തെക്കന്‍ മേഖലയിലേയ്ക്കുള്ള എം 50 വീണ്ടും ഗതാഗതത്തിനു തുറന്നു നല്‍കുന്നു

ഡബ്ലിന്‍: തെക്കന്‍ മേഖലയിലേയ്ക്കുള്ള എം50 വീണ്ടും തുറന്നു. ജംഗ്ക്ഷന്‍ 7ലുകനില്‍ വെച്ച് രാവിലെ അപകടം ഉണ്ടായിതനെ തുടര്‍ന്ന് റോഡ് അടച്ചിടുകയായിരുന്നു.

ബുധനാഴ്ച്ച രാവിലെ 7 ന് തന്നെ പാത അടച്ചിരുന്നു. എന്‍4 ലുകനില്‍ നിന്ന് എം50യിലേക്ക് ഇപ്പോഴും യാത്ര അനുവദിക്കുന്നില്ല. എം50നില്‍ നിന്ന് എന്‍4 ലൂകനിലേയ്ക്കും വാഹനങ്ങള്‍ക്ക് പോകാന്‍ കഴിയില്ല. ബ്ലന്‍ചാട്‌സ്ടൗണ്‍ ജെ6(ജംഗ്ക്ഷന്‍6) വഴി ജെ9 റെഡ് കൗ വഴിയാണ് വാഹനം തിരിച്ച് വിടുന്നത്. രണ്ട് ട്രക്കും ഒരു കാറുമാണ് അപകടത്തില് പെട്ടിരുന്നത്. നാല് ഡബ്ലിന്‍ ഫയര്‍ ബ്രിഡ് യൂണിറ്റുകളാണ് സ്ഥലത്ത് എത്തിയിരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

താലിയിലെ ആശുപത്രിയിലേക്ക് കാറിന്റെ വനിതാ ഡ്രൈവറെ ഗുരുതര പരിക്കുളോടെ മാറ്റിയിട്ടുണ്ട്. കാറില്‍ ഇവര്‍മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ടുള്ളത്. അപകടം നടന്ന വാഹനങ്ങളും അവശിക്ഷടങ്ങളും റോഡിലുണ്ടുയിരുന്നു.ഇവ മാറ്റേണ്ടതുണ്ട്. ഫോറന്‍സിക് വിദഗ്ദ്ധര്‍ എത്തി സ്ഥലം പരിശോധിച്ചിട്ടുണ്ട്. എഎ റോഡ് വാച്ച് മേഖലയിലെ ഗതാഗതം ഇപ്പോഴും കുരുക്കിലാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ജെ5 ഫിന്‍ഗാല്‍ മുതല്‍ ജെ7ലൂക്കന്‍ വരെയാണ്പ്രധനമായും കുരുക്കുള്ളത്.

വടക്കന്‍ മേഖലിലേക്കുള്ള പാതയില്‍ ഗതാഗത കുരുക്ക് മാറുന്നുണ്ട്. ജെ9 റെഡ് കൗ മുതല്‍ ജെ7ലുക്കന്‍വരെയാണ് ഗതാഗതംപഴയപടി ആയി തുടങ്ങിയിട്ടുള്ളത്. ജെ7 നിന്ന് എന്‍4 ലൂകന്‍ റോഡ് യാത്ര ഇപ്പോഴും വളരെ സാവധാനത്തിലാണ്.

Top