വിമാനത്തിലെ യുവതിയില്‍ നിന്നു കണ്ടെത്തിയത് മയക്കുമരുന്നല്ല; അന്വേഷണം പുരേഗമിക്കുന്നു

ഡബ്ലിന്‍: എയര്‍ലിംഗ്‌സ് വിമാനത്തില്‍ മയക്കുമരുന്നുമായെത്തിയെന്ന് സംശയിച്ച് അറസ്റ്റ് ചെയ്ത 40 കാരിയുടെ കൈയിലുള്ള പൊടി മയക്കുമരുന്നല്ലെന്ന് തെളിഞ്ഞു. ബേക്കിംഗ് സോഡയാണ് പാക്കറ്റിലുള്ളതെന്നാണ് പരിശോധനഫലം തെളിയിക്കുന്നത്. ഞായറാഴ്ച രാത്രിയാണ് ലിസ്ബണില്‍ നിന്ന് ഡബ്ലിനേക്ക് വരുകയായിരുന്ന വിമാനത്തില്‍ വെച്ച് 24കാരനായ യുവാവ് മരിക്കുകയും വിമാനം കോര്‍ക്കില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്യുകയും ചെയ്തത്. യുവതിയുടെ ലഗേജില്‍ നിന്ന് ലഭിച്ച പാക്കറ്റുകള്‍ മയക്കുമരുന്നാണോ എന്ന സംശയത്തില്‍ അവരെ അറസ്റ്റ് ചെയ്യുകയും യുവാവിന്ഡറെ മരണവുമായി ഇവര്‍ക്ക് ബന്ധമുണ്ടോ എന്ന് അന്വേഷണം നടത്തുകയും ചെയ്തു. 24 കാരനായ യുവാവ് മരിച്ചത് വയറ്റില്‍ സൂക്ഷിച്ചിരുന്ന മയക്കുമരുന്ന് പാക്കറ്റ് പൊട്ടിയെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സംശയം ദൃഢമായി. എന്നാല്‍ പരിശോധനയില്‍ സ്ത്രീയുടെ കൈവശമുണ്ടായിരുന്ന പാക്കറ്റില്‍ ബേക്കിംഗ് സോഡയാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

മരിച്ച യുവാവിന്റെ വയറ്റില്‍ നിന്ന് 80 പാക്കറ്റുകളിലായി 0.8 ഗ്രാം കൊക്കെയ്ന്‍ കണ്ടെത്തിയിരുന്നു. പൊതുവിപണിയില്‍ 56000 യൂറോ വിലവരും ഇതിന്. ഇതില്‍ ഒരു പാക്കറ്റാണ് പൊട്ടിയാണ് ഇയാള്‍ മരിച്ചത്. വിമാനത്തില്‍ വെച്ചാണ് യാത്രക്കാരനായ യുവാവ് ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചത്. യുവാവ് അസ്വസ്ഥതകള്‍ പ്രകടപ്പിച്ച ഉടന്‍ പൈലറ്റ് മെഡിക്കല്‍ എമര്‍ജന്‍സി പ്രഖ്യാപിച്ച് വിമാനം കോര്‍ക്ക് എയര്‍പോര്‍ട്ടിലേക്ക് തിരിച്ചുവിടുകയായിരുന്നു. അക്രമാസക്തനായ യുവാവ് സഹയാത്രികരെ ഉപദ്രവിക്കുകയും ഒരാളെ കടിക്കുകയും ചെയ്തു. ഒടുവില്‍ പുറകുവശത്തെ സീറ്റുകളുടെ നിരയ്ക്കടുത്ത് ഇയാളെ കെട്ടിയിടുകയും ചെയ്തു. അതിനിടെ യുവാവ് അബോധവസ്ഥയിലാകുകയും വിമാനത്തിലെ ഡോക്ടറും നഴ്‌സുമാരും പ്രാഥമിക ശ്രുശൂഷകള്‍ നല്‍കിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 168 യാത്രക്കാരും ആറു ക്രൂ ജീവനക്കാരുമായാണ് ഞായറാഴ്ച വൈകിട്ട് 5.40 ന് കോര്‍ക്ക് എയര്‍പോര്‍ട്ടില്‍ വിമാനം ലാന്‍ഡ് ചെയ്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മയക്കുമരുന്നു കടത്തിയെന്ന് സംശയിച്ച് 40 കാരിയായ സ്ത്രീ ഞായറാഴ്ച കോര്‍്ക്ക് എയര്‍പോര്‍ട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. യുവാവിനൊപ്പം യാത്ര ചെയ്ത ഇവര്‍ക്ക് യുവാവിന്റെ മരണവുമായി ബന്ധമുണ്ടോ എന്നറിയാന്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വരാന്‍ കാത്തിരിക്കുകയായിരുന്നു അന്വേഷണസംഘം. അംഗോളയില്‍ ജനിച്ച് പോര്‍ച്ചുഗീസ് പാസ്‌പോര്‍ട്ടുള്ള ഈ സ്ത്രീ ഡബ്ലിനിലാണ് താമസിക്കുന്നത്. ഇവരുടെ കൈവശമുണ്ടായിരുന്ന ലഗേജില്‍ 1.8 കിലോഗ്രാം പൗഡറാണ് ഉണ്ടായിരുന്നത്.

മരിച്ച ബ്രസീല്‍കാരനായ ജോണ്‍ കെന്നഡി സാന്റോസ് ഗര്‍ജോ എന്ന യുവാവും സ്ത്രീയും തമ്മില്‍ ബന്ധമുണ്ടെന്നാണ് പോലീസ് നിഗമനം. അന്വേഷണം പുരോഗമിക്കുകയാണ്. യുവാവ് ഡബ്ലിനില്‍ ഇംഗ്ലീഷ് കോഴ്‌സ് പഠിക്കുകയായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇയാളെ ഈ വര്‍ഷമാദ്യം ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ പ്രവേശിക്കുന്നതിന് വിലക്കിയിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ജൂലൈയിലും ഇംഗ്ലീഷ് കോഴ്‌സ് പഠിക്കാന്‍ അയര്‍ലന്‍ഡിലേക്ക് വരാന്‍ ശ്രമിച്ചെങ്കിലും വേണ്ടത്ര പണമോ പിന്തുണയോ ഇല്ലാത്തതിനാല്‍ ഇമിഗ്രേഷന്‍ പോലീസ് തടയുകയും ചെയ്തിട്ടുണ്ട്. ഡബ്ലിനിലെ ഇംഗ്ലീഷ് സ്‌കൂളില്‍ കോഴ്‌സ് ചെയ്തിരുന്ന ഇയാള്‍ കുറച്ചുനാളത്തേക്ക് ബ്രസീലിലുള്ള വീട്ടിലേക്ക് പോയിരുന്നതായും സൂചനയുണ്ട്. ഞായാറാഴ്ചയാണ് ഇയാളുടെ മൂന്നുമാസ വിസകാലാവധി അവസാനിക്കുന്നത്. അതിനുമുമ്പേ അയര്‍ലന്‍ഡിലെ മറ്റൊരു ഇംഗ്ലീഷ് ലാംഗേവ്ജ് കോഴ്‌സിന് ചേരാനാണ് ഇയാള്‍ ലിസ്ബണില്‍ നിന്ന് അയര്‍ലന്‍ഡിലേക്ക് വന്നതെന്ന് സൂചനയുണ്ട്.

Top