ബോളിവുഡ് താരം വിനോദ് ഖന്നയുടെ മരണത്തില്‍ ഞെട്ടിക്കുന്ന ആക്‌സമികത; മുമ്പ് രണ്ട് നടന്‍മാരും ഇതേ ദിനത്തില്‍ മരണപ്പെട്ടു; മൂവരും മറഞ്ഞത് ഇവര്‍ അഭിനയിച്ച കുര്‍ബാനി റിലീസ് ചെയ്ത ദിനത്തില്‍

ഇപ്പോള്‍ ബോളിവുഡിലെ സംസാര വിഷയം കുര്‍ബാനി എന്ന സിനിമയാണ്. 1980 ജൂണ്‍ 27നാണ് കുര്‍ബാനി റിലീസായത്. ഇപ്പോള്‍ ഈ സിനിമ ചര്‍ച്ചയാകാന്‍ കാരണം പ്രശസ്ത ഹിന്ദി നടന്‍ വിനോദ് ഖന്നയുടെ മരണമാണ്. ഈ സിനിമ റിലീസ് ചെയ്തജൂണ്‍ 27ന് തന്നെയാണ് വിനോദ് ഖന്നയും മരണപ്പെട്ടിരിക്കുന്നത്. ഇത് ശ്രദ്ധിക്കപ്പെടാനുള്ള കാരണം അറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടും.

കുര്‍ബാനിയിലെ പ്രധാന വേഷം ചെയ്ത മൂന്ന് നടന്മാരും മരിച്ചത് സിനിമ റീലീസ് ചെയ്ത 27 എന്ന ഡേറ്റിലാണ് എന്നതാണ് ഞെട്ടിക്കുന്ന ആ പ്രത്യേകത. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഫിറോസ് ഖാന്‍, അംജദ് ഖാന്‍, വിനോദ് ഖന്ന എന്നീ നടന്മാരാണ് അവര്‍ അഭിനയിച്ച സിനിമ റിലീസ് ചെയ്ത അതേ തിയ്യതിയില്‍ ഈ ലോകത്ത് നിന്ന് മറഞ്ഞത്. അംജത്ത് ഖാന്റേയും, ഫിറോസ് ഖാന്റേയും മരണത്തിന് ശേഷം ഈ തീയതി ചര്‍ച്ചാവിഷയമായിരുന്നില്ലെങ്കിലും വിനോദ് ഖന്നയുടെ മരണം ഇക്കഴിഞ്ഞ മെയ് 27ന് സംഭവിച്ചതോടെയാണ് ആകസ്മികമായ ഈ സംഭവം ഇത്രത്തോളം ചര്‍ച്ചയാകുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സിനിമ പുറത്തിറങ്ങി പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം 1992ജൂലായ് 27 നാണ് ചിത്രത്തിലെ പോലീസ് ഓഫീസറുടെ വേഷം ചെയ്ത അംജദ്ഖാന്‍ അന്തരിക്കുന്നത്. അംജദ് ഖാന്‍ എന്ന് തന്നെയായിരുന്നു ചിത്രത്തില്‍ അംജത്തിന്റെ കഥാപാത്രത്തിന്റെ പേരും. 2009 ല്‍ മെയ് 27ന് ഫിറോസ് ഖാനും അന്തരിച്ചു. രാജേഷ് എന്ന സര്‍ക്കസ് കൂടാരത്തിലെ മോട്ടോര്‍ സ്റ്റണ്ട്മാന്റെ വേഷമാണ് ചിത്രത്തില്‍ ഫിറോസ് ഖാന്‍ ചെയ്തത്. വര്‍ഷങ്ങള്‍ക്ക് ശേഷം ഇതേ ദിവസം തന്നെയാണ് വിനോദ് ഖന്നയും മറഞ്ഞത്.

Top