അർധരാത്രിയ്ക്കു ശേഷം മദ്യം വിൽക്കാൻ പാടില്ല; ജൂലൈ ഒന്നു മുതൽ നിരോധനവുമായി ക്യൂൻസ് ലാൻഡ് സർക്കാർ

സ്വന്തം ലേഖകൻ

സിഡ്‌നി: ജൂലായ് ഒന്നു മുതൽ ക്യൂൻസ് ലാൻഡിലെ ബാറുകളിൽ അർധരാത്രിയ്ക്കു ശേഷം മദ്യ വിൽപന നടത്താൻ പാടില്ലെന്ന നിയമം കർശനമായി നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചു. ഷോട്ട്‌സും മദ്യത്തോടൊപ്പം കലർത്തി വിൽപ്പു നടത്തുന്നതിനാണ് സർക്കാർ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.
രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ രാത്രികാലത്തെ മദ്യപാനം മൂലം സംഘർഷങ്ങളും അക്രമങ്ങളും പതിവാകുന്നതായി ക്യൂൻസ് ലാൻഡ് അറ്റോർണി ബോധിപ്പിച്ചിരുന്നു. ഇതേ തുടർന്നാണ് രാത്രികാലത്തെ മദ്യവിൽപന നിരോധിക്കാൻ നിയന്ത്രണങ്ങൾ കൊണ്ടു വരാൻ തീരുമാനിച്ചത്. രാത്രികാലത്ത് ജെല്ലി ഷോട്ട്, ബോബ്‌സ് എന്നിവ അടക്കം 45 മില്ലീമീറ്ററിൽ കൂടുതൽ ലഹരി കലർന്ന മദ്യമാണ് ഇപ്പോൾ അധികൃതർ നിരോധിച്ചിരിക്കുന്നത്.
അഞ്ചു ശതമാനം ആൾക്കഹോളുള്ള പ്രീ മിക്‌സ്ഡ് മദ്യവും നിരോധിച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top