ നടന്ന അഭിപ്രായ വോട്ടെടുപ്പിലും 2 ശതമാനം വോട്ടു വീണ്ടും കുറഞ്ഞ ഫിനഗേൽ അത്തരമൊരു നിലവാരത്തിലേയ്ക്ക് എത്തുമെന്ന് പക്ഷെ സാധാരണ ബുദ്ധിക്കു നിരീക്ഷിക്കാനാവില്ല.
എങ്കിലും ഏറ്റവും മെച്ചപ്പെട്ട പ്രകടനം എന്ട കെന്നിയുടെ പാർട്ടിയുടേത് തന്നെയാവും. ഫിനാഗേൽ പാർട്ടി ജനങ്ങളിൽ നിന്നും അകലുകയാണെന്നും, സാധാരണക്കാരുടെ ചോദ്യങ്ങളിൽ നിന്നും എൻഡാ കെന്നി ഓടിയൊളിക്കുകയാെണെന്നും ആരോപിച്ച് മുന്നേറുന്ന ഫിയനാ ഫെയിൽ ഗ്രാമീണ മേഖലയിൽ മുന്നേറ്റം തുടരുന്നുണ്ട്.ഫിനാഗേൽ രാജ്യവ്യാപകമായി നിലവിലുള്ള ബഹു ഭൂരിപക്ഷം സീറ്റുകളിലും പരാജയപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജലക്കരം,അടക്കമുള്ള പ്രശ്‌നങ്ങളിൽ സർക്കാർ സ്വീകരിച്ച നിലപാട് തെറ്റായിരുന്നുവെന്ന് ജനം വിലയിരുത്തുമെന്ന് അദ്ദേഹം പറഞ്ഞു.
അഞ്ചു സ്ഥാനങ്ങൾ വരെയുള്ള മണ്ഡലങ്ങളിൽ ഒരു സീറ്റ് പാർട്ടിയ്ക്ക് ഉറപ്പാണ് എന്ന് ഉറച്ചു വിശ്വസിക്കുന്ന മാർട്ടിൻ പ്രധാനമന്ത്രിയ്ക്കുള്ള കുപ്പായം തയ്പ്പിച്ചു കഴിഞ്ഞു. രാജ്യത്ത് 20 %വോട്ടർമാർ ഫിയാന ഫാളിന് സ്വന്തമായി ഉണ്ട്.കഴിഞ്ഞ ലോക്കൽ തിരഞ്ഞെടുപ്പിൽ പോലും രാജ്യവ്യാപകമായി മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കാൻ തങ്ങൾക്ക് കഴിഞ്ഞുവെന്നും മാർട്ടിൻ ഓർമിച്ചു.