കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്; ശക്തമായ മുന്നറിയിപ്പ്

ഡബ്ലിന്‍: രാജ്യത്തെ വിവിധ സ്ഥലങ്ങളില്‍ കനത്ത മഴയ്ക്കും ഒപ്പം വെള്ളപ്പൊക്കത്തിനും സാധ്യതയെന്നു മെറ്റ് എറൈന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്. ഈ ആഴ്ചയിലെ അവസാന ദിനങ്ങളില്‍ മഴയും വെള്ളപ്പൊക്കവും ഉണ്ടാകുമെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തു വിട്ടിരിക്കുന്നത്. കൊടുങ്കാറ്റിനൊപ്പം കനത്ത മഴകൂടിയുണ്ടാകുന്നതോടെ രാജ്യത്തെ വിവിധ സ്ഥലങ്ങളില്‍ മഴയും കാറ്റും കനത്ത രീതിയില്‍ തന്നെയുണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
കനത്ത മഴയും മഞ്ഞും എത്തുന്നതോടെ രാജ്യത്തെ വിവിധ സ്ഥലങ്ങളില്‍ മഞ്ഞു വീഴ്ചയുണ്ടാകാനുള്ള സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമായ സൂചനയുണ്ട്. മഴയ്‌ക്കൊപ്പം മഞ്ഞു വീഴ്ച കൂടി ശക്തമാകുന്നതോടെ രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ ശക്തമായ തണുപ്പ് അനുഭവപ്പെടാനുള്ള സാധ്യത കൂടി അധികൃതര്‍ മുന്നോട്ടു വയ്ക്കുന്നുണ്ട്. രണ്ടു മുതല്‍ മൂന്നു ശതമാനം വരെ ശക്തമായ മഴയ്ക്കുള്ള സാധ്യതകളാണ് മെറ്റ് എറൈന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്. അടുത്ത ആഴ്ച പെയ്യാന്‍ സാധ്യതയുള്ള മഴ രാജ്യത്ത് എടുത്തിടെ കിട്ടിയതില്‍ ഏറ്റവും ഉയര്‍ന്ന തോതിലുള്ള മഴയായിരിക്കുമെന്നും റിപ്പോര്‍ട്ടുകളില്‍ നിന്നും സൂചന ലഭിക്കുന്നു.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴ ഷാനോണ്‍ നദിയിലെ ജലനിരക്ക് 100 മില്ലി മീറ്ററായി ഉയര്‍ത്തിയിട്ടുണ്ട്. ഇതുവരെ ലഭിച്ചില്‍ ഏറ്റവും ശക്തമായ മഞ്ഞു ലഭിക്കുന്നമാസമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അധികൃതര്‍ വ്യക്തമാക്കുന്നു. ഇതുവരെ ലഭിച്ചതിന്റെ രണ്ടിരട്ടി മഴ ഡിസംബര്‍ മാസം മാത്രം ലഭിച്ചതായും അധികൃതര്‍ വ്യക്തമാക്കുന്നു.

Top