പിൻതുണ കുറഞ്ഞെങ്കിലും ലേബർ പോരാട്ടത്തിലാണ്; തിരഞ്ഞെടുപ്പിൽ ശക്തമായ മത്സരം കാഴ്ചവയ്ക്കുമെന്നു ജോ ആൻ ബർട്ടൺ

അഡ്വ.സിബി സെബാസ്റ്റ്യൻ

ഡബ്ലിൻ: രാജ്യത്തെ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള അഭിപ്രായ സർവേ ഫലങ്ങളിൽ ഏറെപിന്നാക്കം പോയ ലേബർ പാർട്ടി തിരഞ്ഞെടുപ്പിൽ തിരിച്ചു വരാൻ ശക്തമായ പോരാട്ടവുമായി രംഗത്ത്. തിരഞ്ഞെടുപ്പിൽ ലേബറിന്റെ കാലം കഴിഞ്ഞിട്ടില്ലെന്നും ശക്തമായ പോരാട്ടം കാഴ്ച വയ്ക്കുമെന്നും ലേബർ പാർട്ടി നേതാവും ട്രാൻസൈറ്റുമായ ജോ ആൻ ബർട്ടനാണ് അഭിപ്രായപ്പെട്ടത്. തിരഞ്ഞെടുപ്പിനു മുൻപു പുറത്തു വന്ന അഭിപ്രായ സർവേ ഫലങ്ങളിൽ ലേബർ പാർട്ടിക്കു വൻ തിരിച്ചടിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് രാജ്യത്തെ അഭിപ്രായ സർവേ ഫലങ്ങൾ പുറത്തു വന്നത്. ലേബർ പാർട്ടിക്കു നിലവിലുണ്ടായിരുന്ന ജനപിൻതുണയിൽ വൻ തകർച്ച നേരിടുന്നതായാണ് ഇപ്പോൾ പുറത്തു വന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ലേബർ പാർട്ടിയുടെ പിൻതുണ നാലു ശതമാനമായി കുറഞ്ഞതായാണ് ഏറ്റവും ഒടുവിൽ പുറത്തു വന്ന സർവേ ഫലങ്ങൾ നൽകുന്ന സൂചനകൾ നൽകുന്നത്. എട്ടു ശതമാനമായിരുന്നു കഴിഞ്ഞ തവണ പുറത്തു വന്ന സർവേ ഫലങ്ങൾ ലേബർ പാർട്ടിക്കു നൽകിയ പിൻതുണ.
എന്നാൽ, സർവേ ഫലങ്ങളിൽ പൂർണമായും വിശ്വസനിയമല്ലെന്നു പ്രഖ്യാപിച്ച ലേബർ പാർട്ടി നേതാവ് ജോ ആൻ ബർട്ടൻ തിരഞ്ഞെടുപ്പിൽ പാർട്ടി ശക്തമായി തിരികെയെത്തുമെന്നു ഇവർ പ്രഖ്യാപിച്ചു. വാട്ടർഫോർഡിൽ കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ഇവർ മാധ്യമങ്ങളുമായി സംസാരിച്ചപ്പോഴാണ് ഇതു സംബന്ധിച്ചുള്ള പ്രഖ്യാപനം നടത്തിയത്. ലേബർ പാർട്ടിയും ഞങ്ങൾ ഓരോരുത്തരും ശക്തമായ പോരാട്ടത്തിന്റെ രംഗത്തിലാണ്. ജനങ്ങളുടെ ജീവിതം തന്നെ സാമ്പത്തിക പ്രതിസന്ധിയുടെ കാലത്തു പോലും സുരക്ഷിതമായി നിർത്താൻ സാധിച്ചത് ലേബർ ഭരണത്തിന്റെ ഭാഗമായാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, ലേബർ പാർട്ടിയുടെ ക്യാബിനെറ്റിലെ പബ്ലിക്ക് എക്‌സ്‌പെൻഡിച്വർമന്ത്രി ബ്രൻഡൻ ഹൗളിൽ സർക്കാരിനെതിരെ പുറത്തു വന്ന സർവേ ഫലങ്ങളിലെ കണ്ടെത്തലുകളെ ഘണ്ഡിക്കുകയാണ്്. ഇത്തരത്തിൽ പുറത്തു വന്ന സർവേ ഫലങ്ങൾ ഒന്നും തന്നെ തിരഞ്ഞെടുപ്പിനെ ബാധിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top