രാജ്യത്തെ ഹെൽത്ത് സർവീസ് സീനിയർ മാനേജർമാരുടെ എണ്ണത്തിൽ വർധനവുണ്ടാകും; എച്ച്എസ്ഇയുടെ റിപ്പോർട്ട് പുറത്ത്

സ്വന്തം ലേഖകൻ

ഡബ്ലിൻ: രാജ്യത്തെ ഹെൽത്ത് സർവീസ് മേഖലയിൽ കൂടുതൽ മാനേജർമാരെ നിയമിക്കുന്നതു സംബന്ധിച്ചു തീരുമാനമായതായി റിപ്പോർട്ടുകൾ. രാജ്യത്തെ ഹെൽത്ത് സർവീസ് എക്‌സിക്യുട്ടീവുകൾ പുറത്തു വിട്ട കണക്കുകൾ പ്രകാരമാണ് ഇപ്പോൾ സർക്കാർ പുതുതായി നിയമിക്കുന്ന ഹെൽത്ത് സർവീസ് മാനേജർമാരുടെ പട്ടിക പുറത്തു വന്നിരിക്കുന്നത്.
സാമ്പത്തിക പ്രതിസന്ധിയുടെ കാലഘടത്തിൽ രാജ്യത്തെ ആരോഗ്യ മേഖലകളിലെ വോളണ്ടറി ആശുപത്രികളിലും ഹെൽത്ത് സർവീസ് സീനിയർ അഡ്മിനിസ്‌ട്രേറ്റർമാരുടെയും, ഡയറക്ടർമാരുടെയും ചീഫ് എക്‌സിക്യുട്ടീവ് തലത്തിലുള്ള ജീവനക്കാരുടെയും എണ്ണം വെട്ടിക്കുറച്ചിരുന്നു. ഇതേ തുടർന്നാണ് ഇപ്പോൾ പുതുതായി അധികൃതരെ നിയമിക്കാൻ സർക്കാർ എച്ച്എസ്ഇയ്ക്കു നിർദേശം നൽകിയിരിക്കുന്നത്.
2007 ൽ 41 പേരാണ് ഡയറക്ടർ ചീഫ് എക്‌സിക്യുട്ടീവ് തലത്തിൽ എച്ച്എസ്ഇയുടെ ഭാഗമായി പ്രവർത്തിച്ചിരുന്നത്. വോളണ്ടറി ആശുപത്രികളിലും വിവിധ ഹെൽത്ത് കെയർ ഏജൻസികളുമായാണ് ഇവർ പ്രവർത്തിച്ചിരുന്നതും. 2012 ഒക്ടോബറിൽ ജീവനക്കാരുടെ എണ്ണം 25 ആയി കുറഞ്ഞിരുന്നു. എന്നാൽ, 2014 ഡിസംബറോടെ വീണ്ടും 27 ലേയ്ക്കു വർധിപ്പിക്കാൻ എച്ച്എസ്ഇയ്ക്കു സാധിക്കുകയും ചെയ്തു. 2015 ഡിസംബർ എത്തിയതോടെ വീണ്ടും 42 ആയി ഡയറക്ടർ എക്‌സിക്യുട്ടീവ് തസ്തികയിലെ ജീവനക്കാരുടെ എണ്ണം വർധിപ്പിക്കാൻ സാധിച്ചു എന്നതാണ് എച്ച്എസ്ഇയുടെ ഏറ്റവും പ്രധാനപ്പെട്ട നേട്ടമായി ഇപ്പോൾ ചൂണ്ടിക്കാട്ടുന്നത്.
2007 ഡിസംബറിൽ 22 അസി.നാഷണൽ ഡയറക്ടറാണ് ഉണ്ടായിരുന്നത്. 2014 ഡിസംബർ ആയതോടെ ഇവരുടെ എണ്ണം 76 ആയി വർധിച്ചിട്ടുണ്ട്. 2015 ഡിസംബറിൽ ഇതു വീണ്ടും വർധിച്ച് 95 ൽ എത്തുകയും ചെയ്തു. 2014 നും 2015 ഡിസംബറിനും ഇടയിൽ രാജ്യത്തെ എച്ച്എസ്ഇയിലെ ജനറൽ മാനേജർ തല ജീവനക്കാരുടെ എണ്ണം 213 ൽ നിന്നു 279 ആയും വർധിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top