അഞ്ചു വര്‍ഷത്തിനിടെ ഗാര്‍ഡ ചോര്‍ത്തിയത് 62000 ഫോണ്‍ വിവരങ്ങള്‍; ഫോണ്‍ ചോര്‍ത്തലിന്റെ ലക്ഷ്യം വ്യക്തമാക്കാതെ ഗാര്‍ഡാ

ഡബ്ലിന്‍: അഞ്ചു വര്‍ഷത്തിനിടെ ലാന്‍ഡ് ലൈന്‍, മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് വിവരങ്ങള്‍ ചോര്‍ത്താനായി സ്‌റ്റേറ്റ് അതോറിറ്റികള്‍ക്കു ഗാര്‍ഡാ നല്‍കിയത് 62000 അപേക്ഷകള്‍. വിവിധ കേസുകളുടെയും മറ്റും വിവരങ്ങള്‍ക്കെന്ന പേരിലാണ് ഗാര്‍ഡാ സംഘം അപേക്ഷകള്‍ക്കു അനുമതി വാങ്ങിയെടുത്തത്. ലാന്‍ഡ് ലൈന്‍, മൊബൈല്‍, ഇന്റര്‍നെന്റ് സേവന ദേതാക്കളായ കമ്പനികളില്‍ നിന്നുമാണ് ഇത്തരത്തില്‍ വിവരങ്ങള്‍ ഗാര്‍ഡാ സംഘം ചോര്‍ത്തിയെടുത്തിരിക്കുന്നത്.
ഇത്തരത്തിലുള്ള എല്ലാ വിവരങ്ങള്‍ക്കും ഗാര്‍ഡാ സിയോച്ചം അനുമതി നല്‍കിയതായും സുരക്ഷാ ഉദ്യോഗസ്ഥര്‍ തന്നെ വെളിപ്പെടുത്തുന്നു. ഗാര്‍ഡാ സിയോച്ചം ഓംബുഡ്‌സ് മാനിനു മുന്നില്‍ ലഭിച്ച അപേക്ഷയിലാണ് ഇപ്പോള്‍ ഇത്തരത്തിലുള്ള വിവരങ്ങള്‍ പുറത്തു വന്നിരിക്കുന്നത്. രാജ്യത്തെ മൂന്നു പത്ര പ്രവര്‍ത്തകരുടെ ഫോണ്‍ വിവരങ്ങള്‍ ഗാര്‍ഡാ ചോര്‍ത്തിയതുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ പുതിയ വിവരങ്ങള്‍ പുറത്തു വന്നത്. സാധാരണക്കാരുടെ വിവരങ്ങള്‍ ഗാര്‍ഡയ്ക്കു ചോര്‍ത്താന്‍ അവകാശമുണ്ടോ എന്ന ചോദ്യവുമായി ഈ പത്രപ്രവര്‍ത്തകര്‍ ഗാര്‍ഡാ സിയോച്ചം ഓംബുഡ്‌സ്മാനെ സമീപിക്കുകയായിരുന്നു.
എന്നാല്‍, ഗാര്‍ഡായും ഗാര്‍ഡാ സിയോച്ചവും എത്ര തവണതങ്ങള്‍ ഈ അനുമതിയുടെ മറവില്‍ ഇന്റര്‍നെറ്റും ഫോണും ആക്‌സസ് ചെയ്തു എന്ന കാര്യം ഇനിയും വ്യക്തമാക്കാന്‍ തയ്യാറായിട്ടില്ല. അതുകൊണ്ടു തന്നെ ഇത്തരത്തില്‍ സര്‍ക്കാരിനും ഗാര്‍ഡായ്ക്കുമെതിരായി പൊതുജനങ്ങള്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നതു തന്നെയാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ചോര്‍ത്തിയ വിവരങ്ങള്‍ യൂറോപ്യന്‍ കമ്മിഷണര്‍ക്കും കൈമാറിയിട്ടുണ്ടെന്നാണ് ഇപ്പോള്‍ വെളിപ്പെടുത്തിരിക്കുന്നത്. 2008 നും 2012 നും ഇടയില്‍ 61,823 ഫോണ്‍ കോള്‍ വിശദാംശങ്ങളാണ് ഗാര്‍ഡാ ചോര്‍ത്തിയിരിക്കുന്നത്. ഒരു മാസം ആയിരം കോളുകള്‍ ചോര്‍ത്തിയതായും വെളിപ്പെടുത്തിയിട്ടുണ്ട്. 98.7 ആയിരുന്നു ഇത്തരത്തില്‍ ചോര്‍ത്തുന്ന ഫോണുകളുടെ ശരാശരി.

Top