ഡബ്ളിന്‍ : പ്രവാസസമൂഹത്തിനു അപമാനകരവുമായ പ്രവാസി തട്ടിപ്പിന്റെ കഥകള്‍ വീണ്ടും .സൈബര്‍ തട്ടിപ്പു സംഘത്തലവന്‍മാരായ 2 ഐറീഷ് മലയാളികളായ ബീഗ്സ് പി.ബേബിയുടേയും കുന്നംകുളം കാരനായ ബേബി ചെറുവത്തൂര്‍ ഇട്ടീരായുടേയും അയര്‍ലണ്ടിലെ സൈബര്‍ തട്ടിപ്പ് തൊണ്ടിസഹിതം പിടിക്കപ്പെട്ടു.ഐറീഷ് മലയാളി എന്ന ഓണ്‍ലൈന്‍ പത്രത്തിന്റെ ഉടമ രജി സി ജേക്കബിന്റെ പത്രത്തിന്റെ ഫേസ്ബുക്ക് പേജ് ഈ സൈബര്‍ തട്ടിപ്പുകാര്‍ തട്ടിയെടുത്തതാണ് പിടിക്കപ്പെട്ടത്. ഇവരുടെ തട്ടിപ്പിന്റെ സ്ക്രീന്‍ ഷോട്ടും ചാറ്റും അടക്കം തെളിവുകള്‍ പത്രം പുറത്തുവിട്ടു.ഇനിയും പുറത്തുവരാനിരിക്കുന്ന അതി ഭീകരമായ തട്ടിപ്പു കഥകള്‍ക്കു പിന്നിലും ഈ തസ്കരന്‍മാരുടെ പങ്കാളിത്തം ഉണ്ടെന്നാണ് സൂചന .
തട്ടിപ്പിന് നേതൃത്വം നല്‍കിയത് ആഗോള പ്രവാസിമലയാളി ഫെഡറേഷന്റെ ഉന്നത നേതാവായ പാലാക്കാരന്‍ കോയിക്കല്‍ ബേബിയും കൂടി ആണ്.ഇവരുടെ നൂറുകണക്കിനു തട്ടിപ്പിന്റെ കഥകള്‍ പുറത്തു വന്നുകൊണ്ടിരിക്കുമ്പ്പൊഴാണ് ഐറീഷ് മലയാളി എന്ന പത്രത്തിന്റെ ഫെയ്സ് ബുക്ക് ഗ്രൂപ്പ് പേജും മോഷ്ടിച്ച സംഭവം പുറത്തായിരിക്കുന്നത് .ബീംഗ്സും ബേബിയും ഐറീഷ് മലയാളിയുടെ ഫേയ്സ് ബുക്ക് പേജ് തട്ടി എടുത്ത നോട്ടിഫിക്കേഷന്‍ കിട്ടിയത് പാതി രാത്രിയില്‍ ആയിരുന്നു. ഉറക്കം ഇല്ലാതെ ലോകം ഉറങ്ങുമ്പോള്‍ കൊള്ള നടത്താന്‍ ഉറക്കിളച്ചിരുന്നവര്‍ മോഷണം നടത്തിയ ശ്രമം ഐറീഷ് മലയാളി എഡിറ്റര്‍ നോട്ടിഫിക്കേഷനിലൂടെ അറിയുകയും ഉടനെ പേരുമാറ്റി തട്ടി എടുത്ത ബേബി സി.ഐ യോട് ഐറീഷ് മലയാളി എഡിറ്റര്‍ ഗ്രൂപ്പ് തിരിച്ചു തരാന്‍ ചാറ്റ് ചെയ്യുകയും ചെയ്തപ്പോള്‍ ബീംഗ്സ് നിങ്ങളെ ബന്ധപ്പെടും എന്നു വേണ്ടതു ചെയ്യും എന്നും തിരിച്ചു മറുപടി കൊടുക്കുകയും ചെയ്തു.ഈ സംഭവത്തിലെ മെയിന്‍ സൂത്രധാരന്‍ പ്രവാസി മലയാളി ഫെഡറേഷന്റെ നേതാവും ആണെന്നും ഉള്ള തെളിവുകള്‍ പുറത്തു വരുമ്പോള്‍ അയര്‍ലണ്ട് പ്രവാസി മലയാളി സമൂഹം ഞെട്ടുകയാണ്.
അമേരിക്കന്‍ മലയാളിയുടെ ബിസിനസും വെബ് സൈറ്റും ബേബിയും ബീംഗുസും കൂടി തട്ടി എടുത്തു എന്ന് അമേരിക്കന്‍ വ്യവസായി മാത്യു മൂലേച്ചേരില്‍ പരാതിപ്പെട്ടിട്ടുണ്ട്.ഒരുകോടി രൂപ നഷ്ടപരികാരം ചോദിച്ചുകൊണ്ടുള്ള നിയമ നടപടിയുമായി മാത്യു മൂലേച്ചേരില്‍ മുന്നോട്ടു പോകുന്നു.മാധ്യമപ്രവര്‍ത്തകനും ഓസ്ട്റേലിയന്‍ മലയാളിയും പ്രവാസിശബ്ധം എന്ന ന്യുസ് പോര്‍ട്ടലിന്റെ ചീഫ് എഡിറ്ററുമായ അഡ്വ.വിന്‍സ് മാത്യുവിനെ കബളിപ്പിച്ച് ഇവര്‍ 17 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടാകിയിട്ടുണ്ടെന്നു വിന്‍സ് പരാതിപ്പെടുകയും ഓസ്ട്റേലിയായിലും ഇന്ത്യയിലും ഈ രണ്ടുപേര്‍ക്ക് എതിരെ നിയമനടപടികളും തുടങ്ങിയിട്ടുണ്ട്. പ്രവാസി മലയാളി ഫെഡറേഷന്റെ ഒരു ലക്ഷം മെമ്പേഴ്സുള്ള ഫേയ്സു ബുക്ക് ഗ്രൂപ്പ് പേജും 32 രണ്ട് രാജ്യങ്ങളിലുള്ള സംഘടനയുടെ പല ഗ്രൂപ്പുകളും തട്ടി എടുത്തായും പരാതിയുണ്ട്. പി.എം .എഫിന്റെ വെബ് സൈറ്റും ബേബിയും ബീംഗ്സും കൂടി തട്ടി എടുത്തു എന്നും നേതാക്കള്‍ ആരോപിച്ചു.
ഐറീഷ് മലയാളി പത്രത്തിന്റെ വന്ന വാര്‍ത്ത ചുവടെ കൊടുക്കുന്നു.സ്ക്രീന്‍ ഷോട്ടുകളും
ഡബ്ലിന്‍:ഐ ടി രംഗത്തും ഓണ്‍ ലൈന്‍ മാധ്യമ മേഖലയിലും പ്രവര്‍ത്തിക്കുന്ന രണ്ട് ഐറിഷ് മലയാളികള്‍ ചേര്‍ന്ന് നിരവധി ഫേസ് ബുക്ക് ഗ്രൂപ്പുകളും പേജുകളും തട്ടിയെടുത്തു എന്ന വാര്‍ത്ത വിവാദമാകുന്നു.ഒരു ലക്ഷത്തില്‍ അധികം അംഗങ്ങളുള്ള പ്രവാസി മലയാളി ഫെഡറേഷന്റെ ഭാരവാഹികള്‍ പരസ്യമായി പരാതിയുമായി രംഗത്തെത്തിയതോടെ മറ്റു നിരവധി സംഘടനകളും ഗ്രൂപ്പുകളും ഇതേ വ്യക്തികളുടെ പേരില്‍ ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്.
ഓസ്ട്രേലിയയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ഒരു ഓണ്‍ ലൈന്‍ പത്രത്തിന്റെ പേജുകള്‍ തട്ടിയെടുക്കുകയും,വെബ് സൈറ്റ് ഹാക്ക് ചെയ്യാന്‍ ശ്രമിക്കുകയും ചെയ്ത ഇവര്‍ക്കെതിരെ പത്രപ്രവര്‍ത്തകനായ വിന്‍സ് മാത്യുവും ഓസ്ട്രേലിയന്‍ കോടതിയിലും ഇന്ത്യന്‍ കോടതിയിലും പരാതി നല്‍കിയിട്ടുണ്ട്.
ഐറിഷ് മലയാളി ന്യൂസിന്റെ പേരില്‍ ഉണ്ടായിരുന്ന ഒരു ഗ്രൂപ്പും കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഇതേ സംഘം തട്ടിയെടുക്കാന്‍ ശ്രമിച്ചിരുന്നു.ഇതിനായി ഐറിഷ് മലയാളി ന്യൂസ് എന്ന ഗ്രൂപ്പിന്റെ പേര് മാറ്റുകയാണ് ഇവര്‍ ആദ്യം ചെയ്തത്.ഐറിഷ് മലയാളി പത്രത്തിന്റെ എഡിറ്റര്‍ക്ക് ഇത് സംബന്ധിച്ച ഫേസ് ബുക്ക് നോട്ടിഫിക്കേഷന്‍ ഉടന്‍ തന്നെ ലഭിച്ചതിനാലാണ് ഈ ഉദ്യമം ഭാഗീകമായി പരാജയപ്പെട്ടത്.ഐറിഷ് മലയാളി ന്യൂസിന്റെ പേര് ഐറിഷ് മലയാളം വാര്‍ത്തകള്‍ എന്നാണ് ഇവര്‍ മാറ്റിയത്.
നോട്ടിഫിക്കേഷന്‍ ശ്രദ്ധയില്‍പെട്ടയുടന്‍ ഗ്രൂപ്പ് തട്ടിയെടുക്കാന്‍ ശ്രമിച്ച ബേബി ചെറുവത്തൂരിനോട് പേര് പഴയ രീതിയില്‍ തിരികെയാക്കാന്‍ ഐറിഷ് മലയാളി എഡിറ്റര്‍ ആവശ്യപ്പെട്ടപ്പോള്‍ ഉടന്‍ മറുപടിയെത്തി.ഇതേ സംഘത്തില്‍ പെട്ട മറ്റൊരാള്‍ ഉടന്‍ വിളിക്കുമെന്നും പ്രശ്നം പരിഹരിക്കുമെന്നുമായിരുന്നു മറുപടി.
വെളുപ്പിന് രണ്ടുമണിയോടെ തന്നെ ഐറിഷ് മലയാളി എഡിറ്റര്‍ക്ക് ഇവര്‍ ഗ്രൂപ്പ് തിരികെ നല്‍കിയെങ്കിലും ഗ്രൂപ്പിന്റെ പേര് ഫേസ് ബുക്ക് അധികൃതര്‍ മാറ്റാന്‍ ഇതേ വരെ അനുവദിച്ചിട്ടില്ല.
മറ്റുള്ളവര്‍ സ്വരൂപിച്ചു വെയ്ക്കുന്ന ഫ്രണ്ട്സ് ലിസ്റ്റും,പേജ് ലൈക്കുകളും തന്ത്രപരമായി തട്ടിയെടുക്കുന്നത് പല രാജ്യങ്ങളിലും സൈബര്‍ കുറ്റങ്ങളുടെ പട്ടികയിലാണ് പെടുത്തിയിരിക്കുന്നത് എന്നത്ത് അറിഞ്ഞു കൊണ്ട് തന്നെയാണ് ഇവര്‍ ഇത്തരം വഞ്ചന മറ്റുള്ളവരോട് കാട്ടുന്നത്.ഓണ്‍ലൈന്‍ മേഖലയില്‍ മറ്റു നിരവധി കുറ്റങ്ങളും ആരോപിതരായ ഐറിഷ് മലയാളികളുടെ പേരില്‍ ഇനിയുമുണ്ട് എന്നാണ് സൂചന.
”അയര്‍ലണ്ടിലെ ഒരു നേഴ്സും ഇവരുടെ തട്ടിപ്പില്‍ കൂട്ടാളി ആണെന്നും ഇവരാണ് ബ്ളോഗ് പത്രത്തില്‍ എഴുതുന്നതും സോഷ്യല്‍ മീഡിയാ പ്രചരണം നടത്തുന്നതും എന്നും സൂചനയുണ്ട്. ഇവരുടെ തട്ടിപ്പില്‍ ഈ നേഴ്സിന്റെ പങ്കാളിത്തവും അന്യോഷണത്തിലാണ് . ഈ നേഴ്സിന്റെ ഒരു ബന്ധുവാണ് തട്ടി എടുത്ത ഫേയ്സ് ബുക്ക് ഗ്രൂപ്പിലെ ഒരു അഡ്മിന്‍ എന്നും ആരോപണമുണ്ട്.ഇവര്‍ തട്ടി എടുത്ത് കൈവശം വെച്ചിരിക്കുന്ന പല ഗ്രൂപ്പുകളുടേയും പേജുകളുടേയും വിവരം പോലീസിനു കിട്ടിയതായി സൂചനയുണ്ട്. പ്രവാസികളുടെ തട്ടിപ്പ് വാര്‍ത്ത പുറത്തു വന്നതിനുശേഷം സമാനമായ ഒരുപാട് തട്ടിപ്പുകളുടെ വിവരങ്ങളും അയര്‍ലണ്ടിലും മറ്റു രാജ്യങ്ങളിലും നടന്നതായി പലരും അറിയിച്ചു .പല സംഘടനകളുടേയും വ്യക്തികളുടേയും ഫേയ്സ് ബുക്ക് പേജുകളും ഗ്രൂപ്പുകളും നഷ്ടപ്പെട്ടതായും പരാതിയുണ്ട്. ഉടന്‍ തന്നെ കൂടുതല്‍ പേര്‍ വെളിപ്പെടുത്തലും പരാതിയുമായി വരുമെന്നാണ് സൂചന.
തട്ടിപ്പ്,രണ്ട് അയര്‍ലണ്ട് മലയാളികള്‍ക്ക് എതിരെ പരാതിയുമായി അമേരിക്കന്‍ വ്യവസായി രംഗത്ത്