ജിഷയുടെ കൊലപാതകം: പോലീസ് അട്ടിമറിക്കുന്നു

ബിജു കരുനാഗപ്പള്ളി എഴുതുന്നു

നിയമ വിദ്യാർഥിനി ജിഷ കൊല്ലപ്പെട്ടിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും തെളിവ് തേടി പൊലീസ് അരിച്ച് പെറുക്കുന്നു.ആർക്ക് വേണ്ടിയാണു പോലിസ് പ്രതിയെ സംരക്ഷിക്കുന്നത്.സാധാരണ ഗതിയിൽ ഒരു അസ്വഭാഗിക മരണം സംഭവിച്ചാൽ സംഭവസ്ഥലത്ത് വെച്ചുതന്നെ ഇൻക്വസ്റ്റ് തയാറാക്കണം എന്നതാണ് നടപടി എന്നാൽ വൈകിട്ട് 6 മണിയോടെ ജിഷ കൊല്ലപ്പെട്ട വിവരം പോലീസിൽ അറിയിച്ചെങ്കിലും പോലിസ് വന്നത് വളരെ വൈകി ഇവിടെ തുടങ്ങുന്നു യഥാർത്ഥ പ്രതികൾക്ക് രക്ഷപെടാനുള്ള അവസരം.ഇൻക്വസ്റ്റ് നടപടികൾ തുടങ്ങുന്നതിനു മുൻപ് ജനപ്രതിനിതികളെയും മറ്റും മൃത് ശരീരം കാണിക്കുകയും അത് ഫോട്ടോയിലും വീഡിയോ യിലും ചിത്രികരിക്കണം .ഇൻക്വസ്റ്റ് നടപടിയുടെ തുടക്കം അയ തിരിച്ചറിയാൻ ഉള്ള രണ്ടു അടയാളം മുതൽ ശരീരത്തിന്റെ ഓരോ ഭാഗത്തെയും നിറം പാടുകൾ മുറിവുകള രോമങ്ങൾ തുടങ്ങി കാൽപാദം വരെയുള്ള ഭാഗങ്ങളുടെ പൂർണവിവരങ്ങൾ എഴുതി എടുക്കുകയും അവ വീഡിയോ യിൽ ചിത്രികരിക്കുകയും വേണം കൂടാതെ മരിച്ചത് ഒരു പെൺകുട്ടിയാണെങ്കിൽ വനിതാ പോലീസിന്റെ സന്നിദ്യവും ഉണ്ടാകണം. അതിനു ശേക്ഷം ഇൻക്വസ്റ്റ് റിപ്പോർട്ട് പോലിസ് ബന്ധപ്പെട്ട ഡോക്ടറെ കാണിക്കണം അതിനു ശേഷമാണു ഡോക്ടർ വന്നു പോസ്റ്റ് മാർട്ടം നടത്തുന്നത് കൂടാതെ മരിച്ചത് പീടനത്തിനു ഇരയായ അവിവാഹിതര പെൺകുട്ടികൾ ആണെങ്കിൽ ആ വിവരം ജില്ല ഭരണകൂടത്തെ പോസ്റ്റുമർട്ടത്തിനു മുൻപ് അറിയിക്കണം എന്നതും ഇവിടെ പോലിസ് പാലിച്ചില്ല..
കൊലപാതകമാണ് എന്ന് ഉറപ്പായിട്ടും എന്തുകൊണ്ട് പോലിസ് ജിഷയുടെ വീട് അന്ന് തന്നെ സീൽ ചെയ്യഞ്ഞത്. ജിഷയെയും അമ്മയെയും ബൈക്ക് ഇടിച്ചു അപായപ്പെടുത്താൻ ശ്രേമിച്ചപ്പോൾ ജിഷ നൽകിയ പരാതിയിൽ പോലിസ് മൌനം പാലിച്ചത് എന്തിനായിരുന്നു. പ്രതിയുടെതെന്നു കരുതുന്ന ചെരുപ്പ് ഡോഗ് സ്വോകോഡിലെ നായെ കൊണ്ട് മണിക്കൂറുകൾക്ക് ശേഷം മണപ്പിച്ചാൽ പ്രതിപോയ ഏരിയ കണ്ടെത്താൻ കഴിയില്ല എന്ന് പോലീസിനും അറിയാം പിന്നെ ജനങ്ങളുടെ മുന്നിൽ എന്തിനു ഈ നാടകം .
സംശയത്തിന്റെ അടിസ്ഥാനത്തിൽ നിരവധി പേരെ പോലിസ് ചോദ്യം ചെയ്യുന്നു എന്ന് പറയുന്നു ഇത് കൂടുതലും ജിഷയുടെ വീടിനു സമീപത്ത് കൃത്യം നടന്ന സമയത്ത് ഉണ്ടായിരുന്ന വരുടെ മൊബൈൽ ടവർ കേന്ദ്രികരിച്ചാണ് ഇവരെ കസ്റ്റടിയിൽ എടുത്ത് ചോദ്യം ചെയ്യുന്നത് കേരള പോലീസിനു കീഴിലുള്ള സൈബർ സെല്ലിന് ഒരു ടവർ പരിധിയിൽ ആണ് എന്നല്ലാതെ കൃത്യം ലൊക്കേഷൻ കണ്ടെത്താനുള്ള സംവിധാനം ഇന്നും കേരള പൊലിസിനില്ല അതിനായി ഇപ്പോഴും പോലിസ് ചില ഐ .ടി.വിദഗ്ദരുടെ സഹായമാണ് പോലിസ് തേടുന്നത്.
ജിഷയുടെ ശരീരത്തിൽ മരണത്തിനു മുൻപ് ബലപ്രയോഗം നടന്നുവെന്ന് പോലിസ് തന്നെ സമ്മതിക്കുമ്പോൾ ജിഷയുടെ ശരീരത്തിൽ നിന്നും സെല്ലൊ ടെപ്പോ മറ്റും ഉപയോഗിച്ച് പോലിസ് ബലപ്രയോഗം നടത്തി എന്ന് കരുതുന്ന ആളിന്റെ വിരലടയാളം എടുത്തോ…? അങ്ങനെ എടുത്തിരുന്നെങ്കിൽ ഇന്നു പ്രതിയെ പിടിക്കാൻ വളരെ എളുപ്പം ആകു മയിരുന്നില്ലേ. (വിരലടയളത്തിലെ ആളിനെ കണ്ടെത്താനായി വിരലടയാളം ആദർ വിഭാഗത്തിൽ കൊടുത്താൽ ആദർ എടുത്ത ആളിന്റെ ആണെങ്കിൽ അപ്പോൾ തന്നെ ആ വ്യക്തിയുടെ വിലാസം ലഭിക്കും) അതും പോലിസ് ചെയ്തില്ല .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജിഷ ആരെയാണ് ഭയപ്പെടുന്നത്..ജിഷയുടെ തലയണ കീഴിൽ ഉറങ്ങുമ്പോഴും എന്തിനാണു കത്തി വെച്ച് കൊണ്ട് കിടക്കുന്നത് ജിഷ എന്തിനാണു പെരുമ്പാവൂരിൽ ഉള്ള ഷിഹാബിന്റെ കടയിൽ നിന്നും ഒളി ക്യാമറ (പേന ക്യാമറ ) വാങ്ങിയത് ജിഷയുടെ വീട്ടിൽ നിന്നെടുത്ത ഈ ക്യാമറ യിലെ വിവരങ്ങൾ കണ്ടെത്താൻ എന്തുകൊണ്ട് പോലീസിനു ഇതുവരെ കഴിഞ്ഞില്ല .കമ്പ്യൂട്ടർ വിഭാഗത്തിൽപ്പെടുന്ന ഏതൊരു ശേഖരണ ഉപകരണത്തിലെയും മായ്ക്കപ്പെട്ട വിവരങ്ങൾ കൊണ്ടുവരുന്നതിനായി നിരവധി റിക്കവർ സോഫ്റ്റ് വെയറുകൾ നിലവിൽ ഉള്ളപ്പോൾ എന്തിനു അതിലും പോലീസിന്റെ നാടകം. 2011 ഫെബ്രുവരിൽ സൗമ്യയുടെ അമ്മ സുമതിയുടെ നിലവിളി നിങ്ങൾക്ക് ഓർമ്മയില്ലേ. ഇന്നും സുമതിക്ക് പകരം രാജേശ്വരി ആണെന്ന് മാത്രം പ്രിയ കേരള പോലീസേ ഇനി ഒരു അമ്മയും ഇങ്ങനെ നിലവിളിക്കാൻ നിങ്ങൾ അവസരം ഉണ്ടാക്കരുതേ നിങ്ങൾ ആണ് ഞങ്ങളുടെ സംരക്ഷം

Top