അയര്‍ലണ്ടിലെ സ്വകാര്യ സ്‌കൂളുകളിലെ ഫീസുകള്‍ കുതിച്ചുയര്‍ന്നു; 10000 യൂറോ വരെ ഫീസുള്ള സ്‌കൂള്‍ ഡബ്ലിനില്‍

അയര്‍ലണ്ടിലെ സ്വകാര്യ സ്‌കൂളുകളിലെ ഫീസുകള്‍ കുതിച്ചുയര്‍ന്നു. ഏറ്റവും മുന്തിയതെന്നു കരുതുന്ന സ്‌കൂളുകളില്‍ കുട്ടികളെ പഠിപ്പിക്കണമെങ്കില്‍ വര്‍ഷം 10000 യൂറോയെങ്കിലും ആവശ്യമായി വരുന്ന നിലയാണ്. സ്വകാര്യ മേഖലയിലെ 49 പോസ്റ്റ്-പ്രൈമറി സ്‌കൂളുകളും സെപ്തംബര്‍ മുതല്‍ തന്നെ ചാര്‍ജുകള്‍ കൂട്ടിയിരുന്നു.ഉയര്‍ന്ന ജീവിതച്ചെലവുകള്‍ മനസ്സിലാക്കി ചെറിയൊരു വിഭാഗം സ്‌കൂളുകള്‍ ഈ വര്‍ഷം ഫീസ് വര്‍ധന ഒഴിവാക്കുകയുമുണ്ടായി. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ഫീസ് നിലവിലുള്ളത് ഡബ്ലിന്‍ റാത്ത്ഫാര്‍ണ്‍ഹാമിലെ സെന്റ് കൊളംബസ് സ്‌കൂളിലാണ്.

ഈ വര്‍ഷം 9,632 യൂറോയാണ് ഇവിടെ ഫീസ്. കഴിഞ്ഞ വര്‍ഷം 9,147 യൂറോയും അതിനു മുമ്പ് 8,654 യൂറോയുമായിരുന്നു. ചില സ്‌കൂളുകളില്‍ ഫീസ് 8,000 യൂറോ വരെ വര്‍ധിപ്പിച്ചിട്ടുണ്ട്. ചിലര്‍ 4,500 യൂറോ മുതല്‍ 7,000 യൂറോ വരെയും ഫീസ് കൂട്ടി.ഗ്രാമപ്രദേശങ്ങളിലെ ചര്‍ച്ച് ഓഫ് അയര്‍ലണ്ട്് സ്‌കൂളുകളാണ് ഏറ്റവും കുറഞ്ഞ നിരക്ക് (4000യൂറോ)ഈടാക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്ലൈഗോ ഗ്രാമര്‍ സ്‌കൂളിലാണ് ഏറ്റവും കുറഞ്ഞ ഫീസുള്ളത്. 3,750യൂറോ). സ്വകാര്യ സ്‌കൂളുകള്‍ നല്‍കുന്ന സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് അവസരങ്ങളും ഫീസ് സബ്‌സിഡികളുമാണ് നിരവധിയായ കുടുംബങ്ങളെ ഇത്തരം സ്‌കൂളുകളിലേക്ക് ആകര്‍ഷിക്കുന്നത്.

ഈ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് യൂണിവേഴ്സിറ്റിയിലേക്കും മെഡിസിന്‍ പോലുള്ള കോഴ്സുകളിലേക്കും മുന്തിയ പരിഗണന ലഭിക്കുന്നതും മറ്റൊരു കാരണമാണ്. സ്‌കൂളുകളില്‍ അച്ചടക്കം കര്‍ശനമായി നടപ്പാക്കുന്നത് സ്വകാര്യ മേഖലയിലേയ്ക്ക് കുട്ടികളെ പറഞ്ഞയക്കാന്‍ രക്ഷിതാക്കളെ പ്രേരിപ്പിക്കുന്നുണ്ട്.

Top