ദിവ്യബലിയര്‍പ്പിക്കാന്‍ പോകവെ ഫാ.ജേക്കബ് എടക്കളത്തൂര്‍ വാഹനാപകടത്തില്‍ മരിച്ചു

symbolic-image_240x180_61448870993

ദിവ്യബലിയര്‍പ്പിക്കാന്‍ പോകവെ അബര്‍ദീനില്‍ സീറോമലബാര്‍ ചാപ്ലിന്‍ ആയിരുന്ന ഫാ.ജേക്കബ് എടക്കളത്തൂര്‍ വാഹനാപകടത്തില്‍ മരിച്ചു. സിഎസ്ടി ക്രിസ്തു ജ്യോതി പ്രൊവിന്‍സ് അംഗമാണ് ഫാ.ജേക്കബ്. സ്‌കോട്‌ലാന്റിലെ അബര്‍ദീനില്‍ ആദ്യ സീറോ മലബാര്‍ ചാപ്ലിന്‍ ആയി ഇദ്ദേഹം സേവനം അനുഷ്ടിച്ചിരുന്നു.

പഞ്ചാബില്‍ പ്രേഷിത സേവനം ചെയതു വരികയായിരുന്ന ഫാ.ജേക്കബ് അവധിക്കായി കേരളത്തിലെത്തിയതായിരുന്നു. പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ തലയ്ക്ക് പരിക്കേറ്റ അച്ഛനെ തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് മേജര്‍ ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയെങ്കിലും ഫാ.ജേക്കബിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

Top