കണ്ണൂരുകാർ ഡബ്ലിനിലേക്ക് ഒഴുകിയെത്തും !അയർലണ്ട് കണ്ണൂർ സംഗമം ശനിയാഴ്ച്ച ! വമ്പിച്ച പരിപാടികളുടെ ഒരുക്കങ്ങൾ പൂർത്തിയായി.ആശംസകളുമായി രാഷ്ട്രീയ കലാസാംസ്കാരിക പ്രമുഖർ.

ഡബ്ലിൻ : അയർലന്റിലെ കണ്ണൂർ നിവാസികൾ ഒന്നിച്ച് കൂട്ടുന്ന ‘കണ്ണൂർ സംഗമ മഹോത്സവം ‘ നവംബർ 18 ന് ശനിയാഴ്ച്ച അയര്ലന്റിന്റെ തലസ്ഥാനമായ ഡബ്ലിനിൽ നടക്കും .രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ കണ്ണൂരുകാർ വലിയ ആവേശത്തോടെ കണ്ണൂർ സംഗമത്തെ സ്വാഗതം ചെയ്തിരിക്കുകയാണ് .വലിയ വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായി എന്നും നൂറുകണക്കിന് ഫാമിലികൾ ഇതുവരെ രജിസ്റ്റർ ചെയ്തുകഴിഞ്ഞു എന്നും കണ്ണൂർ സംഗമം 2023 ചീഫ് കോർഡിനേറ്റർ അഡ്വ സിബി സെബാസ്റ്റ്യന്‍ അറിയിച്ചു.ഇനിയും പങ്കെടുക്കാൻ താല്പര്യം ഉള്ളവർക്ക് സ്‌പോട്ട് രജിസ്‌ട്രേഷൻ ഉണ്ടായിരിക്കുമെന്നും സംഘാടകരായ ഷീൻ തോമസ് ,ഷിജോ പുളിക്കൻ  എന്നിവർ അറിയിച്ചു.

കേരളത്തിലെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെയും മീഡിയ ഐക്കണുകൾ അടക്കം കണ്ണൂർ സംഗമത്തിന് ആശംസകൾ അറിയിച്ചു .മുഖ്യമന്ത്രി പിണറായി വിജയൻ , എംഎൽഎ മാരായ സണ്ണി ജോസഫ് , സജീവ് ജോസഫ് , തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി , 24 ന്യുസ് മീഡിയ ഐക്കൺ ആർ ശ്രീകണ്ഠൻ നായർ , സിനിമ സാംസ്കാരിക സോഷ്യൽ മീഡിയ ഫെയിമുകൾ അടക്കം ഒരു പറ്റം പ്രമുഖർ കണ്ണൂർ സംഗമത്തിന് ആശംസകളുമായി എത്തിയത് കണ്ണൂർ നിവാസികൾക്ക് മാത്രമല്ല ഓരോ മലയാളിക്കും ആവേശം പകർന്നിരിക്കുകയാണ് .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാവിലെ 10 മണിക്ക് തുടങ്ങി രാത്രി 8 മണിവരെ നടക്കുന്ന കണ്ണൂർ സംഗമം ഒരു ഉത്സവമാക്കുന്നതിനായി സംഘാടകർ വിപുലമായ ഒരുക്കങ്ങൾ ആണ് നടത്തിയിരിക്കുന്നത് .ഡബ്ലിനിലെ Clanna Gael Fontenoy GAA Club -ൽ വെച്ചാണ് ഈ വർഷത്തെ കണ്ണൂർ സംഗമം നടക്കുന്നത്. മുൻ മന്ത്രി- യൂറോപ്യൻ യൂണിയൻ മെമ്പർ ബാരി ആൻഡ്രുസ് എംപി ആണ് ചീഫ് ഗസ്റ്റ് , മേയർമാർ ,ഡെപ്യുട്ടി മേയർമാർ -കൗൺസിലേഴ്‌സ് , വിവിധ പ്രദേശത്തെ ചാപ്ല്യൻസ് അടക്കം പ്രമുഖർ പരിപാടിയിൽ പങ്കെടുക്കും.രാവിലെ 9.30 രജിസ്‌ട്രേഷൻ തുടങ്ങും. രാവിലെ നടക്കുന്ന സ്പോർട്സ് ഗെയിം മത്സരങ്ങൾക്ക് ശേഷം ആവേശകരമായ ”പുരുഷ വനിതാ -വടം വലിയോടെ സ്പോർട്സ് മത്സരങ്ങൾ അവസാനിക്കും.

ഉച്ചക്ക് 12 മണിമുതൽ അയർലണ്ടിലെ പ്രമുഖ മേളക്കാരായ Dew Drops ന്റെ ശിങ്കാരി മേളം ഉണ്ടായിരിക്കും. മലയാള സിനിമയിൽ ബാലതാരമായി അഭിനയിച്ച ശിൽപ പുന്നൂസ് , ഷിനി സിബി തുടങ്ങി അയർലന്റിലെ പ്രമുഖ ക്ലാസിക്കൽ ഡാൻസ് ആർട്ടിസ്റ്റുകളുടേയും ഡാൻസ് ടീച്ചർമാരുമായവരുടെയും നൃത്ത നൃത്തങ്ങൾ ഉണ്ടായിരിക്കും.കലാപരിപാടികൾക്ക് ശേഷം യൂറോപ്പിലെ ഏറ്റവും പ്രമുഖ മ്യൂസിക്കൽ ബ്രാൻഡായ സോൾ ബീറ്റ്‌സ് ഒരുക്കുന്ന ഗാനമേളയും ഉണ്ടാകും. കണ്ണൂർ രുചിക്കൂട്ടിൽ വിപുലമായ ഭക്ഷണശാലയാണ് സംഗമത്തിനായി ഒരുക്കിയിരിക്കുന്നത് .

കഴിഞ്ഞ 12 വർഷമായി എല്ലാവർഷവും നടക്കപ്പെടുന്ന കണ്ണൂർ കമ്മ്യൂണിറ്റി ഇൻ അയർലന്റ് കൂട്ടായ്മയുടെ ഈ വർഷത്തെ കണ്ണൂർ സംഗമം ഒരു ഉത്സവമാക്കാൻ ബിനുജിത് സെബാസ്റ്റ്യന്‍ ,ജോയ് തോമസ് , പിന്റോ റോയി, നീന വിൻസന്റ് , അമൽ തോമസ് , സ്നേഹ , സുഹാസ് പൂവം, ബിജു ചീരൻ കുന്നേൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിക്കുന്നുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളികൾ ആരോഗ്യ -ഐടി മേഖലയിൽ പ്രമുഖർറായി ജോലി ചെയ്യുന്നവരും , രാജ്യത്ത് സേവനം അനുഷ്ഠിക്കുന്ന ഒരു ഡസൻ കണ്ണൂരുകാരായ വൈദികർ അടക്കം കണ്ണൂർ സംഗമത്തെ ആവേശത്തോടെയാണ് നോക്കി കാണുന്നത് .നാട്ടുകാരെയും കൂട്ടുകാരെയും കാണാനും സ്ലള്പിക്കാനും വെള്ളിയാഴ്ച്ചമുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ള കണ്ണൂരുകാർ തലസ്ഥാനമായ ഡബ്ലിനിലേക്ക് ഒഴുകിയെത്തും.

Top