തിരഞ്ഞെടുപ്പു പോരാട്ടം അന്തിമഘട്ടത്തിലേയ്ക്ക്: ഗർഭഛിദ്രനിയം ആയുധമാക്കി കക്ഷികളെല്ലാം മുന്നോട്ട്

അഡ്വ.സിബി സെബാസ്റ്റ്യൻ

ഡബ്ലിൻ: രാജ്യത്തെ തിരഞ്ഞെടുപ്പു പോരാട്ട്ം അന്തിമഘട്ടത്തിലെത്തി നിൽക്കെ രാഷ്ട്രീയ പാർട്ടികളെല്ലാം വാഗ്ദാനങ്ങളും നിർദേശങ്ങളുമായി മുന്നോട്ട്. കഴിഞ്ഞ സർക്കാർ പാസാക്കിയ ഗർഭഛിദ്ര നിയമം തന്നെയാണ് ഇപ്പോൾ തിരഞ്ഞെടുപ്പിലെ ഏറ്റവും പ്രധാനമായ നിർദേശവും വാഗ്ദാനവുമായി നിൽക്കുന്നത്.
ഗർഭച്ഛിദ്രത്തെ നിയമ വിധേയമാക്കാൻ സുഗമമായ നടപടികൾ ഒരുക്കാൻ എട്ടാം ഭരണഘടനാ ഭേദഗതി നടപ്പാക്കുമെന്ന ഏറ്റവും പ്രധാനപ്പെട്ട നിർദേശമാണ് ലേബർ പാർട്ടി ഇപ്പോൾ മുന്നോട്ടു വയ്ക്കുന്നത്. തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പ്രചാരണത്തിൽ തിരിച്ചടി നേരിട്ട ലേബർ പിൻതുണ തിരിച്ചു പിടിക്കുന്നതിനു വേണ്ടിയാണ് ഇപ്പോൾ ഗർഭഛിദ്ര നിയമത്തെ കൂട്ടുപിടിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം ഫിന്നേഗേലിന്റെ പ്രകടന പത്രികയിൽ ഗർഭഛിദ്ര നിയമത്തെപ്പറ്റി ഒരു വാക്കു പോലും പറഞ്ഞിട്ടില്ലെന്നതും ശ്രദ്ധേയമായിട്ടുണ്ട്. ഇതിനിടെ ഏറ്റവും അവസാനം നടന്ന അഭിപ്രായ വോട്ടെടുപ്പുകളിലും ഭരണകക്ഷിയുടെ പിന്തുണ ഇടിയുകയാണ്.ഫിനഗേലിന്റെ നിലവാരത്തിൽ 2 പോയിന്റ് വീണ്ടും കുറഞ്ഞപ്പോൾ ഷിൻഫെയിൻ മൂന്നു പോയിന്റ്‌റ് നേട്ടം കരസ്ഥമാക്കി.ആശങ്കകൾ ബാക്കി വെച്ചും രാഷ്ട്രീയ പാർട്ടികൾ പ്രചരണം ശക്തമാക്കുകയാണ്.
ഇതിനിടെ അനുയായികളെ ആഹ്ലാദത്തിലാഴ്ത്തുന്ന ഒട്ടേറെ വാഗ്ദാനങ്ങളുമായി ലേബർ പാർട്ടിയുടെ ഇലക്ഷൻ പ്രകടനപത്രിക പുറത്തിറങ്ങി.ലേബർ പ്രധാനമായും വാഗ്ദാനം ചെയ്യുന്നത് കൂടുതൽ തൊഴിലവസരങ്ങളും,ഉയർന്ന വേതന വ്യവസ്ഥകളുമാണ്. ചൈൽഡ് കേന്ദ്രീകൃതമായി കൂടുതൽ പദ്ധതികൾ രൂപപ്പെടുത്തുമെന്നും,ചൈൽഡ് ബെനഫിറ്റ് കൂട്ടുമെന്നും ലേബർ പ്രകടനപദ്ധതി പറയുന്നു.ലേബർ പാർട്ടിയുടെ നിലപാടനുസരിച്ച് അടുത്ത 5 വർഷത്തിനുളളിൽ ചൈൽഡ് ബെനഫിറ്റ് വർഷം തോറും 3 യൂറോ വർദ്ധിപ്പിച്ച് 155 യൂറോയാക്കും.രാജ്യത്തെ ഭവനരഹിതരെ പുനരധിവസിപ്പിക്കുമെന്നും സ്വവർഗ വിവാഹത്തിൽ ഏർപ്പെടുന്നവർക്ക് കൂടുതൽ സംരക്ഷണമാർഗങ്ങൾ ഏർപ്പെടുത്തുമെന്നും ഇവർ വാഗ്ദാനം ചെയ്യുന്നു. സ്വവർഗ വിവാഹ ഇക്വാളിറ്റി നിയമത്തിന്റെ സൂത്രധാരകരായ ലേബർ വ്യക്തമാക്കി.സഖ്യകക്ഷികളും അത്തരമൊരു നിലപാട് സ്വീകരിക്കണം എന്നൊരു അഭ്യർഥനയും ലേബറിനുണ്ട്.
അതേസമയം ഇന്നലെ പുറത്തിറക്കിയ ഫിനഗേലിന്റെ പ്രകടന പത്രികയാവട്ടെ ഗർഭച്ഛിദ്രവിഷയത്തിൽ മൌനം പാലിയ്ക്കുകയാണ്.കൂടുതൽ തൊഴിലവസരങ്ങൾ ലക്ഷ്യമിടുന്ന ഫിനഗേൽ നിലവിലുള്ള ഭരണത്തിന്റെ ബാക്കിയായി വികസനപദ്ധതികൾക്കുള്ള അവസരം തേടുകയാണ്.രണ്ടു ലക്ഷം പുതിയ തൊഴിലവസര വാഗ്ദാനടപ്പാക്കാൻ ഒരു ബില്യൻ യൂറോയുടെ ജോബ് ഫണ്ട് ഉണ്ടാക്കുമെന്നും ഭരണകക്ഷി പ്രഖ്യാപിച്ചു.10.50 സെന്റായി മിനിമം കൂലി ഉയർത്തുമെന്നാണ് എൻട കെന്നിയുടെ പാർട്ടിയുടെ നിലപാട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top