കേരളത്തിനൊരു കൈത്താങ്ങായി ഡബ്ലിന്‍ ചലഞ്ചേഴ്സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സെപ്റ്റംബര്‍ 29 ന്

ഡബ്ലിന്‍ : പ്രളയം മൂലം ദുരന്തമനുഭവിക്കുന്നവര്‍ക്ക് ഒരു കൈത്താങ്ങായി ഫിബ്‌സ്‌ബോറോ ഡബ്ലിന്‍ ചലഞ്ചേഴ്‌സിന്റെ ഓള്‍ അയര്‍ലണ്ട് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സെപ്റ്റംബര്‍ 29 ന് ബാള്‍ഡോയില്‍ ബാഡ്മിന്റണ്‍ സെന്ററില്‍ വച്ച് രാവിലെ രാവിലെ 9.30 മുതല്‍ നടത്തപ്പെടും. ടൂര്‍ണമെന്റില്‍ നിന്നും ലഭിക്കുന്ന തുക പൂര്‍ണ്ണമായും മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും. ഫണ്ട് ശേഖരണത്തിനായി ആകര്‍ഷകമായ സമ്മാനങ്ങളുള്ള നറുക്കെടുപ്പ് കൂപ്പണും വ്യത്യസ്തമായ ലേലവും ഒരുക്കിയിട്ടുണ്ട്.

താഴെ പറയുന്ന വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചിട്ടുള്ളത്.
Womens’s Doubles – Division 1- 3, Division 4 – 6, Division 7 – 10
Men’s Doubles – Division 1- 3, Division 4 – 6, Division 7 – 10
Mixed Doubles – Division 1- 3, Division 4 – 6, Division 7- 10
Leisure players – (not played in league matches -plastic shuttlecocks)

മത്സരങ്ങളുടെ സമയ ക്രമീകരണങ്ങള്‍
WOMEN’S DOUBLES 9.30AM
MIXED DOUBLES 11.00AM
MEN’S DOUBLES 01.00PM

ഒരു മത്സരത്തില്‍ പങ്കെടുക്കുവാന്‍ 15 യൂറോയും 2 മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ 25 യൂറോയുമാണ് ഒരു കളിക്കാരന്റെ രജിസ്ട്രേഷന്‍ ഫീസ്.
രജിസ്ട്രേഷന്‍ അവസാന തീയതി സെപ്റ്റംബര്‍ 25.

ഏവരുടെയും ആത്മാര്‍ത്ഥമായ സഹായസഹകരണങ്ങള്‍ പ്രതീഷിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും
കിഷോര്‍ ജോര്‍ജ് 089 967 1675 / മജു പേയ്ക്കല്‍ 087 963 1102 / ജോമോന്‍ 087 125 4103

Latest