നാട്ടിൽ പോകാനിരിക്കെ പയ്യന്നൂർ സ്വദേശി ബ്രിട്ടനിൽ മരണപ്പെട്ടു.മകളുടെ വിവാഹത്തിനു നാട്ടിൽ പോകാനിരിക്കെയാണ് ഷെഫ് കെ.വിജയൻ മരണപ്പെടുന്നത്

ലണ്ടൻ : മകളുടെ വിവാഹത്തിനായി ഈ മാസം 7 ന് നാട്ടിൽ പോകാൻ തയ്യാറെടുത്തിരുന്ന ബ്രിട്ടനിലെ വോക്കിങ്ങിൽ കണ്ണൂർ സ്വദേശിയായ റസ്റ്ററന്റ് ഷെഫിന് ആകസ്മിക മരണം. കണ്ണൂർ ജില്ലയിലെ പയ്യന്നൂർ കുഞ്ഞിമംഗലം കണിയാൽ വീട്ടിൽ കെ. വിജയൻ(63) ആണ് അന്തരിച്ചത്. വോക്കിങ്ങിലെ ഗിൽഡ്ഫോർഡ് റോഡിലുള്ള ചെന്നൈ ദോശ റസ്റ്ററന്റിൽ ഷെഫായി ജോലി ചെയ്തു വരികയായിരുന്നു വർഷങ്ങൾക്ക് മുൻപ് യുകെയിൽ എത്തിയ വിജയൻ.

മൂന്നു ദിവസം മുൻപ് ജോലി ചെയ്തുകൊണ്ടിരിക്കെ അനുഭവപ്പെട്ട നെഞ്ചുവേദനയെത്തുടർന്ന് ആശുപത്രിയിൽ പരിശോധനക്കായി പോയതായിരുന്നു വിജയൻ. ആശുപത്രിയിൽ വച്ച് സ്ട്രോക്ക് ഉണ്ടായതിനെ തുടർന്ന് ആരോഗ്യ നില ഗുരുതരമായി. തുടർന്ന് എയർ ആംബുലൻസിൽ ലണ്ടൻ കിങ്‌സ് ആശുപത്രിയിൽ എത്തിച്ച് വെന്റിലേറ്റർ സൗകര്യം നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജനുവരി 7നു നാട്ടിൽ പോകാനിരിക്കെയാണ് വിജയനെ മരണം കൂട്ടിക്കൊണ്ട്പോയത് . ഫെബ്രുവരി 15 ന് തളിപ്പറമ്പ് കൂവേരി സ്വദേശിയുമായി ഇളയ മകളുടെ വിവാഹത്തിനായുള്ള ഒരുക്കങ്ങൾ നാട്ടിൽ നടക്കുകയായിരുന്നു.

കുടുംബാംഗങ്ങൾ നാട്ടിൽ ആയതിനാൽ സംസ്ക്കാരം പിന്നീട് നാട്ടിൽ നടക്കും. ഭാര്യ: ലളിത. മക്കൾ: കവിത, വിജിത. മരുമകൻ: രമിത്.

Top