ആഗോള മലയാളത്തിനു അയര്‍ലണ്ടില്‍ നിന്നൊരു ഗാനോപഹാരം !

 ഡബ്ളിന്‍ : പാശ്ചാത്താപത്തിന്റെയും പരിവര്‍ത്തനത്തിന്റെയും പാതയിലൂടെയുള്ള ഒരു തീര്‍ത്ഥയാത്രയാണ് വലിയ നോമ്ബ്‌. ഈ സന്ദേശം ഹൃദയസ്പര്‍ശിയായി പകര്ന്നു നല്കികൊണ്ട് ചിട്ടപ്പെടുത്തിയ ഒരു മനോഹര ഗാനമാണ് “നെറ്റിയില്‍ ചാരവും പൂശി … ” എന്നുതുടങ്ങുന്ന ഈ വീഡിയോ ആല്ബം. ജോസഫ് വെള്ളനാല്‍ അച്ഛന്‍ രചനയും സുബിന്‍ ജോസഫ് സംഗീതവും നല്കിയ ഈ ഗാനം കെസ്റ്റര്‍ പാടിയപ്പോള്‍ ഏറ്റം ഹൃദയ ഹാരിയായി മാറി.
NIRAMIZHI -FR.JOSEPH
 ബിനു, അനു  ദമ്പതികളുടെ അഭിനയ ചാതുരിയും,  അയര്‍ലണ്ടിന്റെ നയനമോഹന സൗന്ദര്യവും   ലൂര്‍ദ്, ഫാത്തിമ എന്നീ പുണ്യ സ്ഥലങ്ങളും ഒന്നിച്ചു സമന്വയിച്ചപ്പോള്‍ ക്രിസ്തുവിന്റെ നാമ മഹത്വത്തിനായി, മനുഷ്യ ഹൃദയങ്ങളെ സ്പര്‍ശിക്കാനുതകുന്ന   ഭക്തിസാന്ദ്രമായ ഒരു കലാസൃഷ്ടിയായി ഇത് മാറി.ഫാ. ജോസഫ് വെള്ളനാല്‍  സംവിധാനവും മെന്യൂത്ത് യൂനിവെര്‍സിറ്റി യില്‍നിന്നും റേഡിയോ ടെലിവിഷന്‍ പ്രോടക്ഷനില്‍ M.A ബിരുദം കരസ്ഥമാക്കിയ സി. ജിനി ജോര്‍ജ് ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നു. ഈ ഗാനം ഇന്ന്  (20-2-2016) 3.15 PM ന് ( Indian time 3.15 PM and Irish time Saturday 9. 50 am )  ശാലോം TV സോപ്രേഷണംചെയ്യുന്നു.  ഈ എളിയ സംരംഭവുമായി സഹകരിച്ച എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും പിന്നണി പ്രവര്‍ത്തകര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
Top