പൊതുതിരഞ്ഞെടുപ്പ്: പിൻതുണയിൽ നേരിയ വർധനവുമായി ഫൈൻഗായേൽ; പ്രതീക്ഷയോടെ ഭരണപക്ഷം; തൂക്കു ഭരണമായിരിക്കുമെന്നു സർവേഫലങ്ങൾ

അഡ്വ.സിബി സെബാസ്റ്റ്യൻ

ഡ്ബ്ലിൻ: തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തെ തിരിച്ചടികൾക്കു ശേഷം ഫൈൻ ഗായേൽ തിരഞ്ഞെടുപ്പു പ്രചാരണ രംഗത്തും അഭിപ്രായ സർവേയിലും മുന്നേറുന്നു. ഇതിനിടെ രാജ്യത്തെ തിരഞ്ഞെടുപ്പിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷമുണ്ടാകില്ലെന്നും തൂക്കു സഭയാകുമെന്നുമുള്ള സർവേ ഫലങ്ങളും കഴിഞ്ഞ ദിവസം പുറത്തു വന്നു.
സണ്ടേ- ബിസിനസ് പോസ്റ്റ് റെഡ് സി സർവേയിലാണ് രാജ്യത്തെ തിരഞ്ഞെടുപ്പിൽ ഫൈൻ ഗായേൽ നാലു പോയിന്റു സ്വന്തമാക്കി മുന്നേറ്റം പ്രകടിപ്പിച്ചത്. ഇതോടെ ഫൈൻഗായേലിനു 30 പോയിന്റിന്റെ നേട്ടമുണ്ടാക്കാൻ സാധിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിലെ തിരിച്ചടികൾക്കു ശേഷം തിരികെ മത്സര രംഗത്ത് സജീവമായി എത്തിയത് ഫൈൻഗായേലിനു കൂടുതൽ ജനപിൻതുണ നൽകുന്നുണ്ട്.
ഈ സർവേ പ്രകാരം ലേബർ പാർട്ടിയ്ക്ക് ഒരുശതമാനം കുറഞ്ഞ് 8 പോയിന്റും,ഫിയനാ ഫാളിന് ഒരു ശതമാനം കുറഞ്ഞു 18 പോയിന്റും,ഷിൻ ഫെയിന് ഒരു ശതമാനം കുറഞ്ഞ് 16 പോയിന്റുമാണ് ലഭിച്ചിട്ടുള്ളത്.അതേ സമയം സ്വതന്ത്രർക്കും ചെറു പാർട്ടികൾക്കും ഇപ്പോഴും 28 ശതമാനം പിന്തുണ രാജ്യത്തുണ്ട്. മിൽ വാർഡ് ബ്രൌൺ നടത്തിയ സർവേ പ്രകാരം ഫിനഗേലിന് 27 ശതമാനവും ഫിയനാ ഫാളിന് 23 ശതമാനവും പിന്തുണയാണ് ഉള്ളത്.ഷിൻ ഫെയിന്റെ പിന്തുണ ഇവരുടെ മുൻ സർവെയെ അപേക്ഷിച്ചു കുറഞ്ഞു 19 ശതമാനമായി.സ്വതന്ത്രക്കും ചെറുപാർട്ടികൾക്കും 27 ശതമാനം വോട്ടു ലഭിച്ചേക്കും.
എന്നാൽ, തിരഞ്ഞെടുപ്പിൽ തൂക്കു സഭയാകാനുള്ള സാ്ധ്യതയാണ് സർവേ ഫലങ്ങൾ പുറത്തു വിടുന്നത്. അർലൻഡിലെ പ്രമുഖ മാധ്യം നടത്തിയ സർവേയിൽ ഒരു പാർട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാനുള്ള സാധ്യതയില്ലെന്നാണ് കണക്കു കൂട്ടുന്നത്. എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും ജനപിൻതുണ കയറിയും ഇറങ്ങിയുമാണ് ഓരോ സർവേ ഫലത്തിലും കാണിക്കുന്നത്. അതുകൊ1ണ്ടു തന്നെ കൃത്യമായ ഫല സൂചനകൾ ഒന്നും തന്നെ ഇതുവരെ ലഭിച്ചിട്ടില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തിരഞ്ഞെടുപ്പിനു ദിവസങ്ങൾ മാത്രം ശേഷിക്കെ ഇത്തരത്തിൽ കൃത്യമായ ട്രെൻഡുകൾ ഒന്നും പുറത്തു വരാത്തത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ അത്ഭുതം സൃഷ്ടിക്കുന്നുണ്ട്.
തിരഞ്ഞെടുപ്പിന്റെ സർവേ ഫലങ്ങൾ പുറത്തു വരുമ്പോൾ സ്വതന്ത്രരാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയിരിക്കുന്നത്. സ്വതന്ത്ര പാർട്ടികൾക്കു 27 ശതമാനത്തിലധികം വോട്ട് ലഭിച്ചത് പ്രമുഖ പാർട്ടികളെയെല്ലാം ഞെട്ടി്ക്കുന്നതാണ് ഇവർ തന്നെയാവും രാജ്യത്തെ ജനവിധിയെ നിശ്ചയിക്കുന്നതെന്നും ഇതോടെ ഏതാണ്ട് ഉറപ്പായി കഴിഞ്ഞിട്ടുണ്ട്.

Top