18 വര്‍ഷം നീണ്ട ദാമ്പത്യം അവസാനിക്കുന്നു; കാനഡ പ്രധാനമന്ത്രിയും ഭാര്യയും വേര്‍പിരിയുന്നു

ഒട്ടാവ 18 വര്‍ഷം നീണ്ട ദാമ്പത്യത്തിനൊടുവില്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും ഭാര്യ സോഫി ഗ്രിഗോയര്‍ ട്രൂഡോയും വേര്‍പിരിയുന്നു. ഇരുവരും ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് വാര്‍ത്ത സ്ഥിരീകരിച്ചത്. അര്‍ത്ഥവത്തായ പ്രയാസമേറിയ നിരവധി സംസാരങ്ങള്‍ക്ക് ശേഷം, ഞങ്ങള്‍ വേര്‍പിരിയാന്‍ തീരുമാനിച്ചിരിക്കുകയാണ് എന്നാണ് പ്രസ്താവനയില്‍ പറയുന്നത്.

എപ്പോഴത്തെയും പോലെ പരസ്പരം സ്‌നേഹവും ബഹുമാനവുമുള്ള ഒരു കുടുംബമായി തന്നെ തുടരുമെന്ന് ജസ്റ്റിന്‍ ട്രൂഡോ പോസ്റ്റില്‍ വ്യക്തമാക്കുന്നു. അദ്ദേഹത്തിന്റെ കുറിപ്പ് സോഫിയും ഷെയര്‍ ചെയ്തിട്ടുണ്ട്. അതേസമയം മക്കളുടെ ക്ഷേമം കണക്കിലെടുത്ത് തങ്ങള്‍ക്കാവശ്യമായ സ്വകാര്യത നല്‍കാന്‍ എല്ലാ കനേഡിയന്‍ പൗരന്മാരും തയ്യാറാകണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഇരുവര്‍ക്കും മൂന്ന് മക്കളാണുള്ളത്. 15-കാരനായ സേവ്യര്‍, 14-കാരിയായ എല്ല-ഗ്രേസ് 9-കാരനായ ഹാഡിയന്‍ എന്നിവരാണ് മക്കള്‍,

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം ദമ്പതികള്‍ ഇരുവരും വേര്‍പിരിയല്‍ കരാറുമായി ബന്ധപ്പെട്ട ഔദ്യോഗിക രേഖകളില്‍ ഒപ്പുവച്ചതായി കനേഡിയന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. 2005 മെയ് 28നായിരുന്നു മോണ്‍ട്രിയലില്‍ വെച്ച് ജസ്റ്റിന്‍ ട്രൂഡോയും സോഫിയും വിവാഹിതരായത്.

Top