രാജ്യം തിരഞ്ഞെടുപ്പിലേയ്ക്ക്; ഡയല്‍ പിരിച്ചു വിടാനുള്ള ശുപാര്‍ശയുമായി സര്‍ക്കാര്‍

ഡബ്ലിന്‍: രാജ്യം തിരഞ്ഞെടുപ്പു ചൂടിലേയ്ക്കു നടന്നടുക്കുന്നു. നിലവിലുള്ള സര്‍ക്കാരിനെ പിരിച്ചു വിടുന്നതിനുള്ള ശുപാര്‍ശയുമായി രാഷ്ട്രപതിയെ കാണുമെന്നു പ്രധാനമന്ത്രി എന്‍ഡാ കെനി വ്യക്തമാക്കി. ഇന്നു തന്നെ സര്‍ക്കാരിനെ പിരിച്ചു വിടാനുള്ള ശുപാര്‍ശ കൈമാറിയേക്കും.
ഇന്ന് സ്വന്തം മണ്ഡലമായ മേയോയില്‍ മിഡ് വെസ്റ്റ് റേഡിയോയിലാണ് പ്രധാനമന്ത്രി ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.എന്നാല്‍ ഫെബ്രുവരി 26 ന് തന്നെ ഇലക്ഷന്‍ നടന്നേക്കുമെന്ന ഫിനഗേല്‍ വൃത്തങ്ങളുടെ പ്രചാരണത്തെക്കുറിച്ച് വിശദീകരണം നല്‍കാന്‍ കെന്നി തയാറായില്ല. ഇന്ന് രാഷ്ട്രപതി ഭവനില്‍ എത്തി പ്രസിഡണ്ടിനെ കാണും.ഡയല്‍ പിരിച്ചു വിടാനും ഇലക്ഷന്‍ ഡേറ്റ് പ്രഖ്യാപിക്കാനും അഭ്യര്‍ഥിക്കും.കെന്നി വ്യക്തമാക്കി.
തികഞ്ഞ പ്രതീക്ഷയോടും അഭിമാനത്തോടും കൂടിയാണ് സ്ഥാനം ഒഴിയാന്‍ ഒരുങ്ങുന്നതെന്ന് കെന്നി പറഞ്ഞു.തൊഴിലില്ലായ്മ 8.6 ശതമാനം കുറയ്ക്കാന്‍ കഴിഞ്ഞു.രാജ്യം കൂടുതല്‍ പുരോഗതിയിലേയ്ക്ക് കുതിയ്ക്കുകയാണ്.പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരസ്യ പ്രചരണം വരും ദിവസങ്ങളില്‍ ശക്തമാകും.കഴിഞ്ഞ രണ്ടു മാസങ്ങളില്‍ സ്ഥാനാര്‍ഥികള്‍ രഹസ്യകാമ്പയിനുകള്‍ നടത്തിവരികയായിരുന്നു.

Top