സാൻഫോർഡിലെ കറൻസി സെന്റർ റസിഡൻഷ്യൽ സോണാക്കി മാറ്റണമെന്നു സെൻട്രൽ ബാങ്ക്: സ്ഥനം വിൽപ്പനയ്ക്ക് മുന്നോടിയായുള്ള നടപടിയെന്നു സൂചന

ഡബ്ലിൻ: ഡൺ ലാവോഗ്ഹയറിൽ റാത്ത് ഡൗണിലെ സെൻട്രൽ ബാങ്കിന്റെ ഉയർന്ന സുരക്ഷയുള്ള കറൻസി സെന്റർ ഇരിക്കുന്ന പ്രദേശത്തെ റസിഡൻഷ്യൽ സോണിങിൽ തന്നെ നില നിർത്തണമെന്ന് ആവശ്യം. സാൻഡ്‌ഫോർഡിലെ ഈ സ്ഥലം വിൽക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ ഇത്തരം ഒരു ആവശ്യം ഉയർത്തിയതെന്ന സൂചനയാണ് ലഭിക്കുന്നത്.

2022 മുതൽ 2028 വരെയുള്ള വികസന പദ്ധതിയാണ് സെൻട്രൽ ബാങ്ക് കൗൺസിൽ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചത്. ഈ പദ്ധതിയുടെ ഭാഗമായി എം 50 യുടെ സമീപത്ത് 37 ഏക്കർ സ്ഥലം കണ്ടെത്തുകയും, ഈ സ്ഥലത്തേയ്ക്ക് കറൻസി സെന്റർ മാറ്റി സ്ഥാപിക്കുന്നതിനു പദ്ധതി തയ്യാറാക്കുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി സാൻഫോർഡിൽ നിലവിലുള്ള കറൻസ് സെന്റർ പ്രവർത്തിക്കുന്ന സ്ഥലം റസിഡൻഷ്യൽ ഏരിയയായി നില നിർത്തണമെന്ന ആവശ്യം ഉയർന്നിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ നാൽപ്പത് വർഷത്തിലേറെയായി സെൻട്രൽ ബാങ്ക് സാൻഫോർഡിലാണ് പ്രവർത്തിക്കുന്നത്. വൻതോതിൽ പണം സൂക്ഷിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന ജോലിയാണ് കറൻസി സെന്ററിനുള്ളത്. ഇവിടെ പ്രതിരോധ സേനകളുടെ നിരീക്ഷണവും സുരക്ഷയും ഒരുക്കിയിട്ടുമുണ്ട്. ഈ സ്ഥാപനമാണ് ഇപ്പോൾ മറ്റൊരു സ്ഥലത്തേയ്ക്ക് അതീവ സുരക്ഷയിൽ മാറ്റി സ്ഥാപിക്കുന്നതിനു പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

Top