ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗവും ക്രിസ്മസ്‌നവ വത്സരാഘോഷവും

ന്യൂയോര്‍ക്ക് : റോക്ക്‌ലാന്റ് കൗണ്ടി മലയാളികളുടെ സംഘടനയായ ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്‍, ജനുവരി 9 ശനിയാഴ്ച്ച, വൈകിട്ട് 4.30 മുതല്‍ ഓറഞ്ച് ബര്‍ഗിലുള്ള സിത്താര്‍ പാലസ് റസ്റ്റോറന്റില്‍ വെച്ച് വാര്‍ഷിക പൊതുയോഗത്തോടൊപ്പം ക്രിസ്മസും നവവത്സരവും ആഘോഷിച്ചു. അസോസിയേഷന്‍ പ്രസിഡന്റ് ഷാജിമോന്‍ വെട്ടത്തിന്റെ അധ്യക്ഷതയില്‍ കൂടിയ പൊതുയോഗത്തില്‍ സെക്രട്ടറി അലക്‌സ് എബ്രഹാം വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ ജോണ്‍ ദേവസ്യ സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. 2015ലെ അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളില്‍ താന്‍ സംതൃപ്തനാണെന്ന് പ്രസിഡന്റ് ഷാജിമോന്‍ വെട്ടം തന്റെ നന്ദി പ്രകടനത്തില്‍ വ്യക്തമാക്കി. ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ വര്‍ഗീസ് ഒലഹന്നാന്‍ 2015ലെ അസോസിയേഷന്‍ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ചു.

ആത്മാര്‍ത്ഥമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെച്ച കുരിയാക്കോസ് തരിയനെ പ്രസിഡന്റ് ഷാജിമോന്‍ വെട്ടം പൊന്നാട അണിയിച്ച് ആദരിച്ചു. അതോടൊപ്പം സ്തുത്യര്‍ഹമായ സേവനം കാഴ്ചവെച്ച എല്ലാ കമ്മിറ്റി അംഗങ്ങള്‍ക്കും പ്രശസാ ഫലകവും നല്‍കി ആദരിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേരളത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനകള്‍ക്ക് സഹായമെത്തിക്കുന്നതിന് റാഫിള്‍ നറുക്കെടുപ്പിലൂടെ തീരുമാനമായി.

തുടര്‍ന്ന് 2016ലെ ഭാരവാഹികളെ തെരഞ്ഞെടുത്തു. അലക്‌സാണ്ടര്‍ പൊടിമണ്ണില്‍ (പ്രസിഡന്റ്), ലൈസി അലക്‌സ് (പ്രസി?ഡന്റ് ഇലക്റ്റ്), അജിന്‍ ആന്റണി (സെക്രട്ടറി), മത്തായി പി ദാസ് (ജോയിന്റ് സെക്രട്ടറി), ചെറിയാന്‍ ഡേവിഡ് (ട്രഷറര്‍), രാജു യോഹന്നാന്‍ (?ജോയിന്റ് ട്രഷറര്‍) എന്നിവരെയും, കമ്മിറ്റി അംഗങ്ങളായി ബിനു പോള്‍, ??ജോസഫ് കുരിയപ്പുറം, മനോജ് അലക്‌സ്, പോള്‍ ആന്റണി, രാധാകൃഷ്ണന്‍ കുഞ്ഞുപിള്ള, റോയ് ആന്റണി, സജി പോത്തന്‍, തോമസ് നൈനാന്‍ എന്നിവരെയും തെരഞ്ഞെടുത്തു.

എഡിറ്റോറിയല്‍ ബോര്‍ഡി?ല്‍? ജയപ്രകാശ് നായ?ര്‍, ?പോള്‍ കറുകപ്പിള്ളില്‍, ഇന്നസന്റ് ഉലഹന്നാന്‍, ഫിലിപ്പോസ് ഫിലിപ്പ് എന്നിവര്‍ പ്രവര്‍ത്തിക്കും. വിദ്യാജ്യോതി മലയാളം സ്‌കൂളിന്റെ പ്രിന്‍സിപ്പലായി ജോസഫ് മുണ്ടഞ്ചിറയും വൈസ് പ്രിന്‍സിപ്പലായി തോമസ് മാത്യുവും, സ്‌കൂള്‍ കോഓര്‍ഡിനേറ്ററായി ജോജോ ജെയിംസും പ്രവര്‍ത്തിക്കും. ?ഡോ. ആനി പോള്‍, മഞ്ജു മാത്യു, ജെയിംസ് ഇളംപുരയിടത്തില്‍, ഗ്രേസ് വെട്ടം, അപ്പുക്കുട്ടന്‍ നായര്‍ എന്നിവര്‍ സ്‌കൂള്‍ കമ്മിറ്റിയില്‍ പ്രവര്‍ത്തിക്കും. ഓഡിറ്ററായി അലക്‌സ് തോമസിനെയും, വെബ്‌സൈറ്റ് കോഓര്‍ഡിനേറ്ററായി ഷെയ്ന്‍ ജേക്കബ്ബിനെയും തെരഞ്ഞെടുത്തു.

റോക്ക്‌ലാന്റ് ലെജിസ്ലേറ്റര്‍ ഡോ. ആനി പോള്‍, മാധവന്‍ നായര്‍, യൂത്ത് മെംബര്‍ ഹന്ന എലിസബത്ത് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

നേഹ ജ്യോ ആലപിച്ച അമേരിക്കന്‍ ദേശീയ ഗാനത്തിനും തുടര്‍ന്ന് ഭാരതത്തിന്റെ ദേശീയ ഗാനത്തിനും ശേഷം ക്രിസ്മസ്പുതുവത്സര ആഘോഷത്തിനു തുടക്കം കുറിച്ചു. കോഓര്‍ഡിനേറ്റര്‍മാരായ ലൈസി അലക്‌സും, കുരിയാക്കോസ് തരിയനും എം.സി. മാരായി പ്രവര്‍ത്തിച്ചു. മുഖ്യാതിഥി റവ. ഫാ. ഡോ. വര്‍ഗീസ് ഡാനിയേല്‍ വിജ്ഞാനപ്രദമായ ഒരു പ്രഭാഷണം ചെയ്തു. ‘ലോകാ സമസ്താ സുഖിനോ ഭവന്തു’ എന്നു പ്രാര്‍ത്ഥിക്കാന്‍ ആര്‍ഷഭാരത സംസ്‌കാരം ഉള്‍ക്കൊണ്ടവര്‍ക്ക് മാത്രമേ കഴിയുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. ഫിലിപ്പോസ് ഫിലിപ്പ് മുഖ്യാതിഥിയെ സദസ്സിനു പരിചയപ്പെടുത്തി.

വിദ്യാജ്യോതി മലയാളം സ്‌കൂളിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ‘നേറ്റിവിറ്റി ഷോ’ മികച്ച നിലവാരം പുലര്‍ത്തി. അധ്യാപികയായ സിനു നൈനാന്റെ നേതൃത്വത്തിലാണ് ഈ കലോപാഹാരം അവതരിപ്പിച്ചത്. ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്റെ കമ്മിറ്റിയംഗങ്ങള്‍ ആലപിച്ച കരോള്‍ ഗാനങ്ങള്‍ വളരെ ഹൃദ്യമായി. സാന്റാക്ലോസ് ആയി വേഷമിട്ടത് ?പൗലോസ് ജോസഫ് ? ആയിരുന്നു. നേഹാ റോയ്, അഷിത അലക്‌സ്, അഞ്ജലി വെട്ടം, സാന്ദ്രാ ജോജോ, ക്രിസ് മുണ്ടാങ്കല്‍, അലീനാ മുണ്ടാങ്കല്‍, അഞ്ജലി കുരീക്കാട്ടില്‍ മുതലായവര്‍ നൃത്തം ചെയ്തപ്പോള്‍ ഗാനാലാപനത്തിലൂടെ ?ഷാജി ജോസഫ്, ? ബെന്നി ജോസഫ്, ടോണിയാ കുരിശിങ്കല്‍, നേഹാ ജ്യോ എന്നിവര്‍ തങ്ങളുടെ മികവു തെളിയിച്ചു. മേരിക്കുട്ടി പൗലോസ് സ്വയം രചിച്ച കവിത ആലപിച്ചു.

?അസോസിയേഷന്‍ അംഗങ്ങളുടെ കുട്ടികളില്‍ നിന്ന് എസ്.എ.റ്റി.യില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് കരസ്ഥമാക്കിയ ക്രിസ്റ്റി ജോസഫിന് ബിനു പോള്‍ സ്‌പോണ്‌സര്‍ ചെയ്ത സ്‌കോളര്‍ഷിപ്പ് തുക സമ്മാനിച്ചു.

സുവനീര്‍ ചീഫ് എഡിറ്റര്‍ തമ്പി പനയ്ക്കലിന്റെ അഭാവത്തില്‍ ജെയിംസ് ഇളംപുരയിടത്തില്‍ സുവനീറിന്റെ പ്രവര്‍ത്തനത്തില്‍ പങ്കാളികളായ എല്ലാവരെയും അനുമോദിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു. സുവനീറിന്റെ ഒരു കോപ്പി പ്രസിഡന്റ് ഷാജിമോന്‍ വെട്ടം മുഖ്യാതിഥിയായ റവ. ഫാ. ഡോ. വര്‍ഗീസ് ഡാനിയേലിന് നല്‍കിക്കൊണ്ട് പ്രകാശനം നിര്‍വഹിച്ചു.

സെക്രട്ടറി അലക്‌സ് എബ്രഹാമിന്റെ നന്ദി പ്രകടനത്തോടെ ആഘോഷങ്ങള്‍ പര്യവസാനിച്ചു.

റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍ ??

Top