അയർലണ്ടിൽ ഹോംലെസ് ആളുകളുടെ റിക്കോർഡ് വർദ്ധന ! ജനുവരിയിലെ കണക്കനുസരിച്ച് 13,531 പേര് ഭവന രഹിതർ!..

ഡബ്ലിൻ : കയറിക്കിടക്കാൻ ഒരു സ്ഥലമില്ലാത്തവരുടെ എണ്ണം റിക്കോർഡ് ലെവലിൽ .ജനവരിയിൽ കണക്കനുസരിച്ച് 13,531 പേർ അടിയന്തര താമസ സൗകര്യങ്ങളിൽ ആശ്രക്കുന്നവരാണ് .ഇത് ചരിത്രത്തിലെ റെക്കോർഡ് ഭവനരഹിതരാണ്. ഡബ്ലിനിൽ ഇപ്പോൾ ഏകദേശം 10,000 പുരുഷന്മാരും സ്ത്രീകളും കുട്ടികളും ഭവനരഹിതരാണെന്ന് ഡബ്ലിൻ സൈമൺ കമ്മ്യൂണിറ്റി പറഞ്ഞു.

ജനുവരിയിലാണ് അയർലണ്ടിൽ ഏറ്റവും കൂടുതൽ ആളുകൾ എമർജൻസി അക്കോമഡേഷനിലേക്ക് പ്രവേശിച്ചത്. ജനുവരിയിൽ 13,531 പേർ അടിയന്തര താമസ സൗകര്യത്തിലായിരുന്നു.ഇവരിൽ 4,027 പേർ കുട്ടികളും 9,504 പേർ മുതിർന്നവരുമാണ്. 2023 ഡിസംബറിലെ കണക്കുകൾ പ്രകാരം 13,318 പേർ എമർജൻസി അക്കോമഡേഷനിൽ ഉണ്ടായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഡിസംബറിൽ ഭവനരഹിതരുടെ എണ്ണം കുറയുന്നത് അസാധാരണമല്ല, കാരണം ഭവനരഹിതരായവർക്ക് ക്രിസ്മസ് കാലയളവിൽ ബന്ധുക്കളോ സുഹൃത്തുക്കളോ സൗകര്യം നൽകുന്നു. അയർലണ്ടിലെ സൈമൺ കമ്മ്യൂണിറ്റികൾ, ഭവനരഹിതരുടെ പ്രതിസന്ധിയിൽ ഒരു പതിറ്റാണ്ടിലേറെയായി, ഭവനരഹിതരെ നേരിടാൻ വേണ്ടത്ര നടപടികളൊന്നും ഉണ്ടായിട്ടില്ലെന്നും എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും സർക്കാർ കെടുകാര്യസ്ഥതയിൽ നിരാശ പ്രകടിപ്പിച്ചു.

ഏറ്റവും പുതിയ കണക്കുകൾ കാണിക്കുന്നത് 2023 ജനുവരി മുതലുള്ള 12 മാസത്തിനുള്ളിൽ 1,777 പേരുടെ (15%) വർദ്ധനയാണ് എമർജൻസി അക്കോമഡേഷനിൽ ഉണ്ടായിരിക്കുന്നത്. അക്കാലത്ത് ഭവനരഹിതരായ കുടുംബങ്ങളുടെ എണ്ണത്തിൽ (1,940) 21% വർദ്ധനവും ഭവനരഹിതരായ കുട്ടികളുടെ എണ്ണത്തിൽ 17% വർദ്ധനവും ഉണ്ടായിട്ടുണ്ട്. സൈമൺ കമ്മ്യൂണിറ്റീസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ വെയ്ൻ സ്റ്റാൻലി പറഞ്ഞു

Top