വാഹന നികുതി വെട്ടിപ്പ് അമലാപോളിന് പിന്നാലെ ഫഹദും കുടുങ്ങി; വെട്ടിച്ചത് 14 ലക്ഷം രൂപയുടെ നികുതി

പുതുച്ചേരി: പുതുച്ചേരിയില്‍ വ്യാജവിലാസത്തില്‍ ആഡംബര കാര്‍ റജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയ താരങ്ങളില്‍ ഫഹദ് ഫാസിലും. ഫഹദിന്റെ 70 ലക്ഷത്തിന്റെ ബെന്‍സിന്റെ രജിസ്ട്രേഷന്‍ നടത്തിയത് വ്യാജവിലാസത്തിലാണെന്ന് കണ്ടെത്തി. സര്‍ക്കാരിനെ വെട്ടിച്ചത് 14 ലക്ഷം രൂപയുടെ നികുതിയാണ്. നടി അമല പോളും ഇതത്രത്തില്‍ നികുതി വെട്ടിച്ചത് പുറത്തായിരുന്നു. പിന്നാലെയാണ് നടന്‍ ഫഹദ് ഫാസില്‍ കുടുങ്ങിയത്. രജിസ്ട്രേഷന്‍ നടത്തിയിരിക്കുന്നത് ലോസ്പേട്ടിലുള്ള വീടിന്റെ മുകളിലത്തെ നിലയിലെ വിലാസത്തിലാണ്. എന്നാല്‍ ഫഹദ് ആരാണെന്ന് പോലും അറിയില്ലെന്നാണ് വീട്ടുടമ പറയുന്നത്.

ഫഹദ് ഫാസില്‍ ഉപയോഗിക്കുന്ന PY-05-9899 ആഡംബര കാര്‍ ഫഹദ് ഫാസില്‍, നമ്പര്‍ -16, സെക്കന്‍ഡ് ക്രോസ്സ് റോഡ്, പുതുപ്പേട്ട്, ലാസ്പേട്ട്, പുതുച്ചേരി എന്ന മേല്‍വിലാസത്തിലാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അമലാ പോളിന്റെ ബെന്‍സ് കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് അമല പോളിനെ നേരിട്ട് അറിയുക പോലും ചെയ്യാത്ത എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയുടെ വിലാസത്തിലാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഓഗസ്റ്റ് നാലിന് ചെന്നൈയിലെ ട്രാന്‍സ് കാര്‍ ഡീലറില്‍ നിന്നാണ് അമലാ പോള്‍ ഒരു കോടി പന്ത്രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന എസ് ക്ലാസ് ബെന്‍സ് കാര്‍ വാങ്ങിയത്. ഓഗസ്റ്റ് ഒമ്പതിന് പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തു.

കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിരുന്നെങ്കില്‍ സംസ്ഥാന ഖജനാവിലേക്ക് നികുതി ഇനത്തില്‍ 20 ലക്ഷം രൂപ അമലാ പോള്‍ നല്‍കേണ്ടിയിരുന്നു. എന്നാല്‍ പോണ്ടിച്ചേരിയിലെ നികുതി ആനുകൂല്യം മുതലാക്കി ഒന്നേകാല്‍ ലക്ഷം രൂപ മാത്രം നികുതി നല്‍കിയാണ് കാര്‍ രജിസ്ട്രേഷന്‍ നടത്തിയിരിക്കുന്നത്. പോണ്ടിച്ചേരിയിലാണ് വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെങ്കിലും കാര്‍ ഓടുന്നത് കൊച്ചി ഇടപ്പള്ളിയിലാണ്.

തിലാസപ്പെട്ടിലെ സെന്റ് തേരേസാസ് സ്ട്രീറ്റിലെ വിലാസത്തിലാണ് കാര്‍ രജിസ്ട്രേഷന്‍. എന്നാല്‍ ഈ വിലാസത്തിലുള്ള വീട് ഒരു എഞ്ചിനീയറിങ് വിദ്യാര്‍ഥിയുടേതാണ്. ഇവര്‍ക്ക് അമലാ പോളിനെയോ കാര്‍ രജിസ്ട്രേഷന്‍ നടത്തിയ കാര്യമോ അറിയുക പോലുമില്ല.

പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ സ്ഥിരം താമസക്കാരനായിരിക്കണമെന്ന ചട്ടം നിലവിലുള്ളതിനാലാണ് ഇത്തരത്തില്‍ വ്യാജ രജിസ്ട്രേഷന്‍ നടത്തിയതെന്നാണ് സൂചന. ഏഴു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് വ്യാജ രജിസ്ട്രേഷന്‍.

Top