റിയാദ് : കേളി കലാസാംസ്കാരിക വേദിയുടെ പത്തൊൻപതാം വാർഷികത്തിന്റെ ഭാഗമായി സഫാമക്ക ട്രോഫികൾക്ക് വേണ്ടിയുള്ള അഞ്ചാമത് ഇന്റർകേളി ഏകദിന ഫുട്ബോൾ ടൂർണമെന്റ് സുലൈ ഷിഫ അൽ ജസീറ സ്‌റ്റേഡിയത്തിൽ നടന്നു. ടൂർണമെന്റിന് മുന്നോടിയായി വിവിധ ഏരിയകളിൽ നിന്നുമുള്ള ഒൻപത് ടീമുകളുടെ മാർച്ച് പാസ്റ്റില്‍ കേളി ആക്ടിങ് സെക്രട്ടറി സുധാകരൻ കല്യാശേരി സല്യൂട്ട് സ്വീകരിച്ചു.
സ്‌പോട്‌സ് കമ്മിറ്റി ചെയർമാൻ സരസൻ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനർ ഷറഫുദ്ദീൻ സ്വാഗതവും റിഫ (റിയാദ് ഇന്ത്യൻ ഫുട്ബോൾ അസ്സോസിയേഷൻ) സെക്രട്ടറി സൈഫുദ്ദീന്‍ ഉത്ഘാടനവും നിര്‍വ്വഹിച്ചു.
ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
പരിപാടിയിൽ കേളി രക്ഷാധികാരി സമിതി അംഗങ്ങളായ സജീവൻ ചൊവ്വ, ഗോപിനാഥൻ വേങ്ങര, സെക്രട്ടറിയേറ്റ് അംഗങ്ങളായ സുരേഷ് കണ്ണപുരം, സുരേന്ദ്രൻ കൂട്ടായി, ഡബിൾ ഹോർസ് മാർക്കറ്റിങ് മാനേജർ നിജിൽ തോമസ് എന്നിവർ ആശംസകർ അർപ്പിച്ചു സംസാരിച്ചു. കേളിദിന സംഘാടക സമിതി വൈസ് ചെയർമാൻ രാജേഷ് ചാലിയാർ ചടങ്ങിന് നന്ദി പറഞ്ഞു. കേളി ജോയിന്റ് ട്രഷറർ സെബിൻ ഇഖ്ബാൽ മത്സരങ്ങള്‍ കിക്ക് ഓഫ് ചെയ്തു. ഹസ്സൻ തരൂരിന്റെ നേതൃത്വത്തിൽ റഫീഖ്, ഷബീർ, വിപിൻ ജോൺ, സുഭാഷ്, ത്വയീബ്, സുഹൈൽ, രാജേഷ് ചാലിയാർ, സുൽഫിക്കർ എന്നിവർ മത്സരങ്ങള്‍ നിയന്ത്രിച്ചു.
ആദ്യ സെമിയിൽ എതിരില്ലാത്ത 2 ഗോളുകൾക്ക് ഉമ്മുൽ ഹമാം, അൽ അർക്കാൻ മലാസിനേയും രണ്ടാം സെമിയിൽ എതിരില്ലാത്ത 2 ഗോളുകൾക്ക് അൽ ഖർജ്, സനയ്യ അർബൈൻനെയും പരാജയപ്പെടുത്തി. ഗോൾ രഹിത സമനിലയില്‍ അവസാനിച്ച ഫൈനൽ മത്സരത്തില്‍, അൽ ഖർജ് ടീം പെനാൽട്ടി ഷൂട്ടൗട്ടിലൂടെ ഉമ്മുൽ ഹമാം ടീമിനെ പരാജയപ്പെടുത്തി ഇന്റർ കേളി സഫാമക്ക കപ്പ് വിജയികളായി. വിജയികൾക്കുള്ള സഫാമക്ക ട്രോഫികൾ കേളിദിനത്തിന്റെ സാംസ്കാരിക സമ്മേളനത്തിൽ കൈമാറും.