സേവന മനോഭാവം അടിസ്ഥാന ജീവിത ശൈലിയായി അംഗീകരിയ്ക്കണം: ഫാ.വര്‍ഗീസ് കരിപ്പേരി

var5ഗാര്‍ലന്റ്: ആഗ്രഹിക്കാത്ത അസ്വസ്ഥതകളും ദുഖങ്ങളും അസംതൃപ്തിയും ജീവിതത്തെ നിരാശയുടെ നീര്‍ക്കയത്തിലേയ്ക്ക് തള്ളി നീക്കുമ്പോള്‍ അതില്‍ നിന്നും കരകയറുവാന്‍ ഏറ്റവും അനുയോജ്യമായത് സേവനമനോഭാവം അടിസ്ഥാന ജീവിതശൈലിയായി അംഗീകരിക്കുക എന്നതാണ് ഇന്ത്യയിലെ തടവറ (ജയില്‍) സേവന പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കി വരുന്ന ഫാ.വര്‍ഗീസ് കരിപ്പേരി പറഞ്ഞു.

var4
അമേരിക്കയില്‍ ഹ്രസ്വ സന്ദര്‍ശനത്തിനെതതിയ കരിപ്പേരി അച്ചന് ഗാര്‍ലെന്റ് ഇന്ത്യാ ഗാര്‍ഡന്‍സ് റെസ്റ്റോറന്റില്‍ നവംബര്‍ നാലിനു ബുധനാഴ്ച വൈകുന്നേരം പ്രവാസി മലയാളി ഫെഡറേഷന്‍ സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ഫാ.കരിപ്പേരി.
തനിയ്ക്ക് എന്തു കിട്ടി എന്ന ചിന്തയില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ ഞാന്‍ എന്റെ സമൂഹത്തിനു എന്തു കൊടുത്തു എന്ന ചിന്തയിലാണ് യഥാര്‍ഥ സന്തോഷം ഒളിഞ്ഞിരിക്കുന്നതെന്നും സേവന മനോഭാവത്തോടെ മുന്നേറുന്ന വ്യക്തികളെ പ്രപഞ്ചം സഹായിക്കുകയും പ്രപഞ്ചത്തിലെ എല്ലാ നന്മകളും ആ വ്യക്തിയിലേയ്ക്ക് പ്രവഹിക്കുകയും ചെയ്യുമെന്നും അച്ഛന്‍ പറഞ്ഞു.
പിഎംഎഫ് ഡിഎഫ്ഡബ്യു യൂണിറ്റ് പ്രസിഡന്റ് തോമസ് രാജന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. സമൂഹത്തില്‍ കഷ്ടത അനുഭവിക്കുന്നവരെയും അശക്തരെയും സംരക്ഷിക്കുന്നതിനും അവരുടെ ഉന്നമനത്തിനുമായി അക്ഷിണം പ്രയത്‌നിക്കുന്ന കരിപ്പേനി അച്ഛനെ ആദരിക്കുവാന്‍ സാധിച്ചതില്‍ അഭിമാനിക്കുന്നുമെന്നും പ്രസിഡന്റ് പറഞ്ഞു.
പ്രവാസികളുടെ ഉന്നമനത്തിനും അവകാശ സംരക്ഷണത്തിനും വേണ്ടി എന്നും ശബ്ദം ഉയര്‍ത്തുന്ന പ്രവാസി മലയാളി ഫെഡറേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കു പിന്തുണ നല്‍കണമെന്നു ഗ്ലോബല്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം പി.പി ചെറിയാന്‍ അഭ്യര്‍ഥിച്ചു. തിയോഫിന്‍ ചാമക്കാല, ഇന്ത്യാ പ്രസ്‌ക്ലബ് ഡാള്ളസ്, യൂണിറ്റ് പ്രസിഡന്റ് ജോസ് പൂക്കാട്ട്, കെഇസിഎഫ് സെക്രട്ടറി അലക്‌സ് അലക്‌സാണ്ടര്‍, ജോണ്‍ ജോയി, ഏലിയാസ് മര്‍ക്കോസ് എന്നിവര്‍ ആശംസ അര്‍പ്പിച്ചു. ബെന്നി ജോണ്‍സണ്‍ നന്ദി അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top