അയർലണ്ടിലെ കോർക്കിൽ ഈസ്റ്റർ,വിഷു ആഘോഷം ഏപ്രിൽ 18 ന്.

കോർക്ക് :വേൾഡ് മലയാളി കൗൺസിൽ കോർക്ക് യൂണിറ്റും, കോർക്ക് പ്രവാസി മലയാളി അസോസിയേഷനും സംയുക്തമായി നടത്തുന്ന ഈസ്റ്റർ, വിഷു ആഘോഷം ഏപ്രിൽ 18 തിങ്കൾ വൈകുന്നേരം 5 മുതൽ കോർക്ക് റ്റോഗർ സെന്റ് ഫിൻബാർ ഹർലിംഗ് ആൻഡ് ഫുട്‌ബോൾ ക്ലബ്ബിൽ വച്ച് നടത്തപ്പെടും.

കോർക്ക് മലയാളി സമൂഹം ഒത്തൊരുമയോടുകൂടി നടത്തുന്ന ആഘോഷം വർണ്ണാഭമാക്കുവാൻ ഒരുമാസമായി സംഘടകർ നിരന്തരമായ പ്രവർത്തനത്തിലാണ്.നാനൂറോളം പേർ ആഘോഷത്തിൽ പങ്കാളികളാകും. കുട്ടികളുടെയും മുതിർന്നവരുടെയും, ദമ്പതിമാരുടെയും വ്യത്യസ്തതയാർന്ന നിരവധി കലാപരിപാടികളും, ഡബ്ലിൻ സോൾ ബീറ്റ്സിന്റെ ഗാനമേളയും ആഘോഷത്തിന് മാറ്റു കൂട്ടും.റോയൽ കാറ്ററിങ്ങിന്റെ ഡിന്നറും ഒരുക്കിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൂടുതൽ വിവരങ്ങൾക്ക് :
സുഭാഷ് :0830291973
ജോൺസൻ ചാൾസ് :0879386212
ജെയ്സൺ :0870642676
ജെനിഷ് :0872340463

Top